Sunday, 17 October 2021

താരവും കാലവും


Text Formatted

ഈ ഒളിമ്പിക്‌സ് കഴിയുമ്പോള്‍ ഞാന്‍ 
ജോണ്‍സണെ ഓര്‍ക്കുന്നു, ബോള്‍ട്ടിനെയും

ബോള്‍ട്ട് യുഗത്തിനുശേഷം 100 മീറ്റര്‍ ആണോട്ടത്തിന്റെ ചാരുത വീണ്ടും തലകുത്തി വീഴുകയാണ്. ഇത്തവണത്തെ ആണോട്ട മത്സരങ്ങള്‍ പെണ്ണോട്ടങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വെറും സൈഡ് ഷോ ആയി മാറി. 

Image Full Width
Image Caption
1988ലെ സിയോള്‍ ഒളിമ്പിക്‌സിലെ ബെന്‍ ജോണ്‍സന്റെ ഓട്ടം, 2015 ലോകചാമ്പ്യന്‍ഷിപ്പില്‍ വിജയം നേടിയ ഉസൈന്‍ ബോള്‍ട്ടിന്റെ ആഹ്ലാദ പ്രകടനം
Text Formatted

ണ്ട് ഓട്ടപ്പന്തയങ്ങള്‍. രണ്ടും കിഴക്കന്‍ ഏഷ്യയില്‍.
ഇതിനിടയില്‍ 20 വര്‍ഷത്തെ ഗ്യാപ്പുണ്ടെന്ന് മാത്രം.
അന്യഗൃഹത്തില്‍ നിന്നെത്തിയ ഒരു സന്ദര്‍ശകനോട് നിങ്ങള്‍ക്ക് മോഡേണ്‍ അത്‌ലറ്റിക്‌സിന്റെ കഥ പറയണമെങ്കില്‍ രണ്ടു പന്തയങ്ങളിലെയും വിജയത്തിന്റെ സമയം കൂട്ടിയാല്‍ കിട്ടുന്ന 19.48 (അതായത് 9.79 +9.69 ) സെക്കന്‍ഡുകളെ വിശദീകരിച്ചാല്‍ മതിയാവും. 1988ലെ സിയോള്‍ ഒളിമ്പിക്‌സിലെ ബെന്‍ ജോണ്‍സന്റെ ഓട്ടം, നമ്മിലെ നിഷ്‌കളങ്കനെ കൊന്നുകളഞ്ഞ ആ പന്തയ ഓട്ടം! ഇനി, രണ്ടു പതിറ്റാണ്ടുകള്‍ക്കിപ്പുറം ബെയ്ജിംഗില്‍ ഉസൈന്‍ ബോള്‍ട്ട് ഓടിയ ആ ഓട്ടം. മരുന്നടിച്ചതിയന്മാരും ലബോറട്ടികളും വിളനിലമാക്കിയ ഒരു സ്‌പോര്‍ട്ടിനെ ഒറ്റക്ക് പുനരുജ്ജീവിപ്പിച്ച ഒരൊന്നര ഓട്ടം.

ജോണ്‍സണെപ്പോലെയല്ല, ഒരു ഭാവി താരം ആയാണ് ബോള്‍ട്ട് വളര്‍ന്നത്.
എപ്പഴും ആഘോഷ പാര്‍ട്ടികളില്‍, പോരെങ്കില്‍ അലസനും. ഇതു മാത്രമായിരുന്നു ബോള്‍ട്ടിന്റെ ന്യൂനതകള്‍

രണ്ടു പേരുടെയും സാഹചര്യങ്ങള്‍ സിമിലറാണ്, എന്നാല്‍ വ്യത്യസ്തവുമാണ്. കരീബിയന്‍ ദ്വീപായ ജമൈക്കയുടെ വടക്കന്‍ തീരത്ത്, ഫാള്‍മൗത്തിലാണ് ജോണ്‍സണ്‍ ജനിച്ചത്. 15-ാം വയസ്സില്‍ കാനഡയിലേക്കു കുടിയേറുമ്പോള്‍ ആര്‍ക്കുമറിയില്ല ഇയാളെ . ജോണ്‍സണ് 25 വയസ്സുള്ളപ്പോഴാണ് ബോള്‍ട്ട് ജനിച്ചത്. ഫാള്‍മൗത്തിന് 15 കിലോമീറ്റര്‍ തെക്ക് ഷെര്‍വുഡ് കണ്ടന്റില്‍. ജോണ്‍സണെപ്പോലെയല്ല, ഒരു ഭാവി താരം ആയാണ് ബോള്‍ട്ട് വളര്‍ന്നത്.
എപ്പഴും ആഘോഷ പാര്‍ട്ടികളില്‍, പോരെങ്കില്‍ അലസനും. ഇതു മാത്രമായിരുന്നു ബോള്‍ട്ടിന്റെ ന്യൂനതകള്‍. ഇതിനൊക്കെപ്പുറമേ ജമൈക്കക്കാര്‍ക്ക് തങ്ങളുടെ ദ്വീപിന് എന്തോ ഒരു ഗ്രഹപ്പിഴയുണ്ടെന്ന ഭയവും കലശലായി ഉണ്ടായിരുന്നു.

മറ്റു സ്വര്‍ണമെഡലുകളൊന്നും കൊള്ളില്ലെന്നല്ല, എന്നാലും ട്രാക്ക് ആന്‍ഡ് ഫീല്‍ഡിലെ ഒരു പ്രദര്‍ശന വസ്തുതന്നെയാണ് 100 മീറ്റര്‍ ആണോട്ടം, ഒളിമ്പിക്