Tuesday, 19 October 2021

ദേശത്തിന്റെ കഥ


Text Formatted

ഇത് ഞങ്ങളുടെ ബോംബെ, കടലില്‍
​​​​​​​തോണി തുഴയുന്ന കടലിന്റെ രാജാക്കന്മാരുടെ...

ഒരു കാലത്ത് ബോംബെയുടെ  ‘ഉടമസ്ഥരായി' കണക്കാക്കപ്പെട്ടിരുന്ന കോളികള്‍ ഇന്ന് ജനസംഖ്യയില്‍ ഒരു ശതമാനത്തില്‍ താഴെയായി കുറഞ്ഞിരിക്കുന്നു. മഹാനഗരത്തില്‍ കോര്‍പറേറ്റ് കമ്പനികള്‍ പലതും തലയുയര്‍ത്തി നില്‍ക്കുന്ന ഇടങ്ങളെല്ലാം മുക്കുവഗ്രാമങ്ങള്‍ തകര്‍ത്താണ് നിര്‍മിക്കപ്പെട്ടത് - ഒരു അന്വേഷണം.

Image Full Width
Image Caption
മുംബെെയിലെ മിത്തി നദിയില്‍ മത്സ്യബന്ധത്തിലേർപ്പെട്ട കോളി മത്സ്യത്തൊഴിലാളി / Photo: Screengrab from Eco India Project, Scroll.in
Text Formatted

രോ മിനിറ്റിലും മുംബൈ ഒരു സ്വപ്നം വിടര്‍ത്തുന്നു. 
മൊഹല്ലകളും വളഞ്ഞുതിരിഞ്ഞ ഗലികളുമുള്ള ഡോംങ്ങ്ഗ്രിയിലേയും പൈഥൊനിയിലേയും സ്വപ്നങ്ങള്‍ക്ക് ഒരു അര്‍ത്ഥവ്യാപ്തിയുണ്ട്.
അവയുടേതായ സവിശേഷ സ്വഭാവങ്ങളും.
ഇരുണ്ട് ദാക്ഷിണ്യരഹിതവും ഉദ്വേഗജനകവുമായ ഒരു പ്രതീതി.
മുംബൈയെ ഒരു ഇതിഹാസനഗരമെന്ന് പല എഴുത്തുകാരും വിശേഷിപ്പിക്കുന്നത് ഇതുകൊണ്ടാകണം.

ബോംബെയെ മറാഠിവല്‍ക്കരിച്ച്  ‘മുംബൈ' എന്നാക്കിയപ്പോള്‍ ഖുഷ്‌വന്ത് സിങ്ങും അലിക് പദംസിയും മറ്റുപല ബുദ്ധിജീവികളും ആ നാമധേയം ‘അത്ര ശരിയല്ല' എന്ന് അഭിപ്രായപ്പെട്ടു. പൊതുവേദികളിലും ലേഖനങ്ങളിലൂടെയും പലരും തങ്ങളുടെ വിയോജിപ്പ് പ്രകടിപ്പിച്ചു. ഖുഷ്‌വന്ത്‌സിങ് പറഞ്ഞു; ‘‘ബോംബെയിലെ രണ്ടുകോടിയിലധികം ജനങ്ങളുടെ വിസര്‍ജ്യം കടലില്‍ ചെന്നുചേരുന്നു. അവയില്‍ മുക്കാല്‍ഭാഗവും വീണ്ടും തിരകള്‍ കടല്‍ത്തീരത്തുതന്നെ എത്തിക്കുന്നു. ഉപയോഗിച്ച് വലിച്ചെറിഞ്ഞ ശീതളപാനീയക്കുപ്പികളും സാനിറ്ററി പാഡുകളും പാക്കറ്റ്പാല്‍ ഉറകളും ഉപയോഗിച്ച കോണ്‍ഡവും ഇതില്‍ കാണാം. സാസൂണ്‍ ഡോക്ക് പരിസരത്ത് ചീഞ്ഞ മത്സ്യങ്ങളുടെയും മൂത്രത്തിന്റെയും ദുര്‍ഗ്ഗന്ധമാണുള്ളത്.'' 
അല്പം സിനിക്കായി എഴുതുന്ന ഈ എഴുത്തുകാരന്റെ മുംബൈയെക്കുറിച്ചുള്ള പ്രസ്താവന ശരിയാണ്, എന്നാല്‍ തെറ്റുമാണ്. 

മലയാളികള്‍ കൊച്ചിന്‍ എക്​സ്​പ്രസിൽ വന്നിറങ്ങി. പത്താംതരം പഠിച്ച്  ‘ഷോര്‍ട്ടും ടൈപ്പും' സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ വന്‍കിട വ്യവസായശാലകളിലെ സ്റ്റെനോകളായി ഇടത്തരക്കാരുടെ ജീവിതം നയിച്ചു.

ബോംബെ മുംബൈ ആയാലും അല്ലെങ്കിലും സാധാരണക്കാരുടെ സുവര്‍ണ ഭിക്ഷാപാത്രമായിത്തന്നെ ഇന്നും മഹാനഗരം പരിലസിക്കുന്നുണ്ട്. കോവിഡ്-19 വ്യാപനം ബോംബെയെ മലര്‍ത്തിയടിച്ചു എന്ന സത്യം മറക്കുന്നില്ല. 1950കളിലാണ്