Thursday, 21 October 2021

മാധ്യമങ്ങൾ കാണാത്ത ഇന്ത്യ- 15


Text Formatted

ബുന്ദേലിന്റെ നദിയാഴങ്ങളിലെ, കുഞ്ഞുദേഹങ്ങള്‍

കുട്ടികള്‍ മരിച്ചാല്‍ ചിതയൊരുക്കി ദഹിപ്പിക്കില്ല. പകരം, കനമുള്ള കല്ലുകെട്ടി നദിയുടെ ആഴത്തിലേക്ക് താഴ്​ത്തും. അതാണാചാരം. അതിനുള്ള ഒരുക്കമാണീ നടക്കുന്നത്. പുഴയിലിട്ടാല്‍ മീനുകള്‍ ദേഹം നിറയെ കൊത്തി വേദനിപ്പിക്കില്ലേ, കണ്ണുകള്‍ കൊത്തിത്തിന്നില്ലേ - കാട് കയറിയ ചിന്തകളുമായി ബുന്ദേല്‍ഖണ്ടിലെ നദീസംഗമത്തിനരികിലെ ആല്‍മരത്തണലിലിരുന്നു. 

Image Full Width
Image Caption
ചമ്പൽ നദി, ഫോ​ട്ടോകൾ: വി.എസ്​. സനോജ്​
Text Formatted

ങ്ങനെയിരിക്കെ, അവിചാരിതമായി ഒരു യാത്ര കൂടി സംഭവിച്ചു.
യു.പി. ഗ്രാമങ്ങളിലൂടെ വഴിവിട്ട യാത്ര.
പോയ ചിലയിടത്തു പിന്നെയും പോവേണ്ടിവന്നു. ഒപ്പം വന്ന രണ്ട് മാധ്യമ സുഹൃത്തുക്കളാണ് അതിനുകാരണം. അവർക്കവിടെ പോകേണ്ടതുണ്ട്. കേരളത്തിൽ നിന്ന് വന്ന ചാനൽ റിപ്പോർട്ടറും ക്യാമറാമാനും. യു.പിയിലുള്ള പരിചയക്കുറവുകൂടി വെച്ചാണ് അവർ ക്ഷണിച്ചത്. സൗഹൃദ ക്ഷണത്തിനുവഴങ്ങി കൂടെ പുറപ്പെട്ടുപോയി. ബുന്ദേൽഖണ്ട് മേഖലയായിരുന്നു യാത്രയുടെ ലക്ഷ്യദേശം. ഇറ്റാവയെന്ന ചമ്പലിന്റെ വഴികളും മുലായം -പരിവാറിന്റെ- രാഷ്ട്രീയാധീശ കേന്ദ്രങ്ങളും കനൂജിന്റെ വാസനാഗ്രാമങ്ങളും താണ്ടി മൂന്നോ നാലോ ദിവസത്തെ കറക്കം. പലയിടത്തായി കർഷകരെയും തൊഴിലാളികളേയും കണ്ട്, കനൂജിലെ ചെറുകിട യൂണിറ്റുകളിൽ കേറിയിറങ്ങിയ നടപ്പ്. പെർഫ്യൂം നിർമാണത്തിന്റെ പരമ്പരാഗത ലോകമാണ് കനൂജ്. യു.പിയുടെ സുഗന്ധവാസനാകേന്ദ്രം. 

വയലുകളിൽ ഉരുളകിഴങ്ങു കർഷകരുടെ രോഷവും കണ്ണീരും കണ്ടു. അവരുടെ വാക്കും പരാതികളും കേട്ട്, വെയിലും മഴയും കൊണ്ട് അവിടങ്ങളിൽ നടന്നലഞ്ഞു. പെർഫ്യൂം നിർമാണ തൊഴിലാളികളോട് സംസാരിച്ചു.

രാഷ്ട്രീയമായി വലിയ ചരിത്രമുണ്ട് ഇറ്റാവയ്ക്കടുത്തുള്ള കനൂജ് ലോക്​സഭാ പരിധിയുടെ മേഖലയ്ക്ക്. റാം മനോഹർ ലോഹ്യയുടെ പഴയ തട്ടകം. പിന്നീട്, സോഷ്യലിസ്​റ്റുമായിരുന്ന മുലായം സിങ് യാദവിന്റേയും. സോഷ്യലിസമൊക്കെ പറയുമെങ്കിലും എല്ലാത്തിനും മേലെ അവനവന്റെ - പരിവാർ- രാഷ്ട്രീയം പ്രധാനമായതുകൊണ്ട്, മുലായംസിങ്, മകനെയും കനൂജിൽ മത്സരിപ്പിച്ചു. എം.പിയായ അഖിലേഷ് യാദവ് കുറച്ചുനാൾ കഴിഞ്ഞപ്പോൾ പക്ഷേ സംസ്ഥാന രാഷ്ട്രീയത്തിലേക്കെത്തി. അഖിലേഷ് യു.പി. മുഖ്യമന്ത്രിയായപ്പോൾ ഭാര്യ ഡിംപിൾ യാദവിനേയും ഇവിടെ നിന്ന് ലോക്​സഭയിലേക്ക് മത്സരിപ്പിച്ചു, ജയിപ്പിച്ചെടുത്തു. സോഷ്യലിസ്റ്റ് നേതാക്കളുടെ കുത്തകയായിരുന്ന കനൂജിൽ നിന്ന് പണ്ട് കോൺഗ്രസ് നേതാവ് ഷീലാ ദീക്ഷിതും വ