Wednesday, 20 October 2021

കോവിഡുകാല ജീവിതം


Text Formatted

ആ അണുവെന്നെ പൂട്ടിയിട്ടതും ഈ കഥവന്നെന്നെ തുറന്നു വിട്ടതും...!

കോവിഡിന്റെ രണ്ട് തരംഗങ്ങള്‍ക്കിടയില്‍ ഒരു കഥാസമാഹാരം വന്നു. അത് അയാളുടെ ഭാര്യ അടുക്കളയില്‍ വച്ച് പ്രകാശനവും നടത്തി. വീടൊക്കെ എത്ര വലിയ വേദിയാണെന്ന് ടിയാനിപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകും.

Image Full Width
Image Caption
കെ.എസ്​. രതീഷ്​
Text Formatted

നിങ്ങളെപ്പോലെ എന്നെയും കോവിഡ് മഹാമാരി പിടികൂടിയിരുന്നു. എന്തുകൊണ്ടോ ഇതുവരെ ഞാന്‍ പോസിറ്റീവ് ആയില്ല. അതോ അത് വന്നു പോയോ?. തങ്കമ്മ നാടാത്തി പറയുന്നതുപോലെ  ‘നമ്മക്കെക്കെ ഏത്തര പ്രാവശ്യം അത് വന്നുകാണും'.
എന്തായാലും രണ്ട് കുത്തിവയ്പ്പിനിടയില്‍ ഞാന്‍ ഒരു തിരഞ്ഞെടുപ്പ് ജോലി, വാര്‍ഷിക പരീക്ഷ ജോലി, രണ്ട് മൂല്യനിര്‍ണയ ക്യാമ്പ് ഒക്കെ കടന്നുപോയി. വീട്ടിലിനി കുത്തിവയ്‌പ്പെടുക്കാന്‍ ഒരു നാലു വയസുകാരനും നാലാം ക്ലാസുകാരനും മാത്രം. ഈ അടച്ചിട്ട കാലത്തെ ഓര്‍മയില്‍ ഒരുപാടനുഭവങ്ങള്‍ എനിക്കുമുണ്ട്. അതില്‍ വീര്‍പ്പുമുട്ടുന്ന ഒരപ്പനും അദ്ധ്യാപകനും കഥാകൃത്തും ഫുട്ബോള്‍ പ്രേമിയും യാത്രക്കാരനും ഒക്കെയുണ്ട്. അവരോട് ചിലത് ചോദിക്കാനും പറയാനുമാണ് ഞാനാഗ്രഹിക്കുന്നത്.

ks


​​​​​​​ജോയലിന്റെയും ജോനാഥന്റെയും അപ്പന് ടെന്‍ഷനുണ്ടെങ്കിലും ബിബിഹയുടെ കാമുകന്‍ ഹാപ്പിയാണ്...

സംശയം വേണ്ട ജോയലും ജോനാഥനും എന്റെ മക്കളും ബിബിഹ നിയമപ്രകാരമുള്ള എന്റെ കാമുകിയുമാണ്. 
ഈ വിട് പട്ടിണിയായിപ്പോകുമോ?
മക്കള്‍ക്ക് വിശക്കുമ്പോള്‍ എന്തുണ്ട്?
അരി തീര്‍ന്നാല്‍ ഇനി എന്തുചെയ്യും?
നാളെയെങ്കിലും പച്ചക്കറിക്കാര്‍ വരുമോ?
ടെറസിലെ ചീര പുഴു തിന്നുമോ?
കോവലിന്റെ വളളി കുരങ്ങന്‍ ആക്രമിക്കുമോ?
ഇതിനിടയില്‍ മക്കള്‍ക്ക് പനിയോ തുമ്മലോ വന്നാല്‍?
അതുമല്ല വീട്ടിനുള്ളിലെ ഓട്ടപ്പാച്ചിലില്‍ അവരുടെ തലയെങ്ങാനും മുട്ടി മുറിഞ്ഞാല്‍?
അമ്മയ്‌ക്കോ അമ്മുമ്മയ്‌ക്കോ എന്തെങ്കിലും ശാരീരിക പ്രശ്നങ്ങള്‍ നേരിട്ടാല്‍? അപ്പനെന്ന നിലയില്‍ ഞാനന്നെല്ലാം ചിന്തിച്ചുകൂട്ടിയത്. മുടി വളര്‍ന്ന് മുഖത്തേക്കുവീണ കുട്ടികളുടെ തലമുടി ഭാര്യ ചീകിവച്ച് വെട്ടിയതുപോലെ പരിഹരിക്കാന്‍ കഴിഞ്ഞു. ഒറ്റ ദിവസവും ഭക്ഷണം മുടങ