Sunday, 17 October 2021

പൊലീസും ഭരണകൂടവും


Text Formatted

വാദി പ്രതിയാവുന്ന പൊലീസ് ഭരണം

രോഗപ്രതിരോധത്തിന്റെ കാര്യത്തില്‍ കേരളത്തിലെ ജനങ്ങളുടെ സ്വന്തം ഭാഗത്തുനിന്നുള്ള മുന്‍കരുതലുകള്‍ സര്‍ക്കാരിന്റെ രക്ഷകര്‍തൃ സമീപനത്തിന്റെ ഫലമാണെന്നുള്ള ധാരണയിലാണ് കോവിഡ് മാനദണ്ഡങ്ങള്‍ നിര്‍ണയിക്കുന്ന കല്‍പ്പനകള്‍ ഭരണാധികാരികള്‍ പുറപ്പെടുവിക്കുന്നത് എന്നു കരുതേണ്ടി വരും.

Image Full Width
Image Caption
കണ്ണൂര്‍ അഴീക്കലില്‍ ലോക്ഡൗണ്‍ ലംഘിച്ചവരെ കണ്ണൂര്‍ എസ്.പി. യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ ഏത്തമിടീക്കുന്നു. (2020)
Text Formatted

 ലതുപക്ഷ സര്‍വാധിപത്യത്തിന്റെ തേര്‍വാഴ്ച രാജ്യമാകെ ഒരേ തോതില്‍ വ്യാപിക്കുന്നതിനെ തടയിടുന്ന തരത്തിലുള്ള ഒരുതരം  ‘കീഴാള ജനാധിപത്യം' ഇന്ത്യയിലാകെ പ്രവര്‍ത്തിക്കുന്നതായി കരുതേണ്ടിവരുമെന്ന് പകുതി ഫലിത രൂപേണ വിഖ്യാത നരവംശ- സാമൂഹ്യ ശാസ്ത്രജ്ഞനായ അര്‍ജുന്‍ അപ്പാദുരെ നിരീക്ഷിക്കുന്നു. 1  നിയമ പരിപാലനത്തില്‍ പ്രകടമാകുന്ന അരാജകത്വം അതിന്റെ ലക്ഷണങ്ങളിലൊന്നായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഗതാഗത നിയമങ്ങള്‍ മുതല്‍ ഗഹനമായ ഭരണഘടനാതത്വങ്ങളില്‍ വരെ സംഭവിക്കുന്ന നിയമലംഘനങ്ങളുടെ ‘ഭരണമില്ലായ്മ' (നോണ്‍-ഗവേണന്‍സ്) വലതുപക്ഷ അധീശത്വത്തിന്റെ തേര്‍വാഴ്ചയെ പരോക്ഷമായെങ്കിലും പ്രതിരോധിക്കുന്നതിന് ഉതകുമെന്ന അപ്പാദുരെയുടെ ഫലിതോക്തി അവഗണിക്കാനാവാത്ത ഇന്ത്യന്‍ യാഥാര്‍ത്ഥ്യമാണ്.

Arjun-Appadurai
അര്‍ജുന്‍ അപ്പാദുരെ

നിയമപരിപാലനവും, ലംഘനവും തമ്മില്‍ വേര്‍തിരിക്കാനാവത്ത സ്ഥലരാശിയില്‍ പുലരുന്ന ഈ കീഴാള ജനാധിപത്യത്തിന്റെ   ‘ജുഗാഡുകളിലാണ്' 2 90 ശതമാനം ഇന്ത്യക്കാരുടെയും ദൈനംദിന ജീവിതം. അപ്പാദുരെ പറയുന്ന ജുഗാഡുകളുടെ വിപരീത ദിശയിലുള്ള സര്‍വാധിപത്യത്തിന്റെ ഏകതാനതയിലാണ് പൊലീസ് ഭരണത്തിന്റെ സഞ്ചാരപഥം. കേരളത്തില്‍ നടമാടുന്ന പൊലീസ് രാജിനെ മനസ്സിലാക്കുവാന്‍ ഈയൊരു സമീപനം സഹായകമാവും.  ‘കളവു കേസില്‍ ആദ്യം വിസ്തരിക്കേണ്ടത് അന്യായം കൊണ്ടു വന്ന റാസ്‌കലിനെയല്ലേ'3