Sunday, 17 October 2021

കോവിഡ്​ വാക്​സിൻ


Text Formatted

 ഉണ്ണാത്തവര്‍ക്ക് ഇലയോ? ഉണ്ടവര്‍ക്ക് പായയോ?
 എന്താണ് പ്രയോറിറ്റി ?

വാക്സിൻ കൊണ്ട് പാന്‍ഡമിക്ക് പകര്‍ച്ചയുടെ നെറുകയില്‍ അവസാനത്തെ ആണിയും അടിക്കാമെന്നും വൈറസിനെ അടിച്ചിരുത്താമെന്നുമുള്ള പ്രതീക്ഷകള്‍ ഇപ്പോള്‍ അസ്ഥാനത്തായിരിക്കയാണ്.

Image Full Width
Image Caption
Photo: UNICEF
Text Formatted

ണം നമ്മെയൊക്കെ സമത്വത്തേയും (equality), നീതിയുക്തമായ വിതരണത്തെയും (equity) ഓര്‍മിപ്പിക്കുന്ന ഉത്സവകാലമാണ്. ഇക്കൊല്ലത്തെ ഓണവും കഴിഞ്ഞ വര്‍ഷത്തെ പോലെ നമുക്ക് ഇനിയും നീന്തി കയറാനാകാത്ത "കൊറോണ' കാലമായി മാറിപ്പോയി. കൊറോണയുടെ ഭീകരത  നമുക്ക് വേണ്ടപ്പെട്ടവരില്‍ കുറെ പേരെ ഇനി ഒരിക്കലും കാണാനാകാത്ത വിധത്തില്‍ കരുണാരഹിതമായി പാതാളത്തിലേക്ക് ചവിട്ടിത്താഴ്​ത്തിക്കളഞ്ഞു.

കോവിഡ് ഇതുവരെ ലോകത്താകെ ഇരുപതു കോടിയിലധികം പേരെ രോഗികളാക്കുകയും  അരക്കോടിയ്ക്കടുത്തു പേരുടെ മരണത്തിന്  കാരണമാവുകയും ചെയ്തിട്ടുണ്ട്.  ഇതിനെതിരെ 2021ന്റെ ആരംഭം തൊട്ട് ലഭ്യമായി തുടങ്ങിയ വാക്‌സിനുകള്‍ സാമ്പത്തിക കഴിവിനും ഉത്പാദനത്തിനും ശേഷിയുള്ള രാജ്യങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭ്യതയ്ക്കും ശേഷിക്കുമനുസരിച്ച് നല്‍കിക്കൊണ്ടിരിക്കുകയും ചെയ്യുകയാണ്. ഇങ്ങനെ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 8 ന് രാവിലെ ആറരക്ക്​ കോവിഡ് വാക്‌സിന്‍ നല്‍കപ്പെട്ട തൊണ്ണൂറുകാരിയായ മാര്‍ഗരറ്റ് കിനാന് ( Margaret Keenan ) ശേഷം ഭൂമിയിലാകെ കോടിക്കണക്കിന് പേര്‍ കുത്തിവെയ്പുകള്‍ എടുത്തു കഴിഞ്ഞു.

മാര്‍ഗരറ്റ് കിനാന്‍
മാര്‍ഗരറ്റ് കിനാന്‍ / Photo:nhs.uk

ഒപ്പം ഇപ്പോള്‍ നല്‍കപ്പെടുന്ന  വാക്‌സിനുകള്‍ രോഗത്തിന്റെ ഗുരുതരാവസ്ഥയും മരണങ്ങളും മാത്രമേ കുറയ്ക്കാന്‍ സഹായകരമായിരിക്കുകയുള്ളൂവെന്നും അവര്‍ക്ക് രോഗാണുബാധയുണ്ടാകാമെന്നും അവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാമെന്നും വൈദ്യശാസ്​ത്രജ്ഞര്‍ക്കൊപ്പം സാധാരണക്കാരും അനുഭവത്തിലൂടെ മനസ്സിലാക്കിക്കൊണ്ടിരിക്കയാണ്. അതിനാല്‍ വാക്സിനുകള്‍കൊണ്ട് പാന്‍ഡമി