Wednesday, 20 October 2021

കഥ


Image Full Width
Image Caption
ചിത്രീകരണം: ദേവപ്രകാശ്
Text Formatted

മനുഷ്യത്തീനികളുടെ വീട്
കുട്ടികള്‍ക്കൊരു കഥ 
​​​​​​​

നുഷ്യത്തീനികളുടേത് എന്നാണാ വീട് അറിയപ്പെട്ടിരുന്നത്.
ധാരാളം മരങ്ങളാക്കെയുള്ള തൊടിക്കു നടുവിലൊരു പഴയ ഒറ്റ വീട്.
ഒരു മുത്തശ്ശനും മുത്തശ്ശിയുമാണവിടെ താമസം.

അസമയത്ത് അതുവഴി ആരും നടക്കാറേയില്ല. അപരിചിതരോട് ഉപദേശിക്കുകയും ചെയ്യും: അയ്യോ, മനുഷ്യത്തീനികളുടെ വീടാണേ. അതുവഴി പോയേക്കരുതേ.

ആ വീട്ടിലെ മുത്തശ്ശനും മുത്തശ്ശിയും നല്ല ചക്കര വാക്കൊക്കെ പറഞ്ഞ് പ്രലോഭിപ്പിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകും.
അതിഥി സല്‍ക്കാരമൊക്കെ കഴിഞ്ഞ് പിറ്റേന്ന് പക്ഷേ ആരും തിരിച്ചിറങ്ങലുണ്ടാവില്ലത്രേ. രാത്രിയിലെ അതിഥിക്ക് എന്തു സംഭവിക്കുന്നു എന്നതാര്‍ക്കുമറിയുകയേ ഇല്ല.
അങ്ങനെയാണത്രേ മനുഷ്യത്തീനികളുടെ ആ വീട് എല്ലാവരുടേയും പേടി സ്വപ്നമാവുന്നത്.

ആരും ഒറ്റക്ക് അതുവഴി പോകരുതേ. അതും അസമയത്ത്...

പക്ഷേ ഇപ്പോഴാ വീട്ടില്‍ താമസിക്കുന്നത് രണ്ട് കുട്ടികള്‍. ഒരാങ്ങളയും പെങ്ങളും.

മുത്തശ്ശനേയും  മുത്തശ്ശിയേയും ഈയ്യിടെയായി ആരുമവിടെ കാണാറില്ല.

എന്താ, അവരിവിടെ ഇല്ലെന്നോ?

എവിടെയോ വിരുന്നു പോയിരിക്കുകയോ?

അല്ലെങ്കില്‍ അവര്‍ക്കെന്തെങ്കിലും.... ?
ഈ കുട്ടികള്‍ ആരാണ്?
മുത്തശ്ശിയും മുത്തശ്ശനുമായി ഇവര്‍ക്കെന്താ ബന്ധം?
പിള്ളേര്‍ ഏതായാലും അവരിരുവരേയും പോലല്ല.

കുട്ടികള്‍ പലവ്യഞ്ജനങ്ങള്‍ വാങ്ങാനായി കടകളില്‍ വരാറുണ്ട് . അങ്ങനെയും ഇങ്ങനെയും വര്‍ത്താനം പറഞ്ഞൊന്നുമിരിക്കാറില്ലെങ്കിലും പോകെപ്പോകെ അവരോട് നാട്ടുകാര്‍ക്ക് അപരിചിതത്വം ഇല്ലാതായി. എന്നാലും മുത്തശ്ശിയേയും മുത്തശ്ശനേയും പറ്റി നേരിട്ടൊന്നും ചോദിക്കാനാരും മുന്നോട്ടു വന്നില്ല. അവരുടെ കഥയറിയാന്‍ ഒരു കൗതുകത്തില്‍ കവിഞ്ഞ താല്പര്യവുമില്ലവര്‍ക്ക്. അത്രയും പേടിയാണല്ലോ അവര്‍ക്കാ വീടിനോടും വീട്ടുകാരോടും.

Children story

കുട്ടികളുമായി പരിചയമായതിനുശേഷം ആള്‍ക്കാര്‍ പഴയ കഥകള്‍ മറക്കാന്‍ തുടങ്ങി. അത്യാവശ്യം പേടിക്കാതെ വഴി നടക്കാറായല്ലോ. അസമയത്തും, അപരിചിതര്‍ക്കുപോലും അപകട ഭീതിയില്ലാതെ സഞ്ചരിക്കാമെന്നായിട്ടുണ്ടിപ്പോള്‍.

ഇപ്പോഴാ വീട് മനുഷ്യത്തീനികള്‍ മുമ്പ് താമസിച്ചിരുന്ന വീട് മാത്രം.

പേടിപ്പെടുത്തുന്ന