Sunday, 17 October 2021

ആവർത്തനപ്പട്ടികയിലെ ജീവിതം- 8


Text Formatted

ഡ്യൂട്ടി സമയത്തെ നോവൽ വായന

ഞാന്‍ പതിയെ സി. രാധാകൃഷ്​ണന്റെ ‘പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും’ മടിയിലെടുത്തുവച്ച് കുനിഞ്ഞിരുന്ന് വായിക്കാന്‍ തുടങ്ങി. അദ്ദേഹം നോക്കിയാല്‍ ഞാന്‍ കുനിഞ്ഞിരിക്കുന്നതേ കാണൂ, നോവല്‍ കാണില്ല, എന്ന ധൈര്യത്തിലാണ് വായന. പെട്ടെന്ന് ഞാന്‍ വായനയിലങ്ങ് ലയിച്ചുപോയി. പരിസരം മറന്നു!

Image Full Width
Image Caption
ചിത്രീകരണം: പ്രദീപ് പുരുഷോത്തമന്‍
Text Formatted

കാപ്രോലാക്ടം സൈറ്റിലെ ജോയിൻറ്​ ലേബര്‍ കമീഷണറുടെ ഓഫീസില്‍നിന്ന് റിലീവിങ് ഓര്‍ഡറുമായി ഉദ്യോഗമണ്ഡലിലെ ഓയില്‍ ഗ്യാസിഫിക്കേഷന്‍ പ്ലാൻറ് എന്ന ഒ. ജി പ്ലാൻറിലേക്ക്...
പ്ലാൻറ്​ മാനേജര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹം ഷിഫ്റ്റ് ഇന്‍ ചാര്‍ജിനെ ഏല്‍പിക്കുന്നു. പ്ലാന്റിലെ യാര്‍ഡ് റൂമില്‍ ചാര്‍ജ്മാന്റെ അടുത്തേക്കുവിടുന്നു. പ്ലാൻറ് അറിയാമെങ്കിലും വിശദമായി ചാര്‍ജ്ജ്മാന്‍ കാര്യങ്ങളൊക്കെ പറഞ്ഞുതരുന്നു. പ്ലാൻറന്റെ അധിപന്‍ പ്ലാൻറ് മാനേജരാണ്. അയാള്‍ക്കുതാഴെ ഒരു അസിസ്റ്റൻറ് പ്ലാൻറ് മാനേജരുണ്ടാവും. അതിനുതാഴെ ഓരോ ഷിഫ്റ്റിലും പ്ലാന്റിന്റെ മൊത്തം ചാര്‍ജ്ജുള്ള ഫോര്‍മാന്‍ (പിന്നീട് അത് ഷിഫ്റ്റ് ഇന്‍ ചാര്‍ജ്ജും പ്രോസസ് എന്‍ജിനീയറുമൊക്കെയായി). ഫോര്‍മാനുതാഴെ പ്ലാന്റിലെ ഓരോ സെക്ഷന്റെയും ചാര്‍ജ്ജുള്ള ചാര്‍ജ്ജ്മാന്മാര്‍. ഓരോ ചാര്‍ജ്മാനും കീഴില്‍ ഗ്രേഡ് വണ്‍ ഓപ്പറേറ്ററും ഗ്രേഡ് ടു ഓപ്പറേറ്ററും. അതിനുതാഴെ പ്ലാൻറ് ഹെല്‍പ്പര്‍മാര്‍. പ്ലാന്റിന്റെ ഓപ്പറേഷന്‍ മുഴുവന്‍ ചെയ്യേണ്ടത് ഗ്രേഡ് വണ്‍/ ഗ്രേഡ് ടു ഓപ്പറേറ്റര്‍മാരാണ്.

എനിക്കൊരു നിരാശ തോന്നി! രസതന്ത്രം പഠിച്ച് ബിരുദമെടുത്തത് ഈയൊരു വാല്‍വ് തുറക്കാനും അടയ്ക്കാനും മാത്രമായിരുന്നോ! ചെയ്യാതെ നിവൃത്തിയില്ലല്ലോ എന്ന് സമാധാനിച്ചു.

ഒ. ജി പ്ലാൻറ് പോലെ ഗ്യാസ് പ്ലാന്റുകളില്‍ ഓപ്പറേഷന്‍ വളരെ സൂക്ഷ്മത വേണ്ടതും ഒരു പരിധിവരെ അപകടകരവുമാണ്. ഉയര്‍ന്ന താപവും മര്‍ദ്ദവുമുള്ള കുഴലുകളും വെസ്സലുകളും. വലിയ പമ്പുകളും വാല്‍വുകളും. കാര്‍ബണ്‍ മോണോക്സൈഡ് പോലെ മാരകമായതും, ഹൈഡ്രജന്‍ പൊലെ അതീവ ജ്വലനശേഷിയുള്ളതുമായ വാതകങ്ങളാണ് ഈ താപത്തിലും മര്‍ദ്ദത്തിലും കുഴലുകളിലൂടെ ഒഴുകുന്നത്! ഇന്നത്തെപ്പോലെ തടസ്സമില്ലാത്ത വൈദ്യുതിസംവിധാനങ്ങള്‍ അന്നില്ല. ഫലമോ ഒരു വോള്‍ട്ടേജ് വ്യതിയാനം വന്നാല്‍, ഒരു പമ്പ് നിന്നുപോയാല്‍, പ്ലാൻറ് മൊത്തം നിന്നുപോവുന്ന അവസ്ഥ. പ്ലാൻറ് നിര്‍ത്തുക എന്നത് ക്ലേശകരമാണ്. എല്ലാവരും സഹകരിച്ച് അട