Tuesday, 19 October 2021

കവി വായന


Text Formatted

കാടുടുത്തവന്റെ കവിതക്കറ

മലയാള കവിതയിലേക്ക് ഗോത്രഭാഷയുടെ ചൂരും ചൂടും കൊണ്ടുവന്ന രണ്ടുകവികള്‍. സുകുമാരന്‍ ചാലിഗദ്ദ തന്റെ പ്രിയപ്പെട്ട കവി അശോകന്‍ മറയൂറിനെയും അദ്ദേഹത്തിന്റെ കവിതകളെയും അനുഭവിച്ച വിധം എഴുതുന്നു

Image Full Width
Image Caption
അശോകന്‍ മറയൂര്‍
Text Formatted

കേരള കവിതയുടെ വസന്തമാണ് പ്രിയപ്പെട്ട കവി അശോകന്‍ മറയൂര്‍.
ആ വസന്തങ്ങളിലൂടെയാണ് കാടിനെ കുറച്ചുകുറച്ചായി  നുള്ളിനുള്ളി തന്നുകൊണ്ട് നമ്മളെ കാടുടുത്ത കവിയുടെ കവിതകളിലേക്ക് ആകര്‍ഷിപ്പിക്കുന്നത്. 

ഞാനും അശോകന്‍ മറയൂരും ഒത്തിരി വര്‍ഷങ്ങള്‍ക്കുമുമ്പേ പരിചയമുണ്ട്, സമപ്രായക്കാരാണ്​, ഏതാണ്ട് ഒരേ കാലത്തില്‍ എഴുത്തിലേക്ക് വന്നവര്‍.
അവനെ കാണുക, ഒന്നിച്ചിരിക്കുക, കവിത ചൊല്ലുക, പിരിയാതിരിക്കുക എന്നതായിരുന്നു എനിക്ക്. കേരള സാഹിത്യ ഫെസ്റ്റിവെല്‍, പട്ടാമ്പി കാര്‍ണിവല്‍ അങ്ങനെ മറ്റു പല വേദികളിലും ഞങ്ങളിരുവരും ഒന്നിച്ച് കവിതയുമായി പങ്കെടുത്തിട്ടുണ്ട്. അവനോടൊപ്പം ഒന്നിച്ചിരുന്നു കഴിയുമ്പോള്‍ പിരിഞ്ഞുപോകാന്‍ തോന്നുകയില്ല; എന്തെന്നറിയില്ല. പിന്നെ കുറച്ചുദിവസത്തേക്ക് സങ്കടമാണ്. അത് തീരണമെങ്കില്‍ എന്നും വിളിക്കണം.

അത്രയ്ക്കുമുണ്ട് മറയൂരിന്റെ വസന്തത്തിന്റെ കറ.
ആ കറയിലാണ് കാടുടുത്തവന്റെ കവിത പച്ചവീടായി ഇന്നും കേരള കവിതയില്‍ വിരിഞ്ഞിരിക്കുന്നത്. അശോകന്റെ കവിതകളെ കുറിച്ച് ഒരുപാട് തവണ പലയാള്‍ക്കാരും പലതരം വായനകള്‍ നടത്തിട്ടുണ്ട്. ഞാനതിലേക്ക് നേരിട്ട് കടന്നുചെന്നിട്ടുണ്ട്​, എന്നിട്ട്​ ആ മറയൂര്‍ക്കാടിലെ നീലക്കുറിഞ്ഞികള്‍ക്കിടയിലൂടെ നടന്നിട്ടുണ്ട്.
ആ നടത്തത്തിലെനിക്ക് കാടുടുത്ത കവിയുടെ കവിതകളുടെ വരികള്‍ സമ്മാനമായി ലഭിച്ചു. ഇടക്കിടയ്ക്ക് നോക്കുമ്പോള്‍ പച്ചവീടിന്റെ മുറ്റത്ത് മയ.

കല്‍ മൊത്തം പിടിച്ച
ആറ്റുമീനുകളെ ഒരുവള്‍
വഴിക്കടവില്‍ ശരിയാക്കിക്കൊണ്ടിരിക്കുന്നു
കൈയ്യിലൊരു കമ്പു കരുതിക്കൊണ്ട്.
മുറ്റത്തിടുന്ന ഇര തിന്നാന്‍
കോഴികള്‍ ഓടിക്കൂടുന്നതുപോലെ
മീന്‍ മണത്തിന് പാമ്പുകള്‍ വന്നുകൂടുന്നു.
അവള്‍ ഇടയ്ക്കിടെ ആ കമ്പെടുത്തു -
വീശുമ്പോള്‍
ഒരു കൂട്ടം പാമ്പുകള്‍ 
കോഴികളെ പോലെ ഓടിയൊളിക്കുന്നു.
വല്ലാതെ നടത്തങ്ങള്‍കൊണ്ട്
തേഞ്ഞുതീരുന്ന വഴിയില്‍ 
തേടല്‍ ഒരു കമ്പിന്റെ രൂപത്തില്‍
മുന്നും പിന്നും നടന്നുകൊണ്ട