Wednesday, 29 March 2023

ആത്മകഥ


Text Formatted

വെറും മനുഷ്യര്‍- 22

രക്തസാക്ഷിയുടെ മകന്‍

കവലയിലെ പറമ്പന്‍ മൊയ്തീന്‍ സ്മാരക സ്തൂപത്തിന്റെ ചുവപ്പിലേക്ക് ചോറിന്റെ വറ്റുകള്‍ ഉതിര്‍ന്നു വീഴും... അത് കൊത്തി തിന്നുന്ന കാക്കച്ചുണ്ടുകളില്‍ രക്തം പൊടിയും... മോചനമില്ലാത്ത ആ കാഴ്ചകള്‍ക്ക് നേരെ ഞാനെന്റെ കണ്ണുകള്‍ ഇപ്പോള്‍ ഇറുക്കിയടക്കുകയാണ്.

Image Full Width
Image Caption
ചിത്രീകരണം: ദേവപ്രകാശ്
Text Formatted

ട്ടാം ക്ലാസിലെ കൊല്ലപ്പരീക്ഷക്ക് ക്ലാസ് ഒരുങ്ങുകയാണ്. 
തങ്കരാജ് മീന്‍പിടുത്തമൊക്കെ നിര്‍ത്തി എന്നും ക്ലാസില്‍ വരുന്നുണ്ട്. തൊട്ടടുത്തിരുന്ന് എന്നോട് സന്ദേഹങ്ങള്‍ ചോദിക്കുന്നുണ്ട്. ടീച്ചര്‍മാരും സാറന്മാരുമൊക്കെ മയത്തിലാണ് ഞങ്ങളോട് ഇടപഴകുന്നത്. എട്ടാം ക്ലാസ് പരീക്ഷ ഞങ്ങളുടെ സ്‌കൂളില്‍ വച്ചല്ല എഴുതേണ്ടത്, തക്കലയിലെ വലിയ സ്‌കൂളിലാണ്.

എട്ടാം ക്ലാസില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിക്കുന്ന കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പും തുടര്‍ഠനത്തിന് സഹായവുമൊക്കെ സര്‍ക്കാരില്‍ നിന്ന് കിട്ടും. എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തി പലപല തൊഴിലുകളിലേക്ക് കുട്ടികള്‍ ചിതറിപ്പോകുന്നത് തടയാന്‍ അധ്യാപകരൊക്കെ അക്കാലത്ത് ആവുന്നത്ര പരിശ്രമിച്ചിരുന്നു. 
ഉയര്‍ന്ന മാര്‍ക്ക് കിട്ടിയാല്‍ പോലും തുടര്‍പഠനത്തിന് പോകുന്ന കുട്ടികള്‍ ചുരുക്കമായിരുന്നു. മണ്‍വെട്ടി എടുക്കാനും കാളവണ്ടി ഓടിക്കാനും ചാണകവറളി ഉണ്ടാക്കാനും മീന്‍പിടിക്കാനും വിറക് ശേഖരിക്കാനുമൊക്കെ എട്ടാം ക്ലാസ് വിദ്യാഭ്യാസം തന്നെ ധാരാളമാണെന്ന് പെരുംചിലമ്പിലെ രക്ഷിതാക്കള്‍ വിധിയെഴുതിയതാണ്. ആ വിധിയെ ലംഘിച്ച് പെരുംചിലമ്പില്‍ നിന്ന് തക്കലയിലെ സ്‌കൂളിലേക്ക് തുടര്‍പഠനത്തിന് വളരെ കുറച്ചകുട്ടികളെ പോയുള്ളൂ. 

സ്‌കൂളില്‍ ശെന്തിലിനും അബുവിനും പൊന്നഴകിക്കും ഇളങ്കോവനുമാണ് പ്രത്യേക ക്ലാസുകള്‍ നടന്നത് . അവരെ ഓഫീസ് റൂമിനും സ്റ്റോര്‍ റൂമിനും ഇടയിലെ ചെറിയ വരാന്തയിലിരുത്തി ഹെഡ്മാസ്റ്റര്‍ ഗണപതി സാറ് തന്നെ ക്ലാസ്സെടുത്തു. ഇത്രമാത്രം ക്ഷമയും സൗമ്യതയും ഗണപതി സാറിനുണ്ടെന്ന് അന്നാണ് ഞാന്‍ മനസ്സിലാക്കിയത്. ഇടയ്ക്ക് അവര്‍ കോട്ടുവായ ഇടുമ്പോള്‍ മുനിയാര്‍ പാണ്ടിയുടെ മുറുക്കാന്‍ കടയില്‍നിന്ന് സ്വന്തം കാശിന് സാറ് അവര്‍ക്ക് കടലമിഠായിയും, ഉണങ്ങിയ വാഴയിലയില്‍ പൊതിഞ്ഞു വരുന്ന എലുമിച്ചമ്പഴ ഊറുകയും വാങ്ങിച്ചു കൊടുത്തു. 

മറ്റ് ക്ലാസുകളില്‍ ടീച്ചര്‍മാര്‍ ശബ്ദം കുറച്ച് ക്ലാസ്സെടുത്തു. സിസിലി ട