Thursday, 21 October 2021

താരവും കാലവും


Text Formatted

സമാധാന ജീവിതത്തിലെ ചതികളും മെസ്സിയുടെ കണ്ണുനീരും

ഖത്തറിൽ, കരിയറിന്റെ അന്ത്യകാലത്ത് അർജൻറീനക്ക് ലോകകപ്പ് നേടിക്കൊടുത്താലും ഫുട്ബോളിന്റെ കണക്കു പുസ്തകത്തിൽ ബാഴ്സലോണയുടെ ജഴ്‌സിയിൽ തന്നെയായിരിക്കും മെസ്സി ചരിതം തുന്നിച്ചേർക്കപ്പെടുക.

Image Full Width
Image Caption
സ്പാനിഷ് ക്ലബ് ബാഴ്സലോണയില്‍ നിന്ന് കൂടുമാറി പാരിസ് സെന്റ് ജര്‍മ്മനിലെത്തിയ മെസി 30-ാം നമ്പര്‍ ജഴ്സിയില്‍.
Text Formatted

ഇംഗ്ലീഷ് പേഷ്യൻറ്​ എന്ന നോവലിൽ മൈക്കിൾ ഒണ്ടാത്യേ എഴുതി: സമാധാന സമയങ്ങളിൽ മനുഷ്യർ നടത്തുന്ന വഞ്ചനകളുമായി താരതമ്യം ചെയ്യുമ്പോൾ നിഷ്കളങ്കമെന്നു തോന്നാവുന്ന ചില വഞ്ചനകൾ യുദ്ധരംഗത്ത് കാണാം. അന്യാദൃശമായ ഒരു ഫുട്ബോൾ പ്രണയകഥ അവസാനിക്കുമ്പോൾ ലയണൽ മെസ്സിയും എഫ്.സി ബാഴ്സലോണയുടെ കോടിക്കണക്കിന് ആരാധകരും ഇതേ വൈകാരികത അനുഭവിക്കുന്നുണ്ടാവും. ഗ്രോത്ത് ഹോർമോൺ ചികിത്സ ആവശ്യമായിരുന്നു ആ പതിമൂന്ന് വയസുകാരന് കാറ്റലൂണിയയിൽ എത്തുമ്പോൾ. വർഷങ്ങൾക്കിപ്പുറം അയാൾ ക്ലബ് വിടുന്നത് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ശ്രേഷ്ഠനായ കളിക്കാരനായിട്ടാണ്, ഒരുപക്ഷേ, എല്ലാ കാലത്തും ഏറ്റവും ആഘോഷിക്കപ്പെട്ട കളിക്കാരനായും. 

messi-in-barcelona
ബാര്‍സയിലെ വിടവാങ്ങല്‍ പ്രസംഗത്തിനിടെ പൊട്ടിക്കരയുന്ന ലയണല്‍ മെസി

മെസ്സി ബാഴ്സലോണ വിടാൻ ആഗ്രഹിച്ചില്ല, ക്ലബ് അയാളെ ഉന്തിപ്പുറത്താക്കി എന്ന രഹസ്യം ഇന്ന് പരസ്യമാണ്. ഒരു സാധാരണ ക്ലബ്ബല്ല, മെസ് ക ഉൻ ക്ല, അല്ലെങ്കിൽ മോർദാൻ എ ക്ലബ്ബ് എന്ന് വീരവാദം പറഞ്ഞ ബാഴ്സലോണയുടെ കടബാധ്യത ഒരു ബില്യൺ കടന്നു കഴിഞ്ഞു. ശമ്പളത്തിൽ അമ്പത് ശതമാനം കട്ട് മെസ്സി അങ്ങോട്ട് ഓഫർ ചെയ്തു, സ്പാനിഷ് ലീഗ് നിയമങ്ങളിൽ മാക്സിമം കട്ട് അതാണ്. എന്നിട്ടും ബാഴ്സലോണക്ക് മെസ്സിയെ താങ്ങാൻ കഴിയുമായിരുന്നില്ല.

നാല്പത് വർഷം മുമ്പാണ്. ബാഴ്സലോണയുടെ, കംപ് നോവിലെ ഹോം ഗ്രൗണ്ട് ആയ സറിയ സ്റ്റേഡിയത്തിൽ, ഒരുപക്ഷേ, എക്കാലത്തെയും മികച്ച ലോകകപ്പ് ഫുട്ബോൾ മത്സരം അരങ്ങേറുകയാണ്. അതു വരെ നമ്മൾ ഫുട്ബോളിനെപ്പറ്റി വിചാരിച്ചതെന്തും ആ ഒരേയൊരു കളി മാറ്റിയെഴുതിക്കളഞ്ഞു. ഇറ്റലിയുടെ പൗലോ റോസ്സി തകർപ്പൻ ഹാറ്റ്