Tuesday, 19 October 2021

കഥ


Image Full Width
Image Caption
ചിത്രീകരണം: ദേവപ്രകാശ്
Text Formatted

എല്‍ ക്ലാസിക്കോ

Text Formatted

ഒന്ന്​

ഹാഫിസ് അന്നുച്ചക്ക് ഇട്ട്യേരേട്ടന്റെ പറമ്പിലെ പൊട്ടക്കുളത്തില്‍ ചൂണ്ടയിടാന്‍ പോയില്ലായിരുന്നുവെങ്കില്‍ ഒരു മൂന്ന് മൂന്നരക്ക് ഉമ്മക്കൊപ്പം ചുങ്കാലയിലുള്ള ഉമ്മുമ്മയുടെ വീട്ടിലേക്ക് പോകേണ്ടി വന്നേനെ. അങ്ങനെയെങ്കില്‍ വേനലവധിയിലെ രണ്ടുമാസത്തില്‍ ഒരു മാസമെങ്കിലും അവിടെത്തന്നെ നില്‍ക്കേണ്ടി വന്നേനെ. അങ്ങനെയെങ്കില്‍ അടുത്ത അധ്യയന വര്‍ഷം ഒന്‍പത് ബിയിലെ മൂന്നാമത്തെ ബഞ്ചില്‍ വന്നിരുന്ന് തൊട്ടരികിലിരിക്കുന്ന കിഷോറിനോട്  കൂട്ടുകൂടിയേനെ. അങ്ങനെയെങ്കില്‍ അവരിരുവരും തുണ്ട് കൈമാറി കോപ്പിയടിച്ച് കട്ട ചങ്കുകള്‍ ആയേനെ.അങ്ങനെയെങ്കില്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടീമില്‍ അവരൊരുമിച്ച് കളിച്ച് ഗോളുകള്‍ അടിച്ചു കൂട്ടിയേനെ. അങ്ങനെയെങ്കില്‍ കിഷോറിന്റെ ഇഷ്ടടീമായ ബാഴ്‌സലോണക്ക് ഹാഫിസ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചേനെ. അങ്ങനെയെങ്കില്‍ സ്‌കൂള്‍ കഴിഞ്ഞ് പ്‌ളസ് ടു കഴിഞ്ഞ് ഒരുമിച്ചൊരു കോളേജില്‍ ഒരേ ഡിഗിക്ക് പോയിത്തുടങ്ങിയേനെ. അങ്ങനെയായിരുന്നുവെങ്കില്‍ റയല്‍ മാഡ്രിഡും എഫ് സി ബാഴ്‌സലോണയും തമ്മിലുള്ള എല്‍ക്‌ളാസിക്കോ മത്സരം ബാഴ്‌സലോണ തട്ടകമായ ക്യാമ്പ് നൗവില്‍ പോയി കാണുവാനുള്ള രണ്ട് ടിക്കറ്റുകള്‍ കിഷോര്‍ ഇറ്റലിയിലുള്ള ഫുട്‌ബോള്‍ ഭ്രാന്തനായ ചിറ്റപ്പന്‍ വഴി എങ്ങനെയെങ്കിലും ഒപ്പിക്കുമായിരുന്നു. അങ്ങനെയായിരുന്നുവെങ്കില്‍ പാര്‍ട്ട് ടൈം വര്‍ക്കിനു പോയിട്ടോ കടം വാങ്ങിയോ ബാഴ്‌സലോണ വരെ പോയി കളി കാണാനുള്ള പൈസ രണ്ടു പേരും കൂടി സെറ്റാക്കിയേനെ. അങ്ങനെയായിരുന്നുവെങ്കില്‍ ക്യാമ്പ് നൗവിലിരുന്ന് ബാഴ്‌സലോണയുടെ ജഴ്‌സിയണിഞ്ഞ്  ‘അലേ അലേ അലേ അലേയലേയലേ' പാട്ട് അവര്‍ ഒരുമിച്ച് ചൊല്ലിയേനെ.

എന്നാല്‍ അതൊന്നുമല്ല സംഭവിച്ചത്

ഹാഫിസ് അന്നുച്ചക്ക് ഇട്ട്യേരേട്ടന്റെ പറമ്പിലെ പൊട്ടക്കുളത്തില്‍ ഇട്ട ചൂണ്ട പൊന്തി താഴുന്നത് കണ്ട് ആഞ്ഞൊരു വലി കൊടുത്തു. അതിനു തൊട്ടു മുന്നേ ചൂണ്ടക്കൊളുത്തിലെ മണ്ണിരയുടെ തുമ്പ് മാത്രം കടിച്ചു പറിച്ച്, പൊട്ടക്കുളത്തില്‍ വീണ് ചത്ത് പിന്നെ മീനായി മാറിയ ചെമ്മണ്ട ദിനേശന്‍ എന്ന കരിപ്പിടി ചളിയിലേക്ക് പുതഞ്ഞു. ചൂണ്ടക്കൊളുത്തില്‍ മീനൊന്നുമില്ലെന്ന് കണ്ട് നിരാശനായി ഹാഫിസ് വീണ്ടും ചൂണ്ട കുളത്തിലേക്കൊരു വീശുവീശി.

ഇട്ട്യേരേട്ടന്റെ പറമ്പിലൂടെ തൊട്ടടുത്തുള്ള പാടത്തേക്ക് ഫുട്‌ബോള്‍ കളിക്കാന്‍ പോകുകയായിരുന്ന പ