Thursday, 21 October 2021

ആത്മകഥ


Text Formatted

എഴുകോണ്‍- 38

ഇനി ഞങ്ങള്‍ പറയട്ടെ,  ‘ഐ.ടി.പി.എ റദ്ദു ചെയ്യാലീ'

ലൈംഗികതൊഴില്‍ ചെയ്യുന്ന സ്ത്രീകളുടെ ജീവിതം ദുരിതപൂര്‍ണമാക്കുന്നതില്‍ ഒരു വലിയ പങ്ക്  ITPA നിയമത്തിനുണ്ട്.  അതുപയോഗിച്ച് ക്ലയന്റുകളെ  കൂടി ശിക്ഷക്ക് വിധേയമാക്കാനായിരുന്നു പുതിയ നീക്കം.  ക്ലയന്റുകള്‍ കൂടി ശിക്ഷിക്കപ്പെടുന്നിടത്ത് ഉപജീവനം വലിയ പ്രതിസന്ധിയില്‍ പെടുമെന്ന് അവര്‍ പെട്ടെന്ന് തിരിച്ചറിഞ്ഞു.  

Image Full Width
Image Caption
‘നാരീസക്ഷം’ പ്രവർത്തകർ
Text Formatted

രയിലേക്കണയുന്ന   കടലോരം,   തിരകള്‍ കൊണ്ട് മിക്കപ്പോഴും പ്രക്ഷുബ്ധമായി കാണാം.  ചിലപ്പോള്‍ ശാന്തമായി കരയെ തഴുകുക മാത്രമാവും.  ഉടലിന്റെ ഓരമായ മനസ്സും ഒതുക്കിയ  വികാരങ്ങളോടെ,  ഉറ്റവരെ  തലോടി നില്‍ക്കുന്നതു  പോലെ തന്നെ പ്രക്ഷുബ്ധമാകുന്നതും കാണാറുണ്ട്.  
നമ്മള്‍ അറിഞ്ഞു കൊണ്ടല്ലെങ്കിലും എപ്പോഴും പ്രിയരെ തഴുകിയാണ് മനസ്സ് നില കൊള്ളുന്നത്. അത് കൈവിട്ടു പോയാലോ കൈവിട്ടു പോകുമെന്ന് തോന്നിയാലോ മനുഷ്യര്‍ അക്രമാസക്തരാകാം.  കുട്ടിക്കാലത്ത് തന്നെ  ചേര്‍ത്തുപിടിക്കാന്‍ ആരുമില്ലാത്തവര്‍, വളര്‍ന്നുവരുന്നതിനിടെ പകുതി വഴി  ഉപേക്ഷിക്കപ്പെട്ടവര്‍, മുതിര്‍ന്നശേഷം സാഹചര്യങ്ങളാല്‍ അപമാനിതരാവുകയും വിശ്വാസം നഷ്ടപ്പെടുകയും ചെയ്തവര്‍  എല്ലാം അക്രമത്തിനു തുനിയുകയോ, അമിത വിധേയത്വത്താലും കുറ്റബോധത്താലും അക്രമത്തിന് കീഴടങ്ങുകയോ ചെയ്യാം.

സാഹചര്യങ്ങളുടെ  കൂട്ടത്തില്‍ സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും യന്ത്രങ്ങളും പെടും.   തീവ്രബന്ധത്തിലാണെന്നു കരുതുന്നവരുടെ ഇടയിലും ഈ യന്ത്രങ്ങള്‍ അവരറിയാതെ പോലും പ്രവര്‍ത്തിക്കുന്നുണ്ട്.  ഭരണരൂപങ്ങളുടെ ചെറുമാതൃകയായ  കുടുംബത്തിനുള്ളില്‍, പുറത്തെ  അധികാരികളാല്‍ അപമാനിക്കപ്പെട്ടും മുറിവേല്‍ക്കപ്പെട്ടും എത്തുന്ന ആണ്‍പ്രജ പെണ്ണുങ്ങളേയും കുഞ്ഞുങ്ങളേയും അക്രമത്തിന് വിധേയരാക്കുന്നത് സാധാരണമാണ്.  സ്ത്രീകള്‍ അക്രമത്തിന് കീഴടങ്ങുന്നതോടൊപ്പം ചിലപ്പോള്‍ അക്രമകാരികളാകുകയും ചെയ്യുന്നു.  കുടുംബത്തിന് പുറത്തുള്ള തീവ്രാനുരാഗികള്‍ക്കിടയിലും ലൈംഗികവിമതര്‍ക്കിടയിലും അക്രമമുണ്ടാകുന്നത് കാണാം.  അതിനാല്‍ അക്രമത്തിന്റെ ഘടനാപരമായ മാനങ്ങള്‍, ഭരണകൂടത്തിന്റെയും ആണ്‍കോയ്മയുടേയും മാദ്ധ്യസ്ഥത്തിലൂടെയാണെങ്കിലും വ്യക്തിബന്ധങ്ങള്‍ക്കിടയില്‍ പ്രകടമാകുന്ന  പ്രക്രിയ, മാനസിക തലത്തില്‍ കൂടി  അന്വേഷിക്