Sunday, 17 October 2021

മാധ്യമങ്ങൾ കാണാത്ത ഇന്ത്യ- 14


Text Formatted

ടീസ്റ്റാ നദി തൊട്ട്, നോര്‍ബുവിന്റെ വഴിയെ,

റിംപോഷെയുടെ മടയില്‍

ആര്‍ക്കും ഒന്നിരുന്ന് ധ്യാനിക്കാന്‍ തോന്നിപ്പോകുന്ന അത്ര ശാന്തതയും തണുപ്പുമുണ്ട്, മലമുകളിലെ റിംപോഷെയുടെ മടയില്‍. ഒരുവശത്ത് നിന്ന് കാറ്റ് ആഞ്ഞുവീശുന്നു. ചിലര്‍ പ്രാര്‍ത്ഥനകളിലാണ്.

Image Full Width
Image Caption
തിംഫു- ഒരു ദൂരക്കാഴ്​ച / ഫോ​ട്ടോകൾ: വി.എസ്​. സനോജ്​
Text Formatted

നാഥുലാപാസിലെ ഒരു പകല്‍ത്തണുപ്പു മുഴുവനും കൊണ്ട്, ഉടലാകെ മരവിച്ച് മടങ്ങിയെത്തി. ഇനി ആശ്വാസം സിക്കിം മസ്‌ക്കാണ്, അത് മേടിക്കണം. എം.ജി. മാര്‍ഗില്‍ കറങ്ങണം, രാവിലെ ഗ്യാങ്‌ടോക്ക് വിടണം. സിക്കിം മസ്‌ക് പണ്ടുമുതലേ പേരുകേട്ടയിനം മദ്യമാണെന്ന് കൂടെയുള്ള സുഹൃത്ത് പറഞ്ഞാണറിഞ്ഞത്. മറ്റ് സാധനങ്ങളും മേടിക്കാനുണ്ട്, എം.ജി. മാര്‍ഗിലേക്കിറങ്ങി.
ഹോട്ടലില്‍ നിന്നുള്ള പതിനെട്ടാംപടിയുമിറങ്ങി താഴെ സ്ട്രീറ്റില്‍.
ഇരുട്ട് വീണുതുടങ്ങുന്നു, വിളക്കുകള്‍ തെളിഞ്ഞു. വിളക്കുകാലിനരികെ കസേരകളില്‍ സഞ്ചാരികള്‍. എം.ജി.മാര്‍ഗ് എന്ന ഗ്യാങ്‌ടോക്കിലെ വീഥി ഒരു  യൂറോപ്യന്‍ ശൈലിയുള്ള സ്ഥലമാണ്. നോര്‍ത്ത് ഈസ്റ്റില്‍ ഇത്തരം ഇടം പലയിടത്തുമുണ്ട്, ഷിംലയിലും മറ്റും. തറയോട് വിരിച്ച റോഡുകളും വിളക്കുകാലും ഇരുമ്പു കസേരകളും, വീഥി എപ്പോഴും വൃത്തിയാക്കാന്‍ ആളും. ധാരാളം പേര്‍ക്ക് വന്നിരിക്കാനും മഞ്ഞും മഴയും ആസ്വദിക്കാനും പറ്റുന്നയിടം. പക്ഷേ ഈ വൃത്തിയും സൗന്ദര്യമുള്ള ഒരു സ്ട്രീറ്റ് മലയിറങ്ങിയെത്തുന്ന സംസ്ഥാനങ്ങളില്‍ എവിടെയും കണ്ടതായി ഓര്‍മയില്ല, വിരളമാണ്. പോയ അനുഭവങ്ങള്‍ വെച്ച്.

നാലോ അഞ്ചോ സ്ത്രീകള്‍ മദ്യം വാങ്ങുന്നുണ്ട്, അതിലൊരാള്‍ കന്യാസ്ത്രീയാണ്, സഹയാത്രികര്‍ കുപ്പി തിരയുന്ന ആവേശവും സീനും കണ്ടാസ്വദിച്ചാണ് കൂടെയുള്ള കന്യാസ്ത്രീയുടെ നില്‍പ്പ്.

എം.ജി. മാര്‍ഗിലെ ടിബറ്റന്‍ കഫേയില്‍ നല്ല മൊമോ കിട്ടും, പലതരം സൂപ്പുകളും. സൂപ്പ് കഴിക്കാനായി മാത്രം കഫേ തേടി സഞ്ചാരികളെത്തും. മൊമോ ടിബറ്റന്‍ ശൈലിയില്‍ ഉണ്ടാക്കിത്തരും. പ്രായമുള്ള സ്ത്രീകളാണ് അടുക്കളയിലും കൗണ്ടറിലും. ഇറങ്ങിനടപ്പിനിടെ മദ്യക്കട കണ്ടു. ഡ്യൂട്ടി പെയ്ഡ് ഷോപ്പ് പോലെ വൃത്തി, തിരക്കില്ല, സൗന്ദര്യവര്‍ധകവസ്തുക്കള്‍ മേടിക്കുന്ന കട പോലെ ഗ്യാങ്‌ടോക്കിലെ മദ്യക്കടകള്‍. ക്രീമോ ഷാമ്പുവോ പെര്‍ഫ്യൂമോ മേടിക്കുന്ന കണക്കെ മദ്യകുപ്പി മേടിക്കാം. നാട്ടിലേക്ക് കുപ്പി മേടിക്കുന്ന മലയാളികള്‍ എങ്ങാനും ചെന്ന് തിരക്