Saturday, 23 October 2021

ദിയു യാത്ര


Text Formatted

കാലങ്ങളുടെ കെട്ട ചോര മണക്കുന്ന കൊട്ടാരക്കോട്ട

ചെയ്ത പാതകങ്ങളുടെ കാഴ്ചകളാണ്​ ദിയു കോട്ട മുന്നില്‍ വയ്ക്കുന്നത്. മറ്റൊരു മണ്ണിനും പെണ്ണിനും മീതെ കടന്നുകയറിയ ആണധികാരത്തിന്റെ കോട്ട. 

Image Full Width
Image Caption
ദിയു കോട്ട / Photo: Wikimedia Commons
Text Formatted

തു കോട്ടയ്‌ക്കൊപ്പമാണ് ഒരു ചരിത്രമില്ലാത്തത്? 
മണ്‍കോട്ട കെട്ടി അതിജീവനത്തിന്റെ ദുര്‍ഘടങ്ങളിലേക്ക് കാലത്തെ മാറ്റിക്കെട്ടുന്ന നീര്‍നായയില്‍ തുടങ്ങുന്നു പ്രകൃതിയുടെ പ്രതിരോധങ്ങള്‍. പിന്നെയാണ് എന്തും വെട്ടിപ്പിടിക്കാനും കാല്‍ക്കീഴിലാക്കാനും എക്കാലത്തും തിടുക്കപ്പെട്ടിരുന്ന മനുഷ്യന്റെ കോട്ടയ്ക്ക് ഇല്ലാതിരിക്കുന്നത്.
ഉണ്ട്. ലോകത്ത് ഒരു കോട്ടയും സ്വയംഭൂവായി ഉണ്ടാവുമെന്നു തോന്നുന്നില്ല. മണ്ണിനടിയില്‍ നിന്നു മുളച്ചുവരുന്നതാണ് എന്നു തോന്നിക്കുന്ന ഒരു കോട്ടയുമില്ല. കൊത്തളങ്ങളുമില്ല. ശത്രുവിനെ നിരീക്ഷിക്കാനും അവർക്കെതിരെ തീപ്പീരങ്കി വയ്ക്കാനുള്ള പഴുതുകളായ കൊത്തളവും കോട്ടകളും താനേ ചരിത്രത്തില്‍ കിളിർത്തുവന്നിട്ടില്ല. ദുരയുടെ, പകയുടെ കോട്ടകള്‍ എക്കാലത്തും മനുഷ്യന്റെ മനസിലേയുള്ളൂ. ഉപ്പുകാറ്റു വീശുന്ന ഈ പറങ്കിക്കോട്ടയുടെ മുകളില്‍ നില്‍ക്കുമ്പോള്‍ പത്തഞ്ഞൂറു കൊല്ലങ്ങളുടെ ചരിത്രമാണ്​ പത്തേമാരി കയറിയെത്തുന്നത്. 

ഇവിടെയിരുന്നും മറ്റുമാണു അവർ, പൂച്ചക്കണ്ണുകളുമായി കുരുമുളക് ചോദിച്ചു വന്നവരെപ്പോലും വിളിച്ചിരുത്തിയ കേരളത്തെ കത്തിച്ചത്. കോഴിക്കാട്ടും കൊച്ചിയിലും മരണത്തിന്റെ താണ്ഡവമാടിത്തകർത്തതും.

ഇത്​ രാജ്യത്തിന്റെ ഏറ്റവും പടിഞ്ഞാറുള്ള ദിയുവിലെ പറങ്കിക്കോട്ട.
വെള്ളക്കാരെ പാതിരാത്രി  കടല്‍ കടത്തി സ്വാതന്ത്ര്യം നേടിയിട്ട് വർഷങ്ങള്‍ കഴിഞ്ഞിട്ടും പിടിച്ചിടം വിടാന്‍ കൂട്ടാക്കാത്ത പറങ്കിക്കോയ്മയെ വെടിയുണ്ടകളാല്‍ മുട്ടുകുത്തിച്ച് ഇന്ത്യ പിടിച്ചെടുത്ത കോട്ടകൊത്തളങ്ങള്‍. ഇന്ത്യയില്‍ പോർച്ചുഗീസുകാരെന്ന പറങ്കികള്‍ക്ക് ആദ്യം കാല്‍ കുത്താനും പിന്നെ കോയ്മക്കൊടി കുത്താനും വഴിയൊരുക്കിയ വാസ്‌കോ ഡ ഗാമയുടെ കാപ്പാടു വന്നുള്ള കപ്പലിറങ്ങലും മറ്റും ചരിത്രം. ഈ പറങ്കിക്കോട്ടയില്‍ നിന്ന് ചരിത്രത്തിനു കാതോർക്കുമ്പോള്‍ കേരളവും സാമൂതിരിയും തിരുവാതിരയുമൊക്കെ ഓർമകളില്‍ നങ്കൂരമിടും.
നങ്കൂരമിടണം.
ഒരു കോട്ടയും വെറുതേ നടന്നുകണ്ട്,  മഹത്തരം അഹോ മഹാദ്ഭുതം എന്നു വാഴ്​ത്താനുള്ളതല്ല. കാലത്തെ അതിശയിക്കുന്നത് എന്നു പറഞ്ഞുപോവാനുള്ളതല്ല. വിലാപങ്ങളുടെ