Sunday, 17 October 2021

ക്ലാസ്റൂം ഓര്‍മകള്‍


Text Formatted

എനിക്ക് എന്നെത്തന്നെ അവരില്‍ കാണാന്‍ കഴിഞ്ഞു

ഗ്രാമീണമായ പാശ്ചാത്തലത്തില്‍നിന്നുവന്ന, സാധാരണക്കാരായ നാടക വിദ്യാര്‍ഥികളില്‍നിന്ന് വേറിട്ട ഒരു അരങ്ങവതരണം സാധ്യമാക്കിയ ആവേശകരമായ ഒരനുഭവം

Image Full Width
Image Caption
'Museum of Lost Pieces' നാടകത്തിലെ അഭിനേതാക്കള്‍ / Photos: K. R. Vinayan, Aswathi Senan
Text Formatted

സിംഗപ്പൂരിലെ ലോകപ്രശസ്ത നാടകപഠന കേന്ദ്രമായ തിയറ്റര്‍ ട്രെയിനിംഗ് ആൻറ്​റിസര്‍ച്ച് പ്രോഗ്രാമില്‍ (പിന്നീടതിനെ ഇന്റര്‍ കള്‍ച്ചറല്‍ തിയറ്റര്‍ എന്ന് പുനര്‍നാമകരണം ചെയ്തു) പരിശീലനം പൂര്‍ത്തിയായപ്പോള്‍ മുന്നിലേക്കെത്തിയ ഏറ്റവും ആകര്‍ഷകമായ അവസരം ഞാന്‍ ബിരുദാനന്തര ബിരുദമെടുത്ത ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ തിയറ്റര്‍ വിഭാഗത്തിലേക്ക് ആറു മാസത്തെ അഭിനയ പരിശീലകനായുള്ള അതിഥി അധ്യാപകന്റെ വേഷമായിരുന്നു. അന്നത്തെ വകുപ്പധ്യക്ഷനും മലയാളിയുമായ പ്രൊഫ. ബി. അനന്തകൃഷ്ണനാണ് അതിനായി മുന്‍കൈ എടുത്തത്.

എന്റെ വിദൂര സ്വപ്നങ്ങളില്‍ പോലും ഒരു നാടകാധ്യാപകനായി മാറുക എന്നൊന്നുണ്ടായിരുന്നില്ല. അഭിനേതാവ്, സംവിധായകന്‍ തുടങ്ങി നാടകത്തിന്റെ സമസ്ത മേഖലകളിലും സ്വതന്ത്രമായി അന്തര്‍ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുക എന്നതായിരുന്നു ജീവിത ലക്ഷ്യം.

ഒട്ടേറെ ആശങ്കകളോടെയായിരുന്നു ആ വലിയ ഉത്തരവാദിത്വം ഏറ്റെടുത്തത്. എന്റെ വിദൂര സ്വപ്നങ്ങളില്‍ പോലും ഒരു നാടകാധ്യാപകനായി മാറുക എന്നൊന്നുണ്ടായിരുന്നില്ല. അഭിനേതാവ്, സംവിധായകന്‍ തുടങ്ങി നാടകത്തിന്റെ സമസ്ത മേഖലകളിലും സ്വതന്ത്രമായി അന്തര്‍ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുക എന്നതായിരുന്നു ജീവിത ലക്ഷ്യം. പക്ഷെ ഇന്ത്യയിലെ നാടകപ്രവര്‍ത്തകരെ സംബന്ധിച്ച് ജീവിതാവശ്യത്തിന് മതിയായ വരുമാനം ലഭിക്കാത്തയിടമായതുകൊണ്ടു കൂടി ഇത്തരമൊരു ജോലി സാമ്പത്തിക സുരക്ഷിതത്വവും, നമുക്കിഷ്ടമുള്ളതിനോട് ചേര്‍ന്നുനില്‍ക്കാന്‍ കഴിയുമെന്നുള്ളതിനാലും ആറു മാസത്തിനായി വന്ന ഞാന്‍ അവിടുത്തെ ആവശ്യപ്രകാരം രണ്ടു വര്‍ഷകാലം സേവനമനുഷ്ഠിച്ചു. നാടക വിദ്യാര്‍ത്ഥികളിലുണ്ടായ പുരോഗതിയും സ്വീകാര്യതയും ഈ രംഗത്ത് ഉറച്ചുനില്‍ക്കാന്‍ എന്നെ പ്രാപ്തനാക്കി. പിന്നീടിങ്ങോട്ടുള്ള തൃശൂർ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അധ്യാപക ജീവിതത്തിനാവശ്യമായ കരുത്തും ആത്മവിശ്വാസവും വളര്‍ത്തിയെടുത്തത് ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന പല ഭാഷക്കാരായ, ശരീരപ്രകൃതമുള്ളവരും, സംസ്‌ക്കാര വൈവിധ്യമുള്ളവരുമായ നാടക വിദ്യാര്‍ത്ഥികളുമായുള്ള നിരന