Monday, 18 October 2021

Obituary


Text Formatted

ഗലിയാനോയുടെയും കുസ്തൂറിക്കയുടെയും മറഡോണ

റിബലുകളുടെ നീണ്ട ലിസ്റ്റുകള്‍ നമുക്കുണ്ടാക്കാം. എന്നാല്‍, കഠിന ചോദ്യങ്ങളുടെ പ്രയോക്താവായി നിന്ന് ഫുട്‌ബോള്‍ കോര്‍പ്പറേറ്റുകളുടെ നിതാന്ത ശത്രു എന്ന ശിരോമാല്യത്തിലേക്ക് ഉയര്‍ത്തപ്പെട്ട ശേഷം ദുരൂഹമായ ഹേതുക്കള്‍ കൊണ്ട് അന്തര്‍ദ്ധാനം ചെയ്ത മഹാപ്രതിഭ ഒന്നേയുള്ളൂ. മറഡോണ.

Image Full Width
Text Formatted

God is the only being who, in order to reign, doens't even need to exist.

ചാള്‍സ് ബോദ്‌ലയറിന്റെ ഈ വാചകത്തോടെയാണ് സെര്‍ബിയന്‍ സംവിധായകനായ എമില്‍ കുസ്തൂറിക്കയുടെ മറഡോണ തുടങ്ങുന്നത്. അതിദീര്‍ഘമായ സംഭാഷണങ്ങളിലൂടെ ഡീഗോ അര്‍മാന്ദോ മറഡോണയുടെ രാഷ്ട്രീയ ബോധത്തെ ചരിത്രമാക്കി ശേഖരിക്കുന്ന മാസ്റ്റര്‍പീസാണ് ഈ ഡോക്യുമെന്ററി. മിസൈല്‍ പോലുള്ള ഉത്തരങ്ങള്‍ക്കിടയില്‍ ആത്മഗതം പോലെ കുസ്തൂറിക്കയുടെ നറേഷന്‍ ഇങ്ങനെ: ഇയാള്‍ ഒരു ഫുട്‌ബോളര്‍ ആയിരുന്നില്ലെങ്കില്‍ തീര്‍ച്ചയായും ഒരു  വിപ്ലവകാരിയാകുമായിരുന്നു. ശരിയാണ്, മറഡോണയെപ്പോലെ കാല്‍പന്തുകലയിലെ മറ്റൊരിതിഹാസമായ ലയണല്‍ മെസ്സിയുടെ നഗരമായ റൊസാരിയോവില്‍ പിറന്ന ചെ ഗുവേര രാഷ്ട്രീയത്തില്‍ ചെയ്തതുതന്നെയാണ് ഇയാള്‍ ഫുട്‌ബോളിന്റെ കലയിലും സയന്‍സിലും നിര്‍വഹിച്ചത്. 

അത് കൈപ്പന്തു തന്നെയാണെന്ന് എനിക്കറിയാം, പക്ഷേ, ഇംഗ്ലീഷ് ടീമിനെ പോക്കറ്റടിച്ച സുഖമായിരുന്നു എനിക്ക്. മറഡോണ പറയുകയാണ്: ഇംഗ്ലണ്ടുമായുള്ള കളിയില്‍ ഞങ്ങള്‍ കളിക്കാര്‍ ഞങ്ങളുടെ മരിച്ചവരെയാണ് പ്രതിനിധീകരിച്ചത്.

Diego Maradona
Diego Maradona
Diego Maradona