Monday, 29 November 2021

US Election


Text Formatted

അമേരിക്കയിൽനിന്ന്​ കൂടുതൽ അൽഭുതങ്ങൾ ലോകത്തെ കാത്തിരിക്കുന്നു

പ്രസിഡൻറ്​ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്​ യു.എസിലുണ്ടായ വർണ- വർഗ ധ്രുവീകരണങ്ങളും അതിന്റെ രാഷ്​ട്രീയവും അതിസൂക്ഷ്​മമായി വിലയിരുത്തപ്പെടുന്നു

Image Full Width
Image Caption
നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍/ Photo:Gage Skidmore
Text Formatted

മേരിക്കന്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നാലുദിവസത്തിനുശേഷവും, നീണ്ടതും സങ്കീര്‍ണവുമായ വോട്ടെണ്ണല്‍ നടപടി പുരോഗമിക്കവെ, നവംബര്‍ എഴ് ശനിയാഴ്ച രാവിലെ, യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിനെ ജോ ബൈഡന്‍ പരാജയപ്പെടുത്തിയതായി ന്യൂസ് ഡസ്‌കുകള്‍ പ്രഖ്യാപിച്ചു. യു.എസിലും ലോകമെമ്പാടുമുള്ള ലിബറല്‍ ജനാധിപത്യ അനുകൂലികള്‍ ഇത് ആഘോഷിച്ചു. വളര്‍ന്നുവരുന്ന ഒരു ഏകാധിപതിയെ ജനാധിപത്യപ്രകിയയിലൂടെ പരാജയപ്പെടുത്തിയിരിക്കുന്നു.

എന്നിരുന്നാലും, യു.എസ് രാഷ്ട്രീയത്തെ സസൂക്ഷ്മം നിരീക്ഷിക്കുന്ന ജോ ബൈഡന്‍ അനുകൂലികളായ ചിലരില്‍ വളരെ പെട്ടെന്ന് ഒരു തരം കീഴടങ്ങലും നിരാശയും പടരാന്‍ തുടങ്ങി. തെരഞ്ഞെടുപ്പിനു മുമ്പ് അഭിപ്രായ സര്‍വേകള്‍ പ്രവചിച്ചത് ഗംഭീര വിജയമായി ഇത് മാറാന്‍ പോകുകയാണെന്നാണ്, ഇത് ട്രംപിസത്തിന്റെ പരാജയമായി മാറാന്‍ പോകുകയാണെന്നാണ്. 2016ലെ തെരഞ്ഞെടുപ്പിലെ അങ്ങേയറ്റം ധ്രുവീകൃതമായ അന്തരീക്ഷം മാറിമറയുമെന്നും ഗ്രാമീണ വ്യാവസായിക സ്റ്റേറ്റുകള്‍ ഡെമോക്രാറ്റുകള്‍ തിരിച്ചുപിടിക്കുമെന്നും അമേരിക്കന്‍ ജനത ഒരുമിച്ചുനിന്ന് കഴിഞ്ഞ നാലുവര്‍ഷങ്ങളുടെ ഭീകരതയെ അതിജീവിക്കുമെന്നുമായിരുന്നു പ്രതീക്ഷ. അമേരിക്കന്‍ പദ്ധതികളിലുള്ള വിശ്വാസം പുനഃസ്ഥാപിക്കപ്പെടാന്‍ പോകുകയാണെന്നുമായിരുന്നു പ്രതീക്ഷ.

വെളളക്കാരായ വോട്ടര്‍മാരില്‍ ഭൂരിപക്ഷം ട്രംപിനും വെള്ളക്കാരല്ലാത്തവരിൽ  ഭൂരിപക്ഷം ബൈഡനും വോട്ടു ചെയ്തു. കൂടാതെ, ഒരുവിഭാഗമെന്ന നിലയില്‍ വെള്ളക്കാര്‍ ബൈഡന് പ്രസിഡന്റ് സ്ഥാനം നല്‍കി അദ്ദേഹത്തിനൊപ്പവും, ഒരു വിഭാഗമെന്ന നിലയില്‍ കറുത്തവര്‍ഗക്കാര്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് അപ്രതീക്ഷിത നേട്ടം നല്‍കി ഇഞ്ചോടിഞ്ച് പോരാട്ടത്തിലേക്ക്​ നയിച്ച്​ ട്രംപിനൊപ്പവും നിലകൊണ്ടു

എന്നാല്‍ ഇത് സംഭവിച്ചില്ല. ഭൂരിപക്ഷം പോപ്പുലര്‍ വോട്ടുകളും ഇലക്ടറല്‍ വോട്ടുകളും നേടി ബൈഡന്‍ വിജയിച്ചു, ലിബറല്‍ ജനാധിപത്യത്തെയും ഡെമോക്രാറ്റുകളെയും സംബന്ധിച്ച് തീര്‍ച്ചയായും, ഇത് സുപ്രധാന വിജയമാണ്. എന്നാല്‍, 2016 ല്‍ പൊതുമധ്യത്തില്‍ വെളിവായ അമേരിക്കന്‍ സമൂഹത്തില