Thursday, 21 October 2021

മാധ്യമങ്ങൾ കാണാത്ത ഇന്ത്യ- 16


Text Formatted

ഗന്ധകിയുടെ കാട്ടുവഴിയ്ക്കും പെരുമഴയ്ക്കുമിടെ
രാവണ്ടിയില്‍, ഒരു വഴക്കുപുരാണം

സുനൗലിയെന്നോ നേപ്പാളെന്നോ കേട്ടാല്‍ രണ്ട് ദൃശ്യങ്ങളാണെപ്പോഴും മനസ്സിലുയരുക. ഗൊരക്പുര്‍ മെഡിക്കല്‍ കോളേജില്‍, മൂക്കിലൂടെ ട്യൂബിട്ട കുഞ്ഞിന്റെ തലയില്‍ തണുത്ത വെള്ളം കോരിയൊഴിക്കുന്ന അമ്മയും പൊഖ്‌റയില്‍ നിന്നുള്ള ബസ്സില്‍ ഗന്ധകിയുടെ കാടിനുള്ളില്‍ രാത്രിമഴയ്ക്കിടെയുണ്ടായ പെരുംവഴക്കില്‍ രണ്ട് മലയാളികളെ ഇറക്കിവിടാനുള്ള ബഹളവും..

Image Full Width
Image Caption
സ്വയംഭൂനാഥക്ഷേത്രത്തിന്റെ അരികിലെ, പരമ്പരാഗത കരകൗശല വസ്തുക്കൾ വിൽക്കുന്ന കട.
Text Formatted

സുനൗലിയുടെ മറുകരയാണ് നേപ്പാളിന്റെ ആരംഭം.
ഗൊരക്പുരില്‍ നിന്ന് രണ്ട് മണിക്കൂറിലെത്തും നേപ്പാളതിര്‍ത്തിയില്‍, ഗൊരക്പുര്‍ എന്ന പട്ടണത്തിലൂടെ. പലവട്ടം പോയ ഇടമാണത്. ബി.ആര്‍.ഡി. മെഡിക്കല്‍ കോളേജില്‍ കുഞ്ഞുങ്ങള്‍ ഓക്‌സിജന്‍ കിട്ടാതെ ശ്വാസംമുട്ടി മരിച്ച ദിവസങ്ങളില്‍ നാലഞ്ച് ദിവസം വാര്‍ത്ത ചെയ്യാനായി അവിടെയുണ്ടായി. അതിനു മുന്‍പും ശേഷവും തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിങിനായി പോയിട്ടുമുണ്ട്. ഒരു വരണ്ട പട്ടണമാണ് ഗൊരക്പുര്‍. പൊടിയും ഈച്ചയും ബഹളവും റിക്ഷകളും തെരുവുവില്‍പ്പനക്കാരും പഴയ പൊടിപിടിച്ച ബസ്സുകളും ഹോണടിയുമെല്ലാമായി തിരക്കിന്റെ നഗരം. പൊടിയും ഈച്ചയുമാണ് പ്രധാന അധിനിവേശക്കാരെന്ന് സന്ദര്‍ശകര്‍ക്ക് തോന്നിയാല്‍ കുറ്റം പറയാനാകില്ല. ഗൊരക്പുരില്‍ ചെന്നപ്പോള്‍ പുറത്തുനിന്ന് ഭക്ഷണം കഴിക്കാന്‍ മടിയോ പേടിയോ തോന്നി ആ ദിവസങ്ങളില്‍. പോരാത്തതിന് മഴ നടപ്പുമാണവിടെ. മഴയുടെ സീസണില്‍ മഹാമാരികള്‍ ഗോരക്പുരിന്റെ ജാതകത്തില്‍ നിന്ന് ഒഴിയുകയുമില്ല. ഏറെ തെരഞ്ഞ് കണ്ടെത്തിയ കൊള്ളാവുന്ന ഹോട്ടലിലായിരുന്നു മുറി. ഏക ആശ്വാസം അതായിരുന്നു. ഹോട്ടലിലെത്തി മാത്രം ഭക്ഷണം കഴിക്കാനും മറ്റും റിപ്പോര്‍ട്ടിങ് സമയത്ത് ശ്രദ്ധിച്ചുപോന്നു.

മെഡിക്കല്‍ കോളേജിലൂടെ കുട്ടികളുടെ ഐ.സി.യുവിലേക്ക് നടക്കുമ്പോള്‍ കണ്ടു അത്. പല വാര്‍ഡിന്റെ വാരാന്തയിലും നായ്ക്കള്‍ അലഞ്ഞുതിരിയുന്നത് അവിടെ സ്വാഭാവികമായ ദൃശ്യമാണ്. വാര്‍ഡുകള്‍ ചേര്‍ന്ന നടുമുറ്റത്ത് പശുക്കളും അരികിലെ ഒരു മരച്ചുവട്ടില്‍ ഏതോ പ്രതിഷ്ഠയും.

പുറത്തുനിന്ന് വെള്ളമോ പഴങ്ങളോ മാത്രം മേടിച്ചു. പൊടി നിറഞ്ഞ സ്ഥലമായതിനാല്‍ മഴ പെയ്താല്‍ ഗൊരക്പുര്‍ ചെളിയുടെ കൈലാസമാണ്. രോഗങ്ങള്‍ പടരാന്‍ അധികനേരത്തിന്റെ താമസമില്ല എന്ന് അവിടത്തെ ആസ്പത്രികളിലെ ഡെത്ത് ഡാറ്റ