Wednesday, 20 October 2021

Bend is not the End- 2


Text Formatted

കുഞ്ഞുസന്തോഷങ്ങള്‍,
​​​​​​​കുഞ്ഞുലാവോസ്

ഒരു സന്ധ്യക്കാണ്​, അന്നുവരെ കേട്ടിട്ടില്ലാത്ത ലാവോസ് എന്ന ചെറുരാജ്യം വിസയില്ലാതെ ചെന്നെത്താവുന്ന രാജ്യങ്ങളുടെ  ഷോര്‍ട്ട് ലിസ്റ്റില്‍ പെട്ടത്. സ്ത്രീകള്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാമെന്ന് വായിച്ചതോടെ, കൂടുതലൊന്നും ചിന്തിച്ചില്ല, ടിക്കറ്റെടുത്തു.

Image Full Width
Image Caption
തനൂറ സ്വേത മേനോൻ ലാവോസിൽ
Text Formatted

ത്രയും കാലം ചെയ്തിരുന്ന ഏക ജോലിയും പഠിച്ചതും വസ്ത്രാലങ്കാരമായതുകൊണ്ട് ചെയ്യുന്ന ബിസിനസിനെ പറ്റി  തുടക്കം മുതല്‍  നല്ല ധാരണയുണ്ടായിരുന്നു. സ്വന്തമായി ഒരു ബ്രാന്‍ഡ് വിജയിപ്പിച്ചെടുക്കുന്നതിനും അത് എല്ലാവരും തിരിച്ചറിയുന്ന നിലയില്‍ എത്തിക്കുന്നതിനുമായിരുന്നു ഇത്രയും കാലത്തെ പരിശ്രമങ്ങളെല്ലാം. ലക്ഷ്യത്തിലെത്താന്‍ ഇനിയും കുറെ ദൂരം കൂടി പോകേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഒരു ദിവസം എത്ര മണിക്കൂര്‍ ജോലി ചെയ്തു എന്ന് നോക്കാറില്ല - തീരുന്നതുവരെയും ജോലി ചെയ്യുക  എന്നതാണ് ശീലം. വിവാഹബന്ധം വേര്‍പെടുത്തിയശേഷം മൂന്നു കുട്ടികളുമായി ആരംഭിച്ച ജീവിതത്തില്‍ എല്ലാത്തരം വെല്ലുവിളികളേയും നേരിടേണ്ടിവന്നു. ബിസിനസ് ചെയ്യുന്നതിനുള്ള എല്ലാ റിസോഴ്‌സുകളും തനിയെ സംഘടിപ്പിക്കേണ്ടിയിരുന്നു. ജോലി നടക്കുന്ന യൂണിറ്റുകള്‍ തമിഴ്‌നാട്ടിലെ മൂന്നു  പട്ടണങ്ങളിലായിരുന്നു. പൂര്‍ത്തീകരിച്ച ഉല്‍പന്നങ്ങള്‍ ഇന്ത്യയിലെ പല പട്ടണങ്ങളിലും  ഇന്ത്യക്ക് വെളിയിലും കൃത്യസമയത്ത് എത്തിക്കണം. ഇതിനിടയില്‍ പലപ്പോഴും വേണ്ടവിധം വിശ്രമിക്കാന്‍ സമയം കിട്ടാറില്ല.   

വലിയ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ വേണമെന്നോ, ചരിത്രസംഭവങ്ങള്‍ അരങ്ങേറിയ രാജ്യം ആകണമെന്നോ ഇല്ല. അവിടെയും ഒരു കൂട്ടം മനുഷ്യര്‍ ജീവിക്കുന്നുണ്ടാകുമല്ലോ, അവരുടെ ഇടയില്‍ ഒരാഴ്ച ആരുമറിയാതെ കഴിഞ്ഞുകൂടണം. തിരികെ വന്ന് ഒരു മാസം ജോലിചെയ്യുന്നതിനുള്ള ഊര്‍ജ്ജം കിട്ടണം. 

വളര്‍ന്നുവരുന്ന ഒരു സംരംഭത്തിന്റെ എല്ലാ  ഉത്തരവാദിത്വങ്ങളും ഒരാള്‍ തന്നെ ചുമലിലേറ്റുന്നതിന്റെ ആയാസത്തിനുള്ള ഒളിച്ചോട്ടങ്ങളായിരുന്നു എന്റെ ആദ്യകാല എകാന്ത യാത്രകള്‍. അത്തരം യാത്രകള്‍ ആരംഭിക്കുന്നത് ഒരേ രീതിയിലായിരുന്നു. ജോലിയിലുള്ള മടുപ്പ് മൂര്‍ദ്ധന്യത്തിലെത്തുമ്പോള്‍ ഇന്ത്യക്കാര്‍ക്ക് മുന്‍കൂര്‍ വിസയില്ലാതെ യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ ലിസ്റ്റ് തിരയും. അതില്‍ നിന്ന്  ഇതിനുമുന്‍പ് യാത്ര ചെയ്തിട്ടില്ലാത്ത രാജ്യങ്ങളുടെ ചുരുക്കപ്പട്ടികയുണ്ടാക്കും, കുറഞ്ഞ ചെലവില്‍ കുറഞ