Sunday, 17 October 2021

കവി വായന


Text Formatted

മയക്കുക എന്ന വാക്ക്, ഉണര്‍ത്തുക എന്ന കവിത

എത്ര വട്ടം മുട്ടി മുട്ടിയാണ് ആ വാതിലൊന്ന് തുറന്നത്. അതിനിടയിലെങ്ങാനും തട്ടിപ്പോയിരുന്നെങ്കില്‍ അതെന്തൊരു നഷ്ടമായിപ്പോയേനെ എന്നോര്‍ത്ത് ഞെട്ടിപ്പോവുകയാണ്. അനൂപിന്റെ കവിത ഒരു യേശുക്രിസ്ത്യാനിയേ അല്ല.

Image Full Width
Image Caption
അനൂപ് കെ.ആർ.
Text Formatted

താണ്ടൊരു പത്ത് വര്‍ഷം മുമ്പാണ് അനൂപിനെ പരിചയപ്പെടുന്നത്.
അഞ്ച് വര്‍ഷം മുമ്പാണ് അനൂപിന്റെ സമാഹാരം പുറത്തിറങ്ങിയത്. പക്ഷേ വളരെ അടുത്ത കാലത്താണ് ആ കവിതകളുടെ ഒരു ആരാധകനായിത്തീരുന്നത്. ഒക്കത്തിനും ഒരു സമയമുണ്ടല്ലൊ. അനൂപ് ചുള്ളിയോട്.
അനൂപ് കെ.ആര്‍. രണ്ട് പേരും ഒരാള്‍ തന്നെ.

അനൂപ് കൈരളി ചാനലിലെ  ജീവനക്കാരനാണ്. ഇടതുപക്ഷത്തോട് സംഘടനാപരമായെന്തെങ്കിലും ബന്ധമുണ്ടൊ എന്നറിയില്ല. എന്തായാലും വയ/നാടന്‍ സഖാക്കളെ പറ്റി പറയാന്‍ അനൂപിന് ഒരുപിടി കഥകളുണ്ട്.

അനൂപ് പടം വരയ്ക്കും. ഫോട്ടോ എടുക്കും. യാത്രകള്‍ പോവും. ഇതൊക്കെ അനൂപിന്റെ ഫേസ്ബുക്ക് ടൈംലൈനില്‍ കാണാം.

അനൂപിന്റെ പടങ്ങളോടും കുറച്ച് ആരാധനയൊക്കെയുണ്ട്. ഫോട്ടോകളോടും. കവിതകളോടുള്ളത്ര ഒന്നുമില്ല. അനൂപിന്റെ എല്ലാ കവിതകളും വായിച്ചിട്ടില്ല. അത് കൊണ്ട് അനൂപിന്റെ എല്ലാ കവിതകളോടും ആരാധനയുമില്ല.

book

അനൂപിനോ അനൂപിന്റെ കവിതകള്‍ക്കോ വേറെ ധാരാളം ആരാധകരൊന്നുമില്ല. പക്ഷേ കുറച്ച് പേരുണ്ട്. അവര്‍ അനൂപിനെ പരസ്യമായി താലോലിക്കയൊ അങ്ങനെയെന്തൊക്കെയൊ ചെയ്യുന്നതും കണ്ടിട്ടുണ്ട്. അവരില്‍ ചിലരെങ്കിലും മലയാളത്തിലെ പേരെടുത്ത കവിതനിരൂപകരാണ്. എന്നിരിക്കിലും താലോലം കഴിഞ്ഞിട്ട് അവരാരും അതെ പറ്റി അധികമൊന്നും എഴുതുകയോ പറയുകയോ ഒന്നും ഉണ്ടായില്ല. അനൂപിന്റെ കവിത അവരെ മയക്കിക്കളഞ്ഞതാണ്. അവര്‍ മറ്റ് കവികളെപ്പറ്റി ധാരാളം എഴുതി. മയക്കാത്ത തരം കവിതകളെപ്പറ്റി എഴുതാന്‍ വാട്‌സ്​ആപ്​ മെസേജ് വായിച്ച് പണിസ്ഥലത്ത് അതേപ്പറ്റി വെടി പറയുന്ന പാടേയുള്ളൂ.

മയക്കുക എന്ന വാക്ക് അനൂപിന്റെ കവിതയെ സംബന്ധിച്ചാവുമ്പോള്‍ ഉണര്‍ത്തുക എന്നായിത്തീരാനുള്ള സാധ്യതയാണ് ഇവിടെ വലിയ വിഷയമായിത്തീരുന്നത്. കവിത വായിക്കുമ്പോഴും