Monday, 18 October 2021

കവിത


Text Formatted
SURENDRAN
സുരേന്ദ്രന്‍ കാടങ്കോട് 

കണ്ടന്‍ കേളന്‍


മീങ്കോവ

വേലിയേറ്റത്തിരയില്‍ 
വലിച്ചെറിഞ്ഞ ചൂണ്ട 
നൃത്തം വെച്ചിറങ്ങുന്നു
പുഴയാഴത്തില്‍ മെല്ലെ മെല്ലെ. 

അണിയത്തൊരു നീര്‍ക്കാക്ക 
അമരത്തുജ്ജ്വല പുഴജീവിതം
കൈത്തുഴയാല്‍ നീങ്ങുന്നു 
വെയില്‍ മിന്നിക്കും 
ദൃശ്യചാരുത!

വെള്ളിക്കുപ്പായമിട്ടവ 
തുള്ളിച്ചാടുന്നു പാത്തിയില്‍
വെള്ളമിത്തിരി ചേര്‍ക്കുന്നു
തുള്ളി അന്ത്യോദകമെന്നപോല്‍.

കണ്ണി ഇരിപ്പലകയില്‍ ചുറ്റി 
പാന്തം പല്ലാല്‍ പകുത്ത് 
മാലയാക്കി ചാര്‍ത്തുന്നു
നോങ്ങോലുകള്‍, ഏട്ടകള്‍.

കടല്‍ കനല്‍ഛായ പേറുമ്പോള്‍
മടക്കം ഉപ്പുപറ്റും രൂപമായ് 
മീങ്കോവ ഏറ്റിവരും
കണ്ടോ,കണ്ടന്‍കേളനവന്‍!

തോറ്റം

കുന്നിന്‍മോളിലെ ചാപ്പയില്‍ 
കുഞ്ഞുറാന്തല്‍ തെളിച്ചത്തില്‍
കണ്ടന്‍ പാടും പാട്ടുകള്‍ 
തോറ്റം പാട്ടുകള്‍ തോരാതെ.

ഏറ്റുപാടി തോറ്റമ്പി 
കുറുക്കന്‍മാര്‍ തളര്‍ന്നീടും 
കണ്ടനമ്പോ തൊണ്ടപൊട്ടി
ശബ്ദപ്രപഞ്ചമാകുന്നു !

പുഴയ്ക്കപ്പുറം അറ നോക്കി 
പിന്നെ,കടല്‍ നോക്കി 
മിഴി രണ്ടും 
കടലോളം വലുതാക്കി 
ചിലമ്പേറി മറിയുന്നു.

ഇതുകാണാന്‍ കുന്നുണരും
സകലമാന ജീവികളും
കൂടെയാടിക്കുഴഞ്ഞീടും .

പകര്‍ന്നാട്ടം കഴിഞ്ഞെന്നാല്‍ 
നെഞ്ചിടിച്ച് മറിഞ്ഞീടും
എയ്യന്‍പുല്ലില്‍ വീണുറങ്ങും 
എയ്യന്‍ വന്ന് മണപ്പിക്കും.

കിളിയൊച്ച തൊട്ടുണര്‍ത്തൂം
കുന്നിലെ വറ്റാത്ത കുളം മുങ്ങും
കട്ടനൂതും പുകച്ചീടും 
കുന്നിറങ്ങി,കായലോര മണ്ണിളക്കും,
ചിരട്ടയില്‍ മണ്ണിരകള്‍ 
പുളഞ്ഞു ചുരുണ്ടീടുന്നു.

എഴുപത്തിയഞ്ചിലെ ഒരു തെയ്യം

കുഞ്ഞമ്പു പണിക്കരുടെ 
കുഞ്ഞുമോനാ കണ്ടന്‍ കേളന്‍
പതിനാറാം വയസ്സില