Monday, 18 October 2021

ഓര്‍മക്കുറിപ്പുകള്‍


Text Formatted

വെയില്‍ക്കാലങ്ങള്‍ - 18

‘ഫെയ്ഡ് ഔട്ട്' ആയിപ്പോയ തോമസ് എബ്രഹാം

അങ്ങനെ മായേണ്ട ഒരു വ്യക്തിത്വമല്ലായിരുന്നു അയാളുടേത്. അയാള്‍ക്ക് പിഴവുകളുണ്ടായിരുന്നിരിക്കാം; അത് പക്ഷേ ആര്‍ക്കാണില്ലാത്തത്.  

Image Full Width
Image Caption
ഡോ.തോമസ് ഐസക്ക്, എം.എ.ബേബി, പി. ഗോവിന്ദപിള്ള / Dr.T.M Thomas Isaac /FB Page
Text Formatted

റഞ്ഞുപോയ കഥകള്‍ ആവര്‍ത്തിക്കുകയല്ല ഈ വെയില്‍ക്കാലങ്ങള്‍; ഓരോ വെയില്‍ക്കാലവും അതിനു മുന്‍പത്തേതില്‍ നിന്നും അതിനുശേഷം വരാന്‍ പോകുന്നതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരിക്കും. കാരണം, ഇതില്‍ നിങ്ങള്‍ കാണുന്ന മനുഷ്യര്‍ വ്യത്യസ്തരാണ്; അവര്‍ സത്യവുമാണ്. 
വെയില്‍ക്കാലങ്ങള്‍ക്ക് മഴവില്‍നിറങ്ങളേകുന്നത് ആ വൈവിദ്ധ്യമാണ്. 

പഴയ സംഭവങ്ങളിലേക്ക് ലീനിയര്‍ ആയ ഒരു ക്രമം വച്ച് നിങ്ങളെ കൊണ്ടുപോകുക, ഉദ്വേഗം വളര്‍ത്തുന്ന മട്ടില്‍ ഓരോ അദ്ധ്യായവും നിര്‍ത്തുക അങ്ങനെയുള്ള തറ ഗിമ്മിക്കുകളൊന്നും ഇതിന്റെ രചനാസങ്കേതമല്ല. ഇത് വായിച്ച ഒരാള്‍ (എന്റെ മകളുടെ പ്രായം പോലുമില്ലാത്ത ഒരാള്‍) എന്നോടുചോദിച്ചു,  ‘‘അങ്കിള്‍ ഡയറി എഴുതാറുണ്ടോ?''
‘‘ഇല്ല. എല്ലാം ഓര്‍മയില്‍ നിന്ന് എടുത്തെഴുതുന്നതാണ്,'' എന്നു ഞാന്‍ പറഞ്ഞപ്പോള്‍ ആ കുട്ടി അല്‍ഭുതപ്പെട്ടു. (ഒറാക്കിള്‍ എന്ന ഹൈ എന്‍ഡ് കമ്പ്യൂട്ടര്‍ സ്ഥാപനത്തിലെ ഉയര്‍ന്ന ഒരു ഉദ്യോഗസ്ഥനാണ്  ‘കുട്ടി' എന്ന് ഞാന്‍ അപക്വമായി വിശേഷിപ്പിക്കുന്ന അയാള്‍).
അതാണ് പ്രധാനം. ഓര്‍മയുടെ ശക്തി നഷ്ടപ്പെടാത്തിടത്തോളം കാലം അവിടെ നിന്ന് പ്രവഹിക്കുന്ന സ്മരണയുടെ അരുവികള്‍ അനുസ്യൂതമായിരിക്കും; സ്വാഭാവികമായിരിക്കും.

ഈ സ്മരണാപ്രവാഹത്തിന് അതിന്റേതായ നിയമങ്ങളില്ല. അതുകൊണ്ടാണ് ഡയറികളില്‍ നിന്ന് തീയതികള്‍ നോക്കി, കുറിപ്പുകള്‍ പരതി എണ്ണിയെടുക്കുന്ന യാന്ത്രികമായ ഓര്‍മകള്‍ക്ക് ഇവിടെ പ്രവേശനം വിലക്കപ്പെട്ടിരിക്കുന്നത്. അങ്ങനെ ചെയ്യുന്നവരെ ഇകഴ്​ത്തിക്കാട്ടാനല്ല ഇതെഴുതുന്നത്. 

philip
ഫിലിപ് എം. പ്രസാദ്

കൃത്യമായി ഓര്‍മിക്കാന്‍ കഴിയുന്നത് ഒരു ശാപമാ