Monday, 18 October 2021

നോവല്‍


Text Formatted
naithikamandalam-story-title
Image Full Width
Image Caption
ചിത്രീകരണം: സുധീഷ്​ കോ​ട്ടേ​മ്പ്രം
Text Formatted

അധ്യായം: 10 ഹോളോകോസ്റ്റ്

‘കോളനി ഭരണത്തിനൊടുവില്‍ ലോകം കണ്ടതില്‍വെച്ച് ഏറ്റവും വലിയ ഭക്ഷ്യക്ഷാമം അതിജീവിച്ചവരാണ് ബംഗാളികള്‍. പട്ടിണി ഇതിനെക്കാള്‍ രൂക്ഷമായി മറ്റൊരു നാട്ടുകാരും അനുഭവിച്ചിട്ടില്ല. കൊളോണിയലിസത്തിന്റെ നികൃഷ്ടമായ മനുഷ്യനിര്‍മിത ഹോളോകോസ്റ്റായിരുന്നു അത്; 1943’ - ഈ അഭിപ്രായം പങ്കുവച്ച പ്രശസ്ത ചരിത്രകാരി മധുശ്രീ മുഖര്‍ജി ബെഹാല ചൗരംഗിയിലെ ഒബ്‌റോയ് ഗ്രാന്‍ഡ് ഹോട്ടലില്‍ തങ്ങുന്നുണ്ടെന്ന വാര്‍ത്തയുമായാണ് വീരഭൈരപ്പ എത്തിയത്. ബംഗാളിലെ ഭക്ഷ്യക്ഷാമത്തെക്കുറിച്ച് വിവാദപുസ്തകമെഴുതിയ മുഖര്‍ജി ജര്‍മനിയിലാണ് താമസം. ക്ഷാമം നേരിട്ട് അനുഭവിച്ച അമ്മയുടെ അനുഭവവിവരണമാണ് അവരെ ബംഗാള്‍ ക്ഷാമത്തിന്റെ ഉള്ളറകളിലേക്ക് കടക്കാന്‍ പ്രേരിപ്പിച്ചത്.
‘മധുശ്രീ മുഖര്‍ജിയെ നേരിട്ടുകാണാന്‍ കഴിയുന്നത് ഭാഗ്യമാ. സ്വദേശം കൊല്‍ക്കത്തയാണെങ്കിലും വല്ലപ്പോഴുമേ വരൂ. തിരക്കുള്ള എഴുത്തുകാരിയും പ്രഭാഷകയും. തന്റേടമുള്ള ചരിത്രകാരിയാ. ഒരു പെണ്ണെന്ന നിലയില്‍ അഭിമാനം തോന്നുന്ന വര്‍ക്ക് ഉണ്ട്.’ അഥീന വിലയിരുത്തലോടെ താല്‍പര്യം അറിയിച്ചു.

‘ക്ഷാമത്തെ അവര്‍ എങ്ങനെ നിര്‍വചിച്ചെന്നാ പറഞ്ഞേ’? ഉമ്മിണി തലനീട്ടി.
Man made Holocaust’
‘Wonderful! How?' ഉമ്മിണി വാതുറന്നപ്പോള്‍ നാവും നിവര്‍ന്ന് കണ്ടു.
‘What’? Famine?
‘No....’
‘മധുശ്രീയെ കാണുവാന്‍ നമ്മെ ആര് സഹായിക്കും’?
‘ജോജീ.... ഒന്നാലോചിക്ക്’
“ഭൈരപ്പക്ക് ഇങ്ങനെ സമാധാനം കെടുത്താന്‍ മാത്രമേ അറിയൂ.”
‘Who told you about her’? അഥീന ഭൈരപ്പയോട് ചോദിച്ചു.
‘From todays newspaper, only, By Guess, I took Obreoy’s no and confirmed.’
‘Good investigator’

ഭൈരപ്പ തലകുനിച്ച് അഭിനന്ദനം ഏറ്റു