Thursday, 21 October 2021

ആവർത്തനപ്പട്ടികയിലെ ജീവിതം- 10


Text Formatted

ഇന്‍സ്ട്രുമെൻറ്​ സെല്‍ നല്‍കിയ ആത്മവിശ്വാസം

അന്ന് പാതി തമാശയായും പാതി കാര്യമായും പറഞ്ഞുവന്നിരുന്നൊരു കാര്യമുണ്ട് - ‘‘മെയിന്‍ ലാബില്‍ സ്ഥിരമായി പോസ്റ്റിങ് കിട്ടണമെങ്കില്‍ ഒന്നുകില്‍ തൊലി വെളുത്തവനാവണം, അല്ലെങ്കില്‍ പാലിയത്ത് കുടുംബത്തിലെങ്കിലും ജനിച്ചതാവണം.''

Image Full Width
Image Caption
ചിത്രീകരണം: പ്രദീപ് പുരുഷോത്തമന്‍
Text Formatted

പുതിയ കൊല്ലത്തെ ഷെഡ്യൂള്‍ വന്നപ്പോള്‍ എനിക്ക് മെയിന്‍ലാബില്‍ പോസ്റ്റിങ്. 
അന്ന് പാതി തമാശയായും പാതി കാര്യമായും പറഞ്ഞുവന്നിരുന്നൊരു കാര്യമുണ്ട് - ‘‘മെയിന്‍ ലാബില്‍ സ്ഥിരമായി പോസ്റ്റിങ് കിട്ടണമെങ്കില്‍ ഒന്നുകില്‍ തൊലി വെളുത്തവനാവണം, അല്ലെങ്കില്‍ പാലിയത്ത് കുടുംബത്തിലെങ്കിലും ജനിച്ചതാവണം.''

അതുകൊണ്ട് ഇതു രണ്ടുമല്ലാത്ത ഞാന്‍ അല്‍പം ആശങ്കയോടെയാണ് മെയിന്‍ ലാബില്‍ ഡ്യൂട്ടിക്കെത്തുന്നത്. എന്റെ ആശങ്ക ഒരു പരിധിവരെ അസ്ഥാനത്തായിരുന്നുവെന്നാണ് പിന്നീടുള്ള അനുഭവം. മറിച്ചുള്ള അനുഭവങ്ങള്‍ തീരെ ഉണ്ടായിട്ടില്ല എന്നല്ല - അത് വരുന്ന മുറയ്ക്ക് പറഞ്ഞുപോവാം. 
മെയിന്‍ ലാബില്‍ സാധാരണ ജൂനിയറായ കെമിസ്റ്റിന് വാട്ടര്‍ അനാലിസിസ് ആണ് ചെയ്യാനുള്ളത്. അതുകൊണ്ട് ഞാനും അതുതന്നെ ചെയ്യാന്‍ തുടങ്ങി. വിവിധ പ്ലാന്റുകളിലെ ബോയിലര്‍ വാട്ടറുകള്‍, ഡീ മിനറലൈസ്ഡ് വാട്ടര്‍, ഫാക്ടിലെ ജലശുദ്ധീകരണ പ്ലാന്റില്‍നിന്നുള്ള ജലം, പെരിയാറിലെ ജലം എന്നിങ്ങനെ കുറച്ചധികം സാമ്പിളുകള്‍ ദിനംപ്രതി ടെസ്റ്റ് ചെയ്യാനുണ്ടായിരുന്നു. അന്ന് പെരിയാറുമായി തുടങ്ങിയ ബന്ധം ഏതാണ്ട് മൂന്നു പതിറ്റാണ്ട് കടന്നു നില്‍ക്കുന്നു!

ടി. പി. ജേക്കബ് ഫാക്ടിലെ എറ്റവും വലിയ തൊഴിലാളി സംഘടനയായിരുന്ന ഫാക്ട് എംപ്ലോയീസ് ഓര്‍ഗനൈസേഷന്റെ നേതാക്കളിലൊരാളും ബുദ്ധികേന്ദ്രവുമായിരുന്നു. നയതന്ത്രജ്ഞനായ  ‘കിസിഞ്ജര്‍' എന്നൊരു ഓമനപ്പേരും ഉണ്ടായിരുന്നു.

ഇതിനിടയിലാണ് ടി. പി. ജേക്കബ് എന്ന ഫോര്‍മാന്‍ എന്നെ അദ്ദേഹത്തിന്റെ ചുമതലയിലുള്ള ഇന്‍സ്ട്രുമെൻറ്​ സെല്ലിലേക്ക് വേണമെന്ന് ആവശ്യപ്പെടുന്നത്. മെയിന്‍ ലാബിലെ അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് അനാലിസിസുകള്‍ നടത്തുന്ന സെല്ലാണ് ഇന്‍സ്ട്രുമെൻറ്​ സെല്‍. അവിടേയ്ക്ക് അദ്ദേഹം എന്നെ ആവശ്യപ്പെട്ടതിന്റെ കാരണം എനിക്കിപ്പോഴും അജ്ഞാതമാണ്. ടി. പി. ജേക്കബ് ഫാക്ടിലെ എറ്റവും വലിയ തൊഴിലാളി സംഘടനയായിരുന്ന ഫാക്ട് എംപ്ലോയീസ് ഓര്‍ഗനൈസേഷന്റെ നേതാക്കളിലൊരാളും ബുദ്ധികേന്ദ്ര