Sunday, 17 October 2021

ക്ലാസിക്​ വായന


Text Formatted

മാരിക്കാലം- 5

വരാനിരിക്കുന്ന രോഗത്തിന്റെ ലക്ഷണങ്ങള്‍ 

110 വര്‍ഷം മുന്‍പ് പുറത്തുവന്ന സ്‌കാര്‍ലെറ്റ് പ്ലേഗ് എന്ന നോവലിൽ പറയുന്നത് 160 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കാര്യങ്ങളാണ്. അതായത് 2073 ല്‍ നടക്കുന്ന കഥ. മഹാമാരികള്‍ ശവപ്പറമ്പാക്കിയ ജനപഥങ്ങളേയും ജീവിതത്തെയും അപഗ്രഥിക്കുന്ന സാഹിത്യം ഒരു പടികൂടി കടന്ന് പ്രവചന സ്വഭാവമുള്ള ഒരു മുന്നറിയിപ്പിന്റെ സ്വരം ആര്‍ജ്ജിക്കുന്നത് ഈ കൃതിയില്‍ കാണാം. 

Image Full Width
Text Formatted

കര്‍ന്നടിഞ്ഞ ഒരു നഗരം, വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന റെയില്‍പ്പാളങ്ങള്‍. അതിലൂടെ നടന്നുവരുന്ന ഒരു വൃദ്ധനും കുട്ടിയും. മൃഗങ്ങളുടെ തോലുകൊണ്ടുണ്ടാക്കിയ കുപ്പായങ്ങളും തോളില്‍ അമ്പും വില്ലുമൊക്കെയായി ഒറ്റനോട്ടത്തില്‍ തന്നെ തികച്ചും അപരിഷ്‌കൃതരാണ് അവര്‍. 

ജാക്ക് ലണ്ടന്‍ എഴുതിയ, 1912ല്‍ പ്രസിദ്ധീകരിച്ച, സ്‌കാര്‍ലെറ്റ് പ്ലേഗ് എന്ന നോവലിന്റെ തുടക്കമിങ്ങനെയാണ്. ഏതാണ്ട് 110 വര്‍ഷം മുന്‍പ് പുറത്തുവന്ന പുസ്തകത്തില്‍ പറയുന്നത് 160 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കാര്യങ്ങളാണ്. അതായത് 2073 ല്‍ നടക്കുന്ന കഥയാണ് സ്‌കാര്‍ലെറ്റ് പ്ലേഗ്. മഹാമാരികള്‍ ശവപ്പറമ്പാക്കിയ ജനപഥങ്ങളേയും ജീവിതത്തെയും അപഗ്രഥിക്കുന്ന സാഹിത്യം ഒരു പടികൂടി കടന്ന് പ്രവചന സ്വഭാവമുള്ള ഒരു മുന്നറിയിപ്പിന്റെ സ്വരം ആര്‍ജ്ജിക്കുന്നത് ഈ കൃതിയില്‍ കാണാം. 

രോഗം സാമൂഹ്യാവബോധത്തെ, വ്യക്ത്യാവബോധത്തെ അതും കടന്ന് ഒരാളുടെ മാത്രം (സാഹിത്യത്തില്‍ അത് രചയിതാവിന്റെ) വൈകാരികാവബോധത്തെ ബാധിക്കുന്ന വിവിധ നിലകള്‍ക്ക് അപ്പുറം, ഇനി വരാനിരിക്കുന്നൊരു മാരിക്കാലത്തെ വിശകലനം ചെയ്യുകയാണിവിടെ. എഴുത്തിലൂടെ ജനതയുടെ ജനിതകം പരിശോധിക്കുന്ന പരിപാടിയാണിത്. 

london
ജാക്ക് ലണ്ടന്‍ / Photo: Wikimedia Commons

നോവല്‍ എഴുതിയ കാലത്തിനു ശേഷം ഒരു  നൂറു വര്‍ഷം കഴിയുന്ന കാലത്ത് വരുന്ന മഹാമാരിയും അതിനും അറുപതു വര്‍ഷത്തിന് ശേഷമുള്ള ജനജീവിതവുമാണ് സ്‌കാര്‍ലെറ്റ് പ്ലേഗിലെ വിഷയം. ഒരുകാലത്ത് പ്രൗഢവും തിരക്കേറിയതുമായിരുന്ന സാന്‍ ഫ്രാന്‍സിസ്‌കോ നഗരമാണ് കാടുകയറിയ റയില്‍വേ പാളങ്ങളും തകര്‍ന്ന ക