Thursday, 21 October 2021

താലിബാനും ലോക രാഷ്​ട്രീയവും


Text Formatted

താലിബാന്റെ പുനരാഗമനം; ഇസ്​ലാമിക തീവ്രവാദത്തിന്റെ പ്രചോദന നിമിഷം

ഐസിസിന്റെ തകര്‍ച്ചയും അല്‍ ഖാഇദയുടെ പ്രാന്തവല്‍ക്കരണവും സൃഷ്ടിച്ച നിരാശാജനകമായ ശൂന്യതയില്‍ ഇസ്​ലാമിക തീവ്രാദത്തിന് ലഭിക്കുന്ന ഏറ്റവും വലിയ പ്രചോദന നിമിഷമായിരിക്കും താലിബാന്റെ പുരാനരാഗമനം

Image Full Width
Text Formatted

ഫ്ഗാനിസ്ഥാന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.
1996 ലെ താലിബാന്‍ ആധിപത്യത്തിന് സമാനമായ ഒരു സാഹചര്യം വിദൂരമല്ലെന്ന സൂചനയാണ് അനുദിനം ലഭിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തെ മതയാഥാസ്ഥിതികത്വം ശക്തമായ ഗ്രാമീണമേഖലകളിലാണ് അവരിപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഗ്രാമങ്ങള്‍ അധീനപ്പെടുത്തി നഗരങ്ങളെ പിന്നീട് വളയുകയെന്ന തന്ത്രമാണ് അവര്‍ നടപ്പാക്കുന്നതെന്നാണ് വാര്‍ത്തകളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. ഇതെഴുതുമ്പോള്‍ (ആഗസ്ത് 6 ) ബി.ബി.സി വാര്‍ത്തയില്‍ കണ്ടത് അഫ്ഗാനിസ്ഥാന്റെ മിക്ക മേഖലകളിലും അവര്‍ സാന്നിധ്യമുറപ്പിച്ചു കഴിഞ്ഞെന്നാണ്. വടക്ക്, വടക്ക് കിഴക്കന്‍ പ്രവിശ്യകള്‍, മധ്യപ്രവിശ്യകള്‍, കുണ്ടൂസ്, ഹെറാത്, കാണ്ഡഹാര്‍, ലഷ്‌കര്‍ ഗാ തുടങ്ങിയ നഗരങ്ങള്‍ - ഇവയെല്ലാം ഏറെക്കുറെ താലിബാന് വഴങ്ങിത്തുടങ്ങുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.

കൊമേഡിയന്‍ നാസര്‍ മുഹമ്മദ് ഖാഷ
താലിബാന്‍ കൊലപ്പെടുത്തിയ ഹാസ്യതാരം നാസര്‍ മുഹമ്മദ് ഖാഷ

കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തില്‍ നടപ്പിലാക്കിയ അതേ തന്ത്രങ്ങളും ഭയം ജനിപ്പിക്കാനുള്ള ക്രൂരമായ അടവുകളും തന്നെയാണ് ഇപ്പോഴും അവര്‍ വിജയകരമായി നടപ്പാക്കുന്നത്. ചെറുതും വലുതുമായ യുദ്ധപ്രഭുക്കളെ പറ്റുമെങ്കില്‍ വിലയ്ക്കുവാങ്ങുകയോ അല്ലെങ്കില്‍ ആക്രമിച്ച് കീഴടക്കുകയോ ചെയ്യുക, എതിര്‍പ്പിന്റെ സകല സ്രോതസ്സുകളെയും നിഷ്ഠൂരമായി ഉന്മൂലനം ചെയ്യുക, സ്ത്രീകളുടെ ചലന- വസ്ത്രധാരണ- ഉപജീവന സ്വാതന്ത്ര്യങ്ങളെ വിലക്കുക, കൊമേഡിയന്‍ നാസര്‍ മുഹമ്മദ് ഖാഷയെ കൊന്നത് പോലെ സര്‍ഗാത്മക വിമര്‍ശനങ്ങളെ മുളയിലേ നുള്ളിക്കളയുക, ഇസ്​ലാമിന്റെ ഏറ്റവും നിരാര്‍ദ്രവും നിഷ്ഠൂരവുമായ വ്യാഖ്യാനം അക്ഷരാര്‍ഥത്തില്‍ അടിച്ചേല്‍പ്പിക്കുക  തുടങ്ങി മുമ്പ് പരീക്ഷിച്ചു വിജയിച്ച രീതികള്‍ തന്നെയാണ് ഇപ്പോഴും തുടരുന്നത്. 

താലിബാന് സമാനമായ രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ് ഇന്ന