Tuesday, 19 October 2021

ദലിത്​ രാഷ്​ട്രീയം


Text Formatted

കുരമ്പാലയില്‍നിന്നൊരു റെബല്‍

നിരന്തരം ആവര്‍ത്തിക്കപ്പെടുന്ന അവഗണനയുടെയും അപഹാസ്യങ്ങളുടെയും അനുഭവങ്ങളും സംഭവങ്ങളുമാണ് എന്റെയുള്ളില്‍ ജാതിവ്യവസ്ഥയ്‌ക്കെതിരെ ഒരു സമരബോധമായി പില്‍ക്കാലത്ത് വികസിക്കുന്നത്. 

Image Full Width
Image Caption
കെ. അംബുജാക്ഷന്‍
Text Formatted

1980കളുടെ തുടക്കത്തില്‍ ഇന്ത്യയില്‍ ദലിത് ഐഡന്റിറ്റിയുടെയും ദലിത് ഐഡിയോളജിയുടെയും പുതിയ അന്വേഷണങ്ങള്‍ നടന്ന കാലത്ത്, കോഴിക്കോട്ടെ റീജ്യനല്‍ എഞ്ചിനീയറിങ് കോളേജും ആ ചലനങ്ങള്‍ ഏറ്റുവാങ്ങി. വിവിധ സംസ്ഥാനങ്ങളിലെ ദലിത് വിദ്യാര്‍ഥികളുടെ മുന്‍കൈയില്‍ ഒരു ബൗദ്ധിക പ്ലാറ്റ്‌ഫോം രൂപം കൊള്ളുന്നു. ഈ ബൗദ്ധികാന്വേഷണങ്ങളുടെ തുടര്‍ച്ചയായാണ് 1986ല്‍ അംബേദ്കറിസ്റ്റ് സ്റ്റുഡൻറ്സ്​ മൂവ്‌മെൻറ്​ ഓഫ് ഇന്ത്യ- ആസ്​മി രൂപം കൊണ്ടത്. അതിന്റെ നേതൃത്വം ആര്‍.ഇ.സി വിദ്യാര്‍ഥിയായ കെ. അംബുജാക്ഷനായിരുന്നു. ദളിതര്‍ക്കുവേണ്ടിയുള്ള ഒരു രാഷ്ട്രീയചിന്തയുടെ പ്രായോഗികമായ ഒരന്വേഷണം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അടക്കമുള്ള കാമ്പസുകളില്‍ ‘ആസ്മി’യുടെ നേതൃത്വത്തില്‍ ദളിത് ഗ്രൂപ്പുകളുണ്ടായി.

തോറ്റുകൊടുക്കാന്‍ അനുവദിക്കാത്ത ശുദ്ധമായ ഒരു മനസായിരുന്നു എന്റെ സ്‌കൂള്‍ ജീവിതത്തിലുണ്ടായിരുന്നത്. അതുകൊണ്ട് എല്ലാതരം അപമാനങ്ങള്‍ക്കെതിരെയും ഞാന്‍ ശക്തമായി പ്രതികരിക്കും

പിന്നീട് ഈ വിദ്യാര്‍ഥികള്‍ ദലിത് കോളനികളിലേക്ക് പോയി, ആ മനുഷ്യരുടെ ജീവിതം കണ്ടു. അത്​ പ്രായോഗികമായ പ്രവർത്തന പദ്ധതികളെക്കുറിച്ചുള്ള ചിന്തകളിലേക്ക്​ വികസിച്ചു. അങ്ങനെ, ആഫ്രോ- അമേരിക്കന്‍ ബ്ലാക്ക് പാന്തര്‍ പ്രസ്ഥാനത്തിലേക്ക് ‘ആസ്​മി’യുടെ ശ്രദ്ധ തിരിയുന്നു. ആ ഐഡിയോളജിയുടെ കൂടി ബലത്തില്‍ കേരളത്തിനനുയോജ്യമായ ഒരു ദലിത് ആക്റ്റിവിസം രൂപപ്പെടുത്താനാണ് കേരള ദലിത് പാന്തേഴ്‌സ് (കെ.ഡി.പി) പ്രസ്ഥാനം രൂപം കൊള്ളുന്നത്. 
‘കൊണ്ടും കൊടുത്തും' കൊണ്ടുള്ള ഒരു യാത്രയായിരുന്നു കെ.ഡി.പിയുടേത്. 1990 മാര്‍ച്ച് മൂന്നിന് വടകരയില്‍ മനുസ്മൃതിയെ വിമര്‍ശിച്ച ഒരു പൊതുപരിപാടിയില്‍ ആര്‍.എസ്.എസ് സായുധസംഘം അംബുജാക്ഷന്‍ അടക്കമുള്ളവരെ ക്രൂരമായി ആക്രമിച്ചു. നിരവധി വധശ്രമങ്ങൾ. തിരുവിതാംകൂറില്‍ ഇടതുപക്ഷവും മലബാറില്‍ ആര്‍.എസ്.എസുമായിരുന്നു കെ.ഡി.പിയെ  കായികമായി നേരിട്ടത്.  പുതിയൊരു സാമൂഹിക- രാഷ്ട്രീയ പ്രയോഗത്തിനെ ഉള്‍ക്കൊള്ളാന്‍ തക്കവണ്ണം ജനാധിപത്യപരമായിരുന്നില്ല, കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയം. ഈ ആക്രമണങ്ങൾക്കിടയിലും തൊണ്ണൂറുകളാ