Tuesday, 19 October 2021

നോവല്‍


Text Formatted
naithikamandalam-story-title
Image Full Width
Image Caption
ചിത്രീകരണം: സുധീഷ്​ കോ​ട്ടേ​മ്പ്രം
Text Formatted

അധ്യായം 11 : നക്‌സല്‍ബാരി

Silence! Here sleeps my brother.
Don't stand by him with a pale face and a sad heart.
For He is laughter!
Don't cover his body with flowers,
What is the use of adding flowers to a flower?
If you can, Bury him in your heart.
You will find all the twittering of the bird of the heart
Your sleeping soul has woken up.
If you can, shed some tears.
And-
All the blood of your body.

(സ: പ്രബിര്‍ റോയ് ചൗധരി പൊലീസുകാരാല്‍ കൊല്ലപ്പെട്ട വാര്‍ത്തയറിഞ്ഞ കല്‍ക്കത്തയിലെ പ്രസിഡന്‍സി ജയിലിലെ തടവുകാര്‍ കല്ലുകൊണ്ട് സെല്‍മുറിയില്‍ എഴുതിയിട്ട കവിത)

കൊല്‍ക്കത്തയില്‍ നിന്ന് നക്‌സല്‍ബാരിയിലെത്താന്‍ 11 മണിക്കൂറെടുത്തു.
ഹൂഗ്ലിനദിക്ക് മുകളില്‍ ദക്ഷിണേശ്വര്‍പാലത്തിലൂടെ കുതിക്കുന്ന വണ്ടി. സരവണന്റെ പെരുമാറ്റമായിരുന്നു അപ്പോള്‍ എല്ലാവരും ശ്രദ്ധിച്ചത്. എല്ലാവരും തന്നെ ശ്രദ്ധിച്ച സ്ഥിതിക്ക് തന്റെ അന്വേഷണത്തെക്കുറിച്ചുതന്നെ പറയാമെന്നവന് തോന്നി. അഥവാ അന്വേഷണത്തിന്റെ അവസാനത്തെക്കുറിച്ച്. സ്ഫുടമലയാളത്തില്‍ തന്നെയാണ് അവന്‍ പറഞ്ഞത്.

Naithika-Mandalam-illustration-Sudheesh-Kottembram

‘കുറച്ചുനാളായല്ലോ ബംഗാളികളെ കാണാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ എനിക്ക് തോന്നുന്നു. വൈരുദ്ധ്യങ്ങളേയില്ലാത്തവരാണ് ഇവരെന്ന്.’
‘അതെന്താ’
‘നമ്മള്‍ പറയുന്ന വൈരുദ്ധ്യമുണ്ടല്ലോ. അവയൊന്നും ഒരു തരത്തിലും ഇവരെ സ്പര്‍ശിച്ചിട്ടേയില്ല.’
‘എന