Sunday, 17 October 2021

രണ്ട് ചോദ്യങ്ങള്‍


Text Formatted

ചെറിയ മീഡിയ ഹൗസുകളെ സര്‍ക്കാര്‍
​​​​​​​സാമ്പത്തികമായി ഞെരുക്കി ഭീഷണിപ്പെടുത്തുന്നു

ഈ സര്‍ക്കാര്‍ ഏറ്റവും ഭയക്കുന്നത് ഡിജിറ്റല്‍ മീഡിയയെയാണ്. കാരണം, അവര്‍ക്ക് നിയന്ത്രിക്കാന്‍ പറ്റാത്ത രീതിയിലുള്ള ജേണലിസം ആണ് ഡിജിറ്റല്‍ മീഡിയയില്‍ കണ്ടുവരുന്നത്, അത് ഏതു ഭാഷയിലേതാണെങ്കിലും. 

Image Full Width
Image Caption
ധന്യ രാജേന്ദ്രന്‍
Text Formatted

മനില സി. മോഹന്‍: ബി.ജെ.പി. എം.എല്‍.എ സതീഷ് റെഡ്ഢി ദ ന്യൂസ് മിനുട്ട് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ക്കെതിരെ 20 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുത്തിരിക്കുകയാണ്. ബി.ബി.എം.പി. വാര്‍ റൂം 16 കേസും ബി.ജെ.പി എം.പി. തേജസ്വി സൂര്യയുടെ വിവാദമായ ഇസ്‌ലാമോഫോബിക് പരാമര്‍ശങ്ങളും സതീഷ് റെഡ്ഢിയുടെ കൂട്ടാളിയുടെ അറസ്റ്റും മാധ്യമ റിപ്പോര്‍ട്ടുകളുമെല്ലാമാണ് കേസിലേക്ക് നയിച്ചിരിക്കുന്നത്. കേസിന്റെ പശ്ചാത്തലം വിശദമാക്കാമോ?

ധന്യാ രാജേന്ദ്രന്‍: മെയ് നാലിനാണ് ബി.ജെ.പി. എം.പി തേജസ്വി സൂര്യയും മൂന്നു ബി.ജെ.പി എം.എല്‍.എമാരും സൗത്ത് ബി.ബി.എം.പി വാര്‍ റൂമില്‍ പോയി 16 മുസ്​ലിംകളുടെ പേരുകള്‍ വായിച്ച് ബഹളം വെച്ചത്. വാര്‍ റൂമില്‍ ജോലി ചെയ്യുന്ന 200 ഓളം ജീവനക്കാരില്‍ നിന്ന് 16 പേരുടെ പേരുകള്‍ മാത്രം വായിച്ച് ഷൗട്ട് ചെയ്യുന്നു. കോവിഡ് രോഗികള്‍ക്കുള്ള ബെഡുകള്‍ കരിഞ്ചന്തയില്‍ മറിച്ചുവില്‍ക്കുന്നുണ്ട് എന്ന ആരോപണം നിലനില്‍ക്കുന്ന സമയമാണ്. ഈ 16 ജീവനക്കാരാണ് ഈ സ്‌കാമിന് പിന്നിലെന്ന് ഒരു ബി.ജെ.പി എം.എല്‍.എ പറയുന്നുണ്ട്. ബി.ജെ.പി എം.പിയും എം.എല്‍.എമാരും ഷൗട്ട് ചെയ്യുന്ന വീഡിയോ വൈറലാവുന്നു.
അതിനുശേഷം വൈകുന്നേരം ബംഗളൂരുവിലും കര്‍ണാടകയിലും ഈ ‘ടെററിസ്റ്റുകളാ'ണ് നമ്മുടെ ബെഡ് എടുക്കുന്നത്, ഇവരാണ് ഹിന്ദുക്കളെ കൊല്ലുന്നത് എന്നിങ്ങനെയുള്ള മെസേജുകള്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങി, വൈറലായിത്തുടങ്ങി. എന്നാല്‍ ബെഡ് സ്‌കാമുമായി ബന്ധപ്പെട്ട് ഇവരില്‍ ഒരാളെപ്പോലും പൊലീസ് അറസ്റ്റു ചെയ്തില്ല. പത്തോ പതിനഞ്ചോ ദിവസങ്ങള്‍ക്കുമുമ്പ് മാത്രം ഈ വാര്‍ റൂമില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയവരായിരുന്നു ഇവരില്‍ മിക്കവരും. തുടര്‍ന്ന് ബെഡ് സ്‌കാമുമായി ബന്ധപ്പെട്ട് പൊലീസ് നാലോ അഞ്ചോ പേരെ അറസ്റ്റു ചെയ്തു. എന്നാല്‍ അതിലൊരാള്‍ ബി.ജെ.പി. എം.എല്‍.എ. സതീഷ് റെഡ്ഡിയുമായി അടുത്ത ബന്ധമുള്ള ആളാണെന്ന് പൊലീസ് വൃത്തങ്ങള്‍ പല മാധ്യമങ്ങളോടും  പറഞ്ഞു. മാത്രമല്ല, ഇരുവരും ഒന്നിച്ചുള്