Friday, 22 October 2021

ആവർത്തനപ്പട്ടികയിലെ ജീവിതം- 9


Text Formatted

വലിയ മാറ്റങ്ങളുടെ മെയിൻ ലാബിലേക്ക്​

മെയിന്‍ ലാബില്‍ പോസ്റ്റിങ്ങ് ആയി.  ആ തീരുമാനം വലിയ മാറ്റങ്ങള്‍ ജീവിതത്തിലേയ്ക്ക് കൊണ്ടുവരുമെന്ന് അന്ന് അറിഞ്ഞിരുന്നില്ല.

Image Full Width
Text Formatted

ടുത്ത വൈദ്യുതിക്ഷാമം മൂലം, ഒരു മാസം തികയുമ്പോഴേയ്ക്കും  1986 ജൂണ്‍ ആദ്യം ഒ.ജി. പ്ലാൻറ്​ ലേ ഓഫ് ചെയ്തു. (കമ്പനിയിലെ അവസാനത്തെ ലേ ഓഫ് ആയിരുന്നു അത്). 20 ദിവസത്തോളം വീട്ടില്‍ നിന്നു. അതിനുശേഷം കമ്പനി വീണ്ടും പ്രവര്‍ത്തനക്ഷമമായപ്പോള്‍ തിരിച്ച് ജോയിന്‍ ചെയ്തു. അതിനുശേഷമാണ് ആദ്യ ശമ്പളം കിട്ടുന്നത്.

ആദ്യ ശമ്പളം ഒരു വലിയ സംഭവമാണല്ലോ! ശമ്പളം വാങ്ങി നേരെ വീട്ടിലേക്കുപോയി. അത് അച്ഛനെ ഏല്‍പിച്ചു. അത് വാങ്ങുമ്പോള്‍ അച്ഛന്റെ കണ്ണുകളില്‍ ഒരു തിളക്കം ഞാന്‍ കണ്ടു. ആ കവര്‍ തുറന്നുപോലും നോക്കാതെ തിരികെ എന്റെ കൈയില്‍തന്നിട്ട് അച്ഛന്‍ പറഞ്ഞു;  ‘‘നിന്റെ ശമ്പളം നിനക്കുള്ളതാണ്- അത് നിന്റെ കൈയില്‍ത്തന്നെ ഇരിക്കട്ടെ. നീ ചെയ്യുന്ന ജോലിയുടെ പ്രതിഫലമാണിത്. ആ ജോലിയോട് ആത്മാര്‍ത്ഥത പുലര്‍ത്തണം. നീ അവിടം വിട്ടുപോരുമ്പോള്‍ അവിടെയുള്ളവര്‍ നിന്നെയോര്‍ക്കണം.  കമ്പനിയില്‍നിന്ന് നിനക്കെന്തുകിട്ടി എന്നതിനേക്കാള്‍ കമ്പനിക്ക് നീയെന്തു കൊടുത്തു എന്നതാണ് പ്രധാനം.'' ആ ഉപദേശം അക്ഷരംപ്രതി പാലിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. അതിലെനിക്ക് അഭിമാനവുമുണ്ട്. 

ടെക്‌നീഷ്യനായി തിരഞ്ഞെടുക്കപ്പെടാന്‍ രണ്ട് കൊല്ലത്തെ പ്രവൃത്തിപരിചയമാണ് ആവശ്യം. അതിന് രണ്ടുമാസം സര്‍വീസ് കുറവുണ്ടായിരുന്ന ഞങ്ങളുടെ അപേക്ഷകള്‍ നിരസിക്കപ്പെട്ടു. രണ്ടുകൊല്ലത്തെ ട്രെയിനിങ് പീരിഡ് പരിഗണിക്കണമെന്ന ഞങ്ങളുടെ ആവശ്യം ചെവിക്കൊണ്ടില്ല.

മാസങ്ങള്‍ കടന്നുപോയി. ഷിഫ്റ്റ് ജീവിതവുമായി ഇണങ്ങിച്ചേര്‍ന്നു.
ഒ.ജി. പ്ലാന്റിലെ ആളുകളുമായി നല്ല സൗഹൃദത്തിലായി. പലപ്പോഴും ഗ്രേഡ് വണ്‍ ഓപ്പറേറ്ററുടെ ജോലി ചെയ്യേണ്ടിവന്നു. (ആക്ടിങ് എന്നാണ് അതിനുപറയുക.) അന്നത്തെ സാഹചര്യത്തില്‍ വളരെ കഠിനമായിരുന്നു പ്ലാൻറിന്റെ സ്റ്റാര്‍ട്ടപ്പും ഷട്ട്ഡൗണും. പെരുമഴയത്തും വെയിലത്തുമൊക്കെ രാപകലില്ലാതെ ടവറുകളുടെ മുകളില്‍ വാല്‍വുകള്‍ നിയന്ത്രിച്ച് ഇരിക്കേണ്ടിവന്നിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പിലും ഷട്ട്ഡൗണിലും മാത്രമാണ് ഇത്തരം പ്രശ്‌നങ്ങള്‍. പ്ലാൻറ്​ ഓടിക്കൊണ്ടിരിക്കുമ്പോള്‍ കാര്യമായ ജോലിയുണ്ടാവില്ല. ജാഗ്രതയോടെ ഇരിക്കണമെന്നുമാത്രം. 
ജോലിയില്‍ കയറി ഒന്നരക്കൊല്ലമായ സമയത്ത്, ഗ്രേഡ് വണ്‍ ഓപ്പറേറ്ററുടെ പ്രമോഷനുള്ള ഇന്റര്‍വ്യൂ കഴിഞ്ഞു. ഞങ്ങളില്‍ പലര്‍ക്കും അതില്‍ താല്‍പര്യമുണ്ടായില്ല, കാരണം, അന്ന്