Sunday, 17 October 2021

കോവിഡുകാല ജീവിതം


Text Formatted

താല്‍ക്കാലികമെങ്കിലും ആഹ്ലാദിക്കാതിരിക്കുന്നതെങ്ങനെ ?

തുല്യതയോടെയും ആമോദത്തോടെയും ആയിരിക്കുക എന്ന തോന്നല്‍ എത്ര താല്‍ക്കാലികമാണെങ്കിലും എത്ര പ്രിയങ്കരമാണ്!

Image Full Width
Image Caption
നിഷി ജോർജ്
Text Formatted

ണം  പല കാലങ്ങളിലും പലതായാണ് അനുഭവിച്ചിട്ടുള്ളത്. 
ഓണാവധിക്കാലത്ത് വീടിനടുത്തുള്ള മാവിലോ മറ്റേതെങ്കിലും വലിയ മരങ്ങളുടെ കൊമ്പുകളിലോ പപ്പ കെട്ടിത്തരാറുള്ള ഊഞ്ഞാല്‍, ഓണദിവസം രാവിലെ വീടിനുചുറ്റും നിന്ന് പറിച്ചെടുത്ത  പാര്‍വതിപ്പൂ, കോളാമ്പിപ്പൂ, കോഴിവാലന്‍ പൂ, ആദം, ഹവ്വ പൂക്കള്‍, പല നിറങ്ങളിലുള്ള ഇലകള്‍ ഇവയൊക്കെ കരിക്കട്ട കൊണ്ടു വരച്ച, വൃത്തത്തിന്റെയോ നക്ഷത്ര രൂപത്തിന്റെയോ ഉള്ളിലടുക്കി നടുക്കൊരു റോസപ്പൂവെച്ച് ഞാന്‍ തന്നെ ഉണ്ടാക്കുന്ന പൂക്കളം, പയറ് വറുത്തുകുത്തി തേങ്ങാപ്പാല്‍ പിഴിഞ്ഞ് നീണ്ട സമയമെടുത്ത് മമ്മി വെക്കുന്ന പായസം, ഇത്രയുമായിരുന്നു ബാല്യകാലത്തെ ഓണം. ചെറിയ ചില സന്തോഷങ്ങളായി അവ ഓര്‍മ്മയില്‍ അടയാളപ്പെട്ടുകിടക്കുന്നു. കൗമാരകാലങ്ങളിലും പിന്നീടുമുള്ള ഓണം ഓണാനുബന്ധ മത്സരങ്ങളും കലാപരിപാടികളുമായാണ് ഓര്‍മയില്‍ നില്‍ക്കുന്നത്. 

ഗൃഹനാഥകളായ സ്ത്രീകളെ സംബന്ധിച്ച്  ഓണം സാമര്‍ത്ഥ്യമോ താല്‍പര്യമോ ആരോഗ്യമോ ഇല്ലെങ്കിലും സദ്യയൊരുക്കിയും വിളമ്പിയും പാത്രം കഴുകിയും തീര്‍ക്കേണ്ടുന്ന ഒരു ദിവസം മാത്രമാണെന്ന് അറിയാന്‍ തുടങ്ങിയതോടെ തിരുവോണ ദിവസം സമം അടുക്കള ജോലികളുടെ മടുപ്പ് എന്ന് അനുഭവപ്പെടാന്‍ തുടങ്ങി.

പുതിയ സിനിമകളും രസകരമായ പരിപാടികളൂം  സെലിബ്രിറ്റികളുടെ ഓണവിശേഷങ്ങളുമൊക്കെയായി ടി.വി അനുഭവിപ്പിക്കുന്ന ഓണമോ, ക്ലബ്ബുകളോ സംഘടനകളോ നടത്തുന്ന ഓണമത്സരങ്ങളോ ഓണാഘോഷങ്ങളോ ആയി പുറംലോകം അനുഭവിപ്പിക്കുന്ന ഓണമോ, മുതിര്‍ന്ന സ്ത്രീജനങ്ങള്‍ക്കുള്ളതല്ലെന്ന് മനസ്സിലായത് മുതിര്‍ന്നപ്പോഴാണ്. ഗൃഹനാഥകളായ സ്ത്രീകളെ സംബന്ധിച്ച്  ഓണം സാമര്‍ത്ഥ്യമോ താല്‍പര്യമോ ആരോഗ്യമോ ഇല്ലെങ്കിലും സദ്യയൊരുക്കിയും വിളമ്പിയും പാത്രം കഴുകിയും തീര്‍ക്കേണ്ടുന്ന ഒരു ദിവസം മാത്രമാണെന്ന് അറിയാന്‍ തുടങ്ങിയതോടെ തിരുവോണ ദിവസം സമം അടുക്കള ജോലികളുടെ മടുപ്പ് എന്ന് അനുഭവപ്പെടാന്‍ തുടങ്ങി. അതിനാല്‍തന്നെ ജോലിസ്ഥലത്തെ ഓണമാണ്  പില്‍ക്കാലങ്ങളില്‍ കൂടുതലായി ആസ്വദിച്ചിട്ടുള്ളത്. കലാപരിപാടികള്‍, പൂക്കള മത്സരങ്ങള്‍, സദ്യ, പുതുവസ്ത്രമണിയുന്ന സന്തോഷങ്ങള്‍ ഇവയെല്ലാം ചേര്‍ന്ന ഓണക്കാലങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കെന്ന പോലെ അധ്യാപകര്‍ക്കും കലാലയ ജീവിതകാ