Thursday, 21 October 2021

ക്ലാസ്റൂം ഓര്‍മകള്‍


Text Formatted

പാരിതിലെല്ലാമെന്നെ പഠിപ്പിക്കുന്നുണ്ടെന്തോ!

കഥയും കഥാപ്രസംഗവും ഇല്ലാതെ, ആരുടേയും കണ്ണിലുണ്ണി ആവാതെ മൃദുവായി വന്ന് കൈ പിടിക്കുന്ന ചില അദ്ധ്യാപകരുണ്ട്​. കൂട്ടത്തില്‍ നമ്മുടെ ഒച്ച വേറിട്ട് കേട്ടവര്‍. 

Image Full Width
Image Caption
സമീന ടീച്ചര്‍
Text Formatted

"ദാഹരണം സുജാത'യില്‍ ഒരു കണക്കുമാഷുണ്ട്.
​​​​​​​"കുതിരകളെപ്പോലെ കുതിയ്ക്കണോ കഴുതകളെപ്പോലെ കിതയ്ക്കണോ' എന്ന് ഒച്ചയുയര്‍ത്തി ചോദിച്ച് "കുതിര...കുതിര...' എന്ന് കുട്ടികളെക്കൊണ്ട് ഓരിയിടീക്കുന്ന ഒരു മാഷ്. 
"തണ്ണീര്‍മത്തന്‍ ദിനങ്ങ'ളില്‍ ഒരു രവി പത്മനാഭനുണ്ട്.
ആദ്യ ദിവസം തന്നെ സെന്‍ കഥ പറഞ്ഞ് ക്ലാസ്സിനെ കയ്യിലെടുക്കുന്നൊരു മാഷ്. ഇതിലൊന്നും പെടാത്ത ഒരു കൂട്ടരുണ്ട്. കഥയും കഥാപ്രസംഗവും ഇല്ലാതെ, ആരുടേയും കണ്ണിലുണ്ണി ആവാതെ മൃദുവായി വന്ന് കൈ പിടിക്കുന്ന ചില അദ്ധ്യാപകര്‍. കൂട്ടത്തില്‍ നമ്മുടെ ഒച്ച വേറിട്ട് കേട്ടവര്‍. 

പ്ലസ് ടു കഴിഞ്ഞ് ഡിഗ്രി പഠനത്തിനായി ചേര്‍ന്നത് ഒരു കോണ്‍വെൻറ്​ കോളേജിലായിരുന്നു. കോഴ്‌സ് തുടങ്ങി അധികം കാലമായിട്ടില്ല. കൗതുകം ലേശം കൂടുതലായതുകൊണ്ടും ക്ലാസ്​ കട്ട് ചെയ്യാമെന്ന ധാരണയിലും ആ വര്‍ഷത്തെ കോളേജ് ആര്‍ട്ട്‌സ് ഫെസ്റ്റിലെ കണ്ടാലറിയാവുന്ന ചില മത്സരങ്ങള്‍ക്ക് പേരുകൊടുത്തിരുന്നു. അങ്ങനെ പങ്കെടുക്കാന്‍ പോയ കഥാരചന, കവിതാരചന മത്സരങ്ങളില്‍ ഇന്‍വിജിലേഷന്‍ ഡ്യൂട്ടിയ്ക്ക് എത്തിയതായിരുന്നു ഇംഗ്ലീഷ് വിഭാഗത്തിലെ ഗസ്റ്റ് അധ്യാപിക ആയിരുന്ന സമീന മിസ്​. 

"തണ്ണീര്‍മത്തന്‍ ദിനങ്ങ'ളില്‍ വിനീത് ശ്രീനിവാസന്‍
"തണ്ണീര്‍മത്തന്‍ ദിനങ്ങ'ളില്‍ വിനീത് ശ്രീനിവാസന്‍

കിട്ടിയ വിഷയത്തില്‍ പണ്ടെപ്പോഴോ അമ്മ പറഞ്ഞു കേട്ട ഒരു കന്യാസ്ത്രീയുടെ കഥ ചേര്‍ത്തുകെട്ടി. സ്ഥാനത്തും അസ്ഥാനത്തും അമ്മ മൂളി നടക്കാറുള്ള "മറ്റത്തെപ്പള്ളീല് കുമ്പിടാന്‍ പോകുന്ന മൊട്ടച്ചിപ്പെണ്ണുങ്ങളെ' എന്ന പാട്ടും കുത്തിക്കേറ്റി,  "പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും' എന്ന് തലക്കെട്ടും വെച്ച്, ആഹാ! അന്തസ്സ് എന്ന് ഏമ്പക്കം വിട്ട് ഒന്നുരണ്ട് തവണ കൂടി വായി