Monday, 18 October 2021

Farm and Labour Protest


Text Formatted

ചമ്പാരനില്‍ നിന്ന് കൊളുത്തുന്ന പുതിയ കര്‍ഷക സമരജ്വാല 

2019 ലും പതിനായിരത്തിലധികം കര്‍ഷകര്‍ ഇന്ത്യയില്‍ ആത്മഹത്യ ചെയ്തു. കര്‍ഷക ആത്മഹത്യ ഒരു പ്രാദേശിക വാര്‍ത്ത പോലും അല്ലാതായിക്കഴിഞ്ഞ സന്ദര്‍ഭത്തിലാണ് ഗ്രാമങ്ങളില്‍ നിന്ന് കര്‍ഷകര്‍ സ്വന്തം നേതൃത്വം സ്വയം ഏറ്റെടുത്ത് സമരരംഗത്തേക്ക് ഇറങ്ങുന്നത്. ഈ പ്രക്ഷോഭങ്ങള്‍ക്ക് ഒരു ബദല്‍ ആഗോളവത്ക്കരണ രാഷ്ട്രീയം കൂടിയുണ്ട്.

Image Full Width
Image Caption
‘ദില്ലി ചലോ’ കർഷക മാർച്ചിന്റെ നാലാം ദിവസമായ ഞായറാഴ്​ച വൈകീട്ട്​ ഡല്‍ഹി- ഹരിയാന അതിര്‍ത്തിയിലെ സിംഗുവില്‍ തമ്പടിച്ച കർഷകർ
Text Formatted

ബി.ജെ.പി ഗവണ്മെന്റിന്റെ കര്‍ഷകദ്രോഹ നിയമങ്ങള്‍ക്കെതിരെ സംസ്ഥാനങ്ങളില്‍ ഉയര്‍ന്നുവരുന്ന കര്‍ഷകരുടെ പ്രക്ഷോഭം പല കാരണങ്ങളാല്‍ ഗാന്ധി നയിച്ച കര്‍ഷക സമരങ്ങളെ ഓര്‍മിപ്പിക്കുന്ന ഒന്നാണ്. സ്വന്തം ഭൂമിയില്‍ എന്തു കൃഷി ചെയ്യണം, എങ്ങനെ കൃഷി ചെയ്യണം, സ്വന്തം ഉല്‍പ്പന്നങ്ങള്‍ക്ക് എന്ത് വില കിട്ടണം തുടങ്ങിയ  കര്‍ഷകരുടെ മൗലികമായ അവകാശങ്ങളെ നിഷ്‌ക്കരുണം എടുത്തുകളഞ്ഞ് ബ്രിട്ടീഷുകാര്‍  ഇന്ത്യന്‍ കര്‍ഷകരെ അര്‍ദ്ധ പട്ടിണിക്കാരും അടിമകളുമാക്കി മാറ്റിയതിനെതിരെ ആയിരുന്നു ഗാന്ധി ചമ്പാരനില്‍ നിന്ന് തന്റെ സമരത്തിന് തുടക്കം കുറിച്ചത്. ഈ തുടക്കം യഥാര്‍ത്ഥത്തില്‍ ബ്രിട്ടീഷ് സാമ്രാജ്യവാഴ്ചയില്‍ നിന്ന് നാടിനെ വീണ്ടെടുക്കുന്നതിനുള്ള ഇന്ത്യന്‍ കര്‍ഷകരുടെ പുതിയ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ തുടക്കം കൂടിയായിരുന്നു. 

delhi chalo march
ദില്ലി ചലോ മാർച്ചില്‍ പങ്കെടുക്കാന്‍ പഞ്ചാബില്‍ നിന്നുമെത്തിയ കർഷകർ

ഇന്നിപ്പോള്‍ നരേന്ദ്ര മോദി ഗവണ്‍മെൻറ്​ ഏകപക്ഷീയമായി പാസാക്കിയെടുത്ത കാര്‍ഷിക നിയമങ്ങള്‍ ചെറുകിട കര്‍ഷക സമൂഹത്തെ ആഗോള കോര്‍പ്പറേറ്റ് മുതലാളിത്തത്തിന് പൂര്‍ണമായും അടിമപ്പെടുത്തുന്നതിനുള്ള അധികാര പത്രങ്ങളാണ് എന്നുതന്നെ പറയേണ്ടിവരും. കാരണം, ഈ നിയമങ്ങള്‍ നടപ്പാകുന്നതോടെ ബ്രിട്ടീഷ് കോളനി വാഴ്ചക്കാലത്തെന്ന പോലെ കര്‍ഷകര്‍ക്ക് അവരുടെ ഭൂമിയിലും കൃഷിയിലും ഉല്‍പന്നങ്ങള്‍ക്കും മേലുള്ള അവശേഷിക്കുന്ന അവകാശങ്ങള്‍ കൂടി ക്രമേണ എടുത്തു കളയപ