Wednesday, 20 October 2021

കോവിഡുകാല ജീവിതം


Text Formatted

ഞങ്ങള്‍ എല്ലാവരും പോസിറ്റീവ് ആണ്

ഒരു മഹാമാരിയെ അതിജീവിച്ച് മുന്നോട്ടുപോകുക എന്നത് അത്രയൊന്നും ചെറുതല്ലാത്ത കാര്യമാണെന്ന് എനിക്കറിയാം. കോവിഡിനോട് യുദ്ധം ചെയ്തുകൊണ്ടിരിക്കുന്ന, ചില നേരങ്ങളില്‍ തോറ്റു കൊടുക്കാനാവതില്ലാത്ത ഓരോരുത്തര്‍ക്കുമറിയാം!

Image Full Width
Image Caption
പുണ്യ സി.ആര്‍.
Text Formatted

സോപ്പിട്ട് മാസ്‌കിട്ട് ഗ്യാപ്പിട്ട് നമ്മള്‍ വരവേല്‍ക്കുന്ന രണ്ടാമത്തെ ഓണമാണിത്. കോവിഡ് സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് തുടങ്ങിയ നമ്മള്‍ ഈ ഓണക്കാലത്തെ സകലമാന പരിമിതികള്‍ക്കുമുള്ളില്‍ നിന്നുകൊണ്ടു തന്നെ ഭംഗിയാക്കാന്‍ ഒരുങ്ങിയിട്ടുണ്ട്. മാസ്‌കുകളില്‍ കസവു തയ്​പിച്ചും ഓണ്‍ലൈനായി ഓണപരിപാടികള്‍ സംഘടിപ്പിച്ചും ‘കോവിഡ്- ഓണ’ത്തെ ഉള്‍ക്കൊള്ളാനും പ്രതികൂല സാഹചര്യങ്ങളെയെല്ലാം മെരുക്കിയെടുക്കാനും നാം പഠിച്ചു കഴിഞ്ഞു. എന്നിരുന്നാലും കോവിഡ് മഹാമാരി താളം തെറ്റിച്ച ജീവിത പരിസരങ്ങളില്‍ നിന്നു കൊണ്ട് കഴിഞ്ഞ ഓണക്കാലങ്ങളെ ഓര്‍ത്തെടുക്കുന്നത് നിരാശയും ദുഃഖവും ഉണ്ടാക്കുന്നുണ്ട്.

ഓര്‍മ വച്ച കാലം തൊട്ടേ  ‘അത്തം' ദിവസത്തിനായി കാത്തിരിക്കുമായിരുന്നു. പാടവരമ്പിലൂടെ നടന്നുചെന്ന് വേലിയരുകുകളില്‍ നിന്ന്  ‘കൃഷ്ണകിരീടം' പറിച്ചു കൊണ്ടുവരാനും മുക്കുറ്റി നുളളാനും മുറ്റത്ത് ചാണകം മെഴുകി പൂക്കളമിടാനും ഞങ്ങള്‍ക്ക് (എനിക്കും രണ്ട് അനിയത്തിമാര്‍ക്കും ) ഉത്സാഹമായിരുന്നു. പൂക്കളമെങ്ങനെ കൂടുതല്‍ കൂടുതല്‍ ചന്തമാക്കാമെന്നതിനെ പറ്റി ഞങ്ങള്‍ ദിനന്തോറും ചര്‍ച്ച ചെയ്യും. നിറയെ പൂക്കള്‍ ശേഖരിക്കാന്‍ പരസ്പരം മത്സരിക്കും. 
പരീക്ഷ കഴിഞ്ഞ്, പത്തുദിവസത്തെ അവധിക്കുമുമ്പ് സ്‌കൂളിലും വിപുലമായ ഓണപ്പരിപാടികളുണ്ടാകും. 

ലോകം മുഴുവന്‍ സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ എന്തോണം! നാടും വീടും, ആഘോഷനാളുകളെല്ലാം ഗംഭീരമായി കൊണ്ടാടാറുള്ള കാമ്പസും, കോവിഡ് ആശങ്കകളില്‍ നിശ്ചലമായി പോയിരുന്നു.
ലോകം മുഴുവന്‍ സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ എന്തോണം! നാടും വീടും, ആഘോഷനാളുകളെല്ലാം ഗംഭീരമായി കൊണ്ടാടാറുള്ള കാമ്പസും, കോവിഡ് ആശങ്കകളില്‍ നിശ്ചലമായി പോയിരുന്നു.