Friday, 22 October 2021

രണ്ട് ചോദ്യങ്ങള്‍


Text Formatted

ഫാനിസത്തിന് പ്രായമില്ല, വ്യക്തികള്‍ മാത്രമല്ല കുറ്റക്കാര്‍

കൗമാരപ്രായക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സംവദിക്കാനുള്ള വേദി തന്നെ നഷ്ടമാകുന്ന സാഹചര്യമുണ്ട്. ആഹ്ലാദിക്കാനുള്ള മനുഷ്യന്റെ ഇടങ്ങളെയും സന്ദര്‍ഭങ്ങളെയും അത് വളരെ ചുരുക്കിക്കളഞ്ഞിട്ടുണ്ട്. ഇതൊക്കെയുണ്ടാക്കുന്ന പ്രത്യാഘാതം ചെറുതല്ല. 

Image Full Width
Image Caption
ഡോ. ജിനേഷ് പി.എസ്.
Text Formatted

കെ. കണ്ണന്‍: ഇ ബുള്‍ജെറ്റ് വ്ളോഗര്‍മാരായ രണ്ട് മലയാളി സഹോദരന്മാരെ, മോട്ടോര്‍ വാഹനനിയമ ലംഘനം നടത്തിയെന്ന കുറ്റത്തിന് അറസ്റ്റുചെയ്യുകയും കേസെടുക്കുകയും ചെയ്ത സംഭവം വ്യാപക ചര്‍ച്ചക്കിടയാക്കിയല്ലോ. വാഹനം അപകടകരമായ വിധത്തില്‍ രൂപമാറ്റം വരുത്തി യാത്ര ചെയ്തു എന്നാണ് ഇവര്‍ക്കെതിരായ കുറ്റപത്രത്തില്‍ പറയുന്നത്. എന്നാല്‍, ഈ സംഭവം, നിയമലംഘനക്കേസ് എന്ന നിലയ്ക്കല്ല, സോഷ്യല്‍ മീഡിയ പരിഗണിച്ചത്. മോട്ടോര്‍ വാഹന വകുപ്പിനും പൊലീസിനും എതിരെ ഈ വ്ളോഗര്‍മാരുടെ ആരാധകസംഘം സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണം നടത്തി. അതില്‍ പലതും പ്രകോപനപരവുമായിരുന്നു. കേരളം കത്തിക്കും, ഔദ്യോഗിക വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്യും തുടങ്ങിയ ആഹ്വാനങ്ങളുണ്ടായി. കൗമാരക്കാരായിരുന്നു ഇത്തരം പ്രതികരണങ്ങളില്‍ മുന്നിലുണ്ടായിരുന്നത്, അവരിലേറെയും സാധാരണമായ സാമൂഹിക പാശ്ചാത്തലവുമുള്ളവരും ആയിരുന്നുവെന്ന് കാണാം. ഇതിനെ വെറുമൊരു ഇമോഷനല്‍ ഫാന്‍ ഫോളോയിങ്ങിന്റെ തലത്തില്‍ മാത്രമായി നിസ്സാരവല്‍ക്കരിക്കാന്‍ കഴിയുമോ? സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്ന ഒരാളെന്ന നിലയ്ക്ക് താങ്കള്‍ ഈ കൗമാര പ്രകടനങ്ങളെ ഒരു രോഗമായാണോ രോഗലക്ഷണമായാണോ വിലയിരുത്തുന്നത്?

ഡോ. ജിനേഷ് പി.എസ്.: ഇ ബുള്‍ജെറ്റ് വ്‌ളോഗര്‍മാര്‍ മോട്ടോര്‍ വാഹന നിയമം ലംഘിച്ച വിഷയത്തില്‍ നിയമനടപടി അനിവാര്യമാണ്. തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനും തിരുത്താനും വേണ്ടിയാവണം നിയമനടപടി. അതൊരിക്കലും ഒരു പ്രതികാരനടപടി ആയിക്കൂടാ. ഒരു രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കാന്‍ ഏതൊരു പൗരനും കടമയുണ്ട്. ലക്ഷങ്ങള്‍ ഫോളോവേഴ്‌സുണ്ട് എന്നതുകൊണ്ടോ, ഉന്നത അധികാരസ്ഥാനങ്ങളിലുള്ളവരുടെ പിന്തുണയുണ്ട് എന്നതുകൊണ്ടോ, ഏതെങ്കിലും തരത്തിലുള്ള പ്രിവിലേജുണ്ട് എന്നുള്ളതുകൊണ്ടോ, അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണം കൊണ്ടോ നിയമം ലംഘിക്കാന്‍ ആര്‍ക്കും അധികാരം ലഭിക്കുന്നില്ല. ഓരോ നിയമലംഘനത്തിനും ഉചിതമായ അല്ലെങ്കില്‍ ആനുപാതികമായ തിരുത്തല്‍ നടപടി