Wednesday, 20 October 2021

ദലിത്​ രാഷ്​ട്രീയം


Text Formatted

കുരമ്പാലയില്‍നിന്നൊരു റെബല്‍- 2

ജാതി സ്വകാര്യ മൂലധനമായ ഇടതുപക്ഷവും
​​​​​​​മതേതരവാദികളും സോഷ്യലിസ്​റ്റുകളും

ജാതിക്കെതിരെ സംസാരിക്കുകയും എന്നാല്‍ ജാതിയെ സാമൂഹ്യ- രാഷ്ട്രീയ മണ്ഡലങ്ങളില്‍ സ്വകാര്യമായ മൂലധനമായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന വൈരുധ്യം വളരെ കൃത്യമായി ബോധ്യപ്പെടുന്ന ഒരു കാലമാണിത്

Image Full Width
Text Formatted

കെ. കണ്ണന്‍: കോഴിക്കോട് വടകരയിലായിരുന്നു ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം, എണ്‍പതുകളുടെ തുടക്കത്തില്‍. അന്ന് ജാതി എന്ന യാഥാര്‍ഥ്യവുമായി ബന്ധപ്പെട്ട് പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ ചില തിരിച്ചറിവുകളുണ്ടാകുന്ന കാലം കൂടിയാണല്ലോ. അത്തരം ബോധ്യങ്ങളിലേക്ക് നയിച്ച സ്വാധീനങ്ങള്‍ എന്തൊക്കെയായിരുന്നു?

കെ. അംബുജാക്ഷന്‍: 1983ലാണ് അടൂര്‍ മണക്കാലയിലുള്ള ജൂനിയര്‍ ടെക്‌നിക്കല്‍ സ്‌കൂളില്‍ നിന്ന് ജെ.ടി എസ്.എസ്.എല്‍.സി പാസായശഷം വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി കോഴ്‌സിന് പഠിക്കാന്‍ 1983ല്‍ വടകരയില്‍ എത്തുന്നത്. അടൂര്‍ ടെക്‌നിക്കല്‍ സ്‌കൂളില്‍ പഠിച്ച സമയത്ത് ഹൈസ്‌കൂള്‍ ലെവലില്‍ ടെക്‌നിക്കല്‍ വിഷയങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടാണല്ലോ പഠിച്ചത്. ഇക്കാലത്ത് ഇലക്‌ട്രോണിക്‌സില്‍ എനിക്ക് വലിയ താല്‍പര്യമുണ്ടായി; പ്രത്യേകിച്ചും ഇലക്​ട്രോണിക്​സ്​ ഉപകരണങ്ങള്‍ സര്‍വീസ് ചെയ്യുന്നതിനും റിപ്പയര്‍ ചെയ്യുന്നതിനും വലിയ ആഗ്രഹമായിരുന്നു.  അന്ന് വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി കേരളത്തിലങ്ങോളമിങ്ങോളം എടുത്താല്‍ ഇലക്​ട്രോണിക്​സ് പഠിക്കാന്‍ പറ്റുന്ന തരത്തില്‍ ഒരു കോഴ്‌സ് ഉണ്ടായിരുന്നത് വടകര ജെ.ടി.എസില്‍ മാത്രമാണ്. ഇലക്​ട്രിക്കൽ ആന്‍ഡ് ഇലക്​ട്രോണിക്​സ് ഡൊമസ്റ്റിക് അപ്ലയന്‍സ് എന്ന ഒരു കോഴ്‌സ് ഉള്ളതായി മനസ്സിലാക്കുകയും വടകരയിലെത്തി കോഴ്‌സിനു ചേരുകയുമായിരുന്നു. 

കെ. അംബുജാക്ഷന്‍
കെ. അംബുജാക്ഷന്‍

അച്ഛനും അമ്മയും കൂടിയാണ് എന്നെ എന്നെ അന്ന് വടകരയില്‍ കൊണ്ടുവന്ന് വി.എച്ച്.എസ്.സി ക്ക് അടക്കാതെരുവിലുള്ള ജെ.ടി.എസില്‍ ചേര്‍ക്കുന്നത്.
ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന്  ട്രെയിനില്‍ വടകര