Sunday, 14 August 2022

തമിഴ്​ പുതു സിനിമയുടെ രാഷ്​ട്രീയം


Text Formatted

'ഇളിച്ച വായൻ' 'സ്​മൈൽ' ആയി മാറുന്ന

തമിഴ്​ സിനിമ

ഏറ്റവും പുതിയ തമിഴ്​ സിനിമകൾ ജാതിയെയും സവർണ രാഷ്​ട്രീയത്തെയും പുരുഷമേധാവിത്തത്തെയുമെല്ലാം എങ്ങനെയാണ്​ കൈകാര്യം​ ചെയ്യുന്നത്​ എന്നതിനെക്കുറിച്ച്​ ഒരു വിശകലനം

Image Full Width
Image Caption
‘മണ്ടേല' യിലെ യോഗി ബാബു
Text Formatted

മോറഴകില്ലേലും ഏങ്കള് നേരറിവുള്ളോരാ 
മേനി കറുത്താലും ഏങ്കടെ ഉള്ളുവെളുത്തിട്ടാ..' 

ടിസ്ഥാന തൊഴിലാളി വര്‍ഗത്തിന്റെ വേദനകളെ കുറിക്കുന്ന നാടന്‍പാട്ടിന്റെ ആദ്യവരികളാണിത്. വിത്തുവിതച്ച്, വിതച്ച വിത്തിന് കാവലിരുന്ന്, കറ്റ മെതിച്ചിട്ടും വറ്റിനായി കൊതിച്ചിരിക്കേണ്ടിവന്ന കാലഘട്ടത്തിന്റെ നീറ്റലുകളാണ് ഇനിയങ്ങോട്ടുള്ള വരികള്‍. അവരെ പ്രതിനിധീകരിക്കുന്നവര്‍ക്കുതന്നെ, കറുത്ത ശരീരമാണെങ്കിലും ഉള്ള്  ‘വെളുത്തി'ട്ടാണ് എന്ന് പാടേണ്ടിവന്നതിലുണ്ട് സമൂഹത്തില്‍ നിലനിൽക്കുന്ന ജാതി, വര്‍ണ വിവേചനങ്ങളുടെ പരോക്ഷ തീണ്ടാപ്പാടുകള്‍. നല്ലത് എന്നതിന് വെളുപ്പ് എന്നുകൂടി പര്യായമുണ്ട് എന്ന അപകര്‍ഷതയിലേക്ക് ഒരു സമൂഹത്തെയൊട്ടാകെ ധരിപ്പിക്കാന്‍ നമ്മുടെ വരേണ്യവര്‍ഗ അധികാരവ്യവസ്ഥയ്ക്ക് കഴിഞ്ഞുവെന്നതാണ് ഭീതി നിറഞ്ഞ വാസ്തവം. കറുപ്പും വെളുപ്പും എന്നത് രണ്ട് നിറങ്ങള്‍ മാത്രമാണെന്നും അതിന് അധികാര, അഴകളവുകോലുകളില്‍ തൂക്കിനോക്കുമ്പോള്‍ ഏറ്റക്കുറച്ചിലുകളില്ലാ എന്നും ഉറക്കെ വിളിച്ചുപറയുന്ന സമൂഹം ഉയര്‍ന്നുവരുന്നുണ്ട് എന്നത് ആശ്വാസകരമാണെങ്കിലും സമ്പൂര്‍ണ സാക്ഷരതായജ്ഞവും താണ്ടി പുരോഗമന മേല്‍ക്കൂരയ്ക്കുമുകളില്‍ ഉപവിഷ്ടരായിരിക്കുന്നവര്‍ എന്ന് ധരിച്ചുവശായ മലയാളിയുടെ സാംസ്‌കാരിക, സാമൂഹികബോധം  ‘ആ, കറുത്തിട്ടാണേലും കാണാന്‍ തരക്കേടില്ല..' എന്ന വികലയുക്തിക്കുള്ളില്‍ നിന്ന് ഇനിയും മോചിക്കപ്പെട്ടിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

Asuran-rare-picture-unseen-movie-still.jpg
അസുരന്‍ സിനിമയുടെ ലൊക്കേഷന്‍ സ്റ്റില്‍

ഇത്തരം വ്യാജനിര്‍മിതികള്‍ എങ്ങനെയാണ് വ്യക്തിയെയും സമൂഹത്തെയും ആവരണം ചെയ്യുന്നത് എന്നന്വേഷിച്ചുചെന്നാല്‍, കാലങ്ങളാ