Tuesday, 19 October 2021

രാജസ്​ഥാൻ യാത്ര


Text Formatted

ആരാണ് അല്ലെങ്കിലും ഒരു
​​​​​​​വെള്ള ‘പ്പൊക്ക'ത്തെ ഇഷ്ടപ്പെട്ടുപോവാത്തത്

ഒരു പക്ഷെ, മരുഭൂമിയെന്ന പേരില്‍, മറ്റൊരു നിവൃത്തിയുമില്ലാതെ ഉപേക്ഷിക്കേണ്ടിവരുമായിരുന്ന നൂറുകണക്കിനു ഗ്രാമങ്ങളെ ജനവാസഭൂപടത്തിലേക്കു തിരിച്ചുകൊണ്ടുവന്ന് അടയാളപ്പെടുത്തിയ ഒരു അധ്വാനത്തെക്കുറിച്ച്​

Image Full Width
Image Caption
ജല പാർലമെൻ്റ്
Text Formatted

തും തോ കുച്ച് കരോ രജീന്ദർ, കല്‍ ഫൗഡേ ഗോന്തി ലേർ ആജാ..
( നിങ്ങള്‍ എന്തെങ്കിലും ചെയ്യ്, രജീന്ദർ. കൂന്താലീം കൊണ്ടന്ന് പണി തൊടങ്ങ് )

- മംഗു റാം പട്ടേല്‍, മീണ ഗ്രാമമുഖ്യന്‍, ഗോപാല്‍പുര, 1985.

രള്‍ച്ച കൊണ്ടിട്ടുണ്ടോ നിങ്ങള്‍, കണ്ണുകളിലെ മനോഹരമായ കാഴ്ചകള്‍ക്കു വേണ്ടി ദൂരങ്ങള്‍ താണ്ടുന്ന യാത്രക്കാരാ..?
ആര്‍ത്തി പുരണ്ട യന്ത്രക്കൈകളുമായി എന്തിനെയും കുഴിച്ചെടുത്തും വാരിയെടുത്തും വിറ്റുതുലയ്ക്കുന്ന ഖനനലോബിയും വനം മാഫിയയും ഊറ്റിത്തീര്‍ത്ത മണ്ണിന്റെ ഈര്‍പ്പത്തില്‍ ഒരു തരി പോലും ബാക്കിയില്ലാത്തത്രയും വരള്‍ച്ച. 

ഇല്ല, തീര്‍ച്ച. എന്നാല്‍, ഉത്തരേന്ത്യയുടെ വരണ്ട ജീവിതപ്പാടങ്ങളിലേക്കു വരൂ. ഒരിറ്റു വെള്ളത്തിനായി കിലോമീറ്ററുകള്‍ താണ്ടേണ്ടിവരുന്ന പാവപ്പെട്ട ജനങ്ങളുടെ ദുരിതക്കാഴ്ചകളിലേക്ക്. വെള്ളം പാഴാക്കാനില്ലാതെ മലിനവസ്ത്രങ്ങള്‍ പോലും ചുടുള്ള മണല്‍ കൊണ്ടു തിരുമ്മി വൃത്തിയാക്കേണ്ടിവരുന്ന നിസ്സഹായാവസ്ഥയിലേക്ക്. ഒരു കുടം വെള്ളം കൊണ്ടു നിവര്‍ത്തിച്ചുതീര്‍ക്കേണ്ട ഒരു ദിവസത്തിന്റെ പങ്കപ്പാടുകളിലേക്ക്. 

അത്ര സുഖമുള്ള കാഴ്ചകളാവില്ല. അതും അധികം കണ്ടുനില്‍ക്കാനുമാവില്ല.
ആ ജീവിതത്തില്‍ ഒരു കാല്‍പ്പനികതയും സങ്കല്‍പ്പിക്കാന്‍ കഴിയില്ല. കടുത്ത ചൂടിലെ പഞ്ചാഗ്‌നിയിലേക്കു പടരുന്ന ദിനരാത്രങ്ങള്‍ ജീവിതത്തെക്കുറിച്ച് ഒരു ഉദാത്ത വാഴ്ത്തലുകളും നടത്താന്‍ പ്രേരിപ്പിക്കുകയേയില്ല. അങ്ങനെയുമുണ്ട് കണ്ണിലേക്കു മുള്ളുകളാഴ്​ത്തുന്ന കാഴ്ചകള്‍. ചില വരണ്ട ജീവിതങ്ങള്‍ സ്വപ്നം കാണുന്നത്​ ഏറ്റവും പുതിയ ബ്രാന്‍ഡ് വിനോദോല്‍പ്പന്നങ്ങളല്ല. ഏറ്റവും നിറം കൂടിയ ആടകളല്ല, മനസില്‍ പളപളപ്പ് മിന്നിക്കുന്ന ആഭരണങ്ങളുമല്ല. മറിച്ച് വെള്ളത്തിന്റെ ലോകത്തെ ഏറ്റവും ആസ്വാദ്യകരമായ ശബ്ദമാണ്.

ലോകത്ത് ഏതെങ്കിലും സ്ഥലത്ത് വെള്ളം കാണാന്‍ പോകണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അത് അല്‍വറിലെ വെള്ളം തന്നെ സംശയമില്ല. വെള്ളം എന്തു കാണാനിരിക്കുന്നു. അതൊരു കടലോ കായല