Wednesday, 29 March 2023

ആത്മകഥ


Text Formatted

എന്റെ കഥ- 25

ചെമ്മരത്തിക്കാവ്

പൊല്യാട്ച്ചി ആയ ഒരു പെണ്ണ്, പൊല്യാട്ച്ചി ആയ ഒരു വേശ്യ, പൊലയാടിച്ചി ആയ ഒരു അമ്മ... ജീവിതം അനിലയ്ക്ക് കൊടുത്ത എല്ലാ റോളുകളും അവള്‍ കൃത്യമായും ഭംഗിയായും അഭിനയിച്ചു കൊണ്ടേയിരുന്നു

Image Full Width
Text Formatted

ഭംഗിയുള്ള നെല്ലുപാടങ്ങളും മലകളും നാട്ടിടവഴികളും കണ്ടാല്‍ ചിരിയ്ക്കുകയും സ്‌നേഹം നിറയ്ക്കുകയും ചെയ്യുന്ന മനുഷ്യരെക്കണ്ടാല്‍ നാം കരുതും, നാടിനൊരു കരുതലുണ്ടെന്ന്. ഒരു സ്‌നേഹമുണ്ടെന്ന്. നിഷ്‌കളങ്കമായ നന്മയും സത്യസന്ധതയുമുണ്ടെന്ന്.. 
ഒന്നുമല്ല, എല്ലാ നാട്ടിന്‍ പുറങ്ങളുടെയും നാട്യമാണത്. 
യഥാര്‍ത്ഥത്തില്‍ നാട്ടിന്‍പുറങ്ങള്‍ ഒട്ടും സുഖകരമല്ല. 
എല്ലാസമയവും ഒരു വൃദ്ധയായ നോട്ടക്കാരിയെപ്പോലെ അത് മനുഷ്യരെ കണ്ണുവിടര്‍ത്തി  നോക്കിക്കൊണ്ടേയിരിയ്ക്കുന്നു. 

പോക്കുകള്‍ വരവുകള്‍, നടപ്പുകള്‍ ഇരുപ്പുകള്‍... എന്തിന്?, മൂച്ചുവിടലടക്കം കിറുകൃത്യമായി രേഖപ്പെടുത്തപ്പെടും. വിലയിരുത്തും, വിമര്‍ശിക്കും, ദ്രോഹിക്കും. ശബ്ദിക്കുന്നവരും ചോദ്യം ചെയ്യുന്നവരും നാട്ടിന്‍പുറത്തിനെപ്പോഴും ശത്രുസ്ഥാനീയരാണ്. വിധവകളോട്, വിവാഹമോചിതകളോട്, ഒറ്റയ്ക്ക് ജീവിക്കുന്ന ഗതികെട്ട സ്ത്രീകളോട് സദാചാരത്തിന് നിയമാവലികള്‍ കാണിച്ച് അവരുടെ മേല്‍ സദാ കുതിര കയറി നാട്ടിന്‍പുറം അതിന്റെ അധികാരങ്ങള്‍ ആണ്‍ദായകക്രമത്തിലങ്ങനെ വളര്‍ത്തിക്കെണ്ടേയിരിക്കുന്നു.

അപ്പോഴൊരു ശരീരവില്‍പ്പനക്കാരിയായ പൊല്ല്യാട്ച്ചിയുടെ കാര്യം പറയണോ! 
പണമില്ലാത്ത ബന്ധുക്കളില്ലാത്ത, പല പുരുഷന്മാരുടെ മക്കളെ പെറ്റുപാലൂട്ടിയ ഒരുവള്‍?
അനില അതിന്റെയെല്ലാം ഇരയായിരുന്നു. അവളുടെ ഓരോ വിദേശയാത്രകളും രാമനാട്ടുകരയില്‍ നിറം പിടിപ്പിച്ച കഥകളായി മാറി. ഓരോ കുഞ്ഞുങ്ങളുടെ പിറവിയും അവളെക്കൂടുതല്‍ കൂടുതല്‍ പ്രതിസന്ധിയിലാക്കി. ഒരുതരം ഊരു വിലക്ക് അവള്‍ക്കുമേലെ നടപ്പിലാക്കപ്പെട്ടു.

പുരുഷന്മാരുടെ സ്‌നേഹം മഞ്ഞുമല പോലെ അപകടകരം. പുറമെക്കാണുന്നതെന്ത് ഒരു തുമ്പ് മാത്രം; അതിനുള്ളില്‍ ഏത് പെണ്‍കപ്പലുകളെയും തകര്‍ത്തുകളയാവുന്ന ഭീതിതമായ അടിക്കട്ടകളുണ്ടാകും.

അനില വെറുക്കുന്നവരും അനിലയെ കാണുമ്പോള്‍ ആഞ്ഞുതുപ്പിയവരും മുഖം തിരിച്ചു നടന്നുപോയവരുമായ പല പുരുഷന്മാരും രാത്രിയാകുമ്പോള്‍ അവളെ സ്‌നേഹിക്കുവാന്‍ പരിശ്രമിച്ചു. പുരുഷന്മാരുടെ സ്‌നേഹം മഞ്ഞുമല പോലെ അപകടകരം. പുറമെക്കാണുന്നതെന്ത് ഒരു തുമ്പ് മാത്രം; അതിനുള്ളില്‍ ഏത് പെണ്‍കപ്പലുകളെയും തകര്‍ത്തുകളയാവ