Thursday, 21 October 2021

പലായനം


Text Formatted

പുറപ്പെട്ടുപോകുന്നയിടങ്ങള്‍,
​​​​​​​ചിതറിത്തെറിക്കുന്ന ജീവിതങ്ങള്‍

അഭയസ്ഥാനങ്ങള്‍ തേടിയുള്ള നിരന്തരമായ പലായനം 2030 ആകുമ്പോഴേക്കും ഭൂരിപക്ഷം മനുഷ്യരെയും നഗരവാസികളായി മാറ്റിയേക്കാം. 

Image Full Width
Image Caption
Photo: maxpixel.net
Text Formatted

ഒന്ന്​

ലായനത്തിന്റെ പശ്ചാത്തലവും വിവരണവും നടത്തുന്ന വേളയില്‍ ചരിത്രപരമായ അംശത്തിനും സാംസ്‌കാരികതലത്തിനും തുല്യ പ്രസക്തിയാണുള്ളത്. കരയിലൂടെയും കടലിലൂടെയും നടന്നും അല്ലാതെയും അതിരുകള്‍ തരണം ചെയ്ത ചരിത്രത്തെ  സമഗ്രമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനു സമാനമായി, ഒരു ദേശം വിട്ട് മറ്റൊരിടത്ത് വന്നുചേര്‍ന്നവര്‍ക്ക് സംഭവിച്ച സാംസ്‌കാരിക പരിണാമങ്ങളും സാംസ്‌കാരിക വിനിമയങ്ങളും കൃത്യതയോടെ പഠിക്കപ്പെടുകയും  ചെയ്തു. കുടിയേറിപ്പാര്‍പ്പ് സംബന്ധിച്ച സിദ്ധാന്തങ്ങള്‍ "എദന്‍തോട്ടം' എന്ന ബിംബവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ആ മിത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ "ചരിത്ര'കഥകളും ധാരാളം. 

തുടര്‍ന്ന് പലായനം, കുടിയേറ്റം, പ്രകൃതിയിലെ കടന്നുകയറ്റം  എന്നിങ്ങനെയുള്ള വിഷയങ്ങള്‍ പതുക്കെ ഉരുവപ്പെട്ടു. മനുഷ്യചരിത്രത്തിന്റെ ജനനം മുതല്‍ക്കേ പലായനവും അതില്‍ സ്ഥാനം പിടിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണം വന്നുകൂടിയതാണ്  പിന്നീടും സമകാലത്തും രൂപപ്പെട്ട / രൂപപ്പെടുന്ന പലായനങ്ങള്‍. ഇങ്ങനെത്തെ  മാനങ്ങളുള്ള പലായനത്തിന്റെ  ചരിത്രപരമായ കാര്യക്രമത്തിന്റെ സൂചനകളിലൂടെ കടന്നുപോകാനാണ് ഈ ലേഖനം ശ്രമിക്കുന്നത്.

മനുഷ്യന്റെ പതനം, മൈക്കെലാഞ്ജലോ
മനുഷ്യന്റെ പതനം, മൈക്കെലാഞ്ജലോ / Wikimedia Commons

ബൈബിളിലെ ആദത്തിന്റെയും  ഹവ്വയുടെയും ഉല്‍പത്തിയുമായി ചേര്‍ന്ന പരാമര്‍ശങ്ങളും മനുഷ്യവംശം  അവരുടെ പിന്തുടര്‍ച്ചക്കാരെന്ന വിശ്വാസവും യൂറോപ്യന്‍ സമൂഹങ്ങളില്‍ രൂഢമൂലമായിരുന്നു. യൂറോപ്പിന് പുറത്തുള്ളവരോടുള്ള വിവേചനത്തിന്റെ പ്രാചീനകാരണമായ ഈ ചിന്താധാര യൂറോകേന്ദ്രീകൃതമായ വിചാരങ്ങള്‍ക്ക് സ്ഥാനം നല്‍കിയിട്ടുണ്ടാവണം. കടലും കരയും വഴിയുള്ള ദീര്‍ഘയാത്രകള്‍ ഭൂഖണ്ഡങ്ങളിലെ മനുഷ്യസമൂ