Thursday, 21 October 2021

ആത്മകഥ


Text Formatted

എഴുകോണ്‍- 39

'അതി'നും 'ഇതി'നും ഇടയിൽ

കുടുംബത്തിന്റെയും സമൂഹത്തിന്റെയും ദേശരാഷ്ട്രങ്ങളുടെയും ഘടന മാറി മറിഞ്ഞു വരുന്നതാണ്.  ഈ മാറ്റങ്ങൾക്കും മറിച്ചിലുകൾക്കുമിടയിലാണ് വ്യക്തികൾ മാനസികസമ്മർദ്ദത്തിന് വിധേയരാകാറുള്ളത്. 

Image Full Width
Image Caption
എ.കെ. ജയശ്രീ
Text Formatted

ന്മാദത്തിനും  ആത്മീയതക്കും ഇടയിൽ നേർത്തൊരു രേഖ മാത്രമാണുള്ളതെന്ന് എന്റെ ഗുരുവായിരുന്ന പ്രഭാകരസിദ്ധയോഗി പറഞ്ഞിരുന്നു. അതിലൂടെ ബാലൻസ് തെറ്റാതെ നടന്നില്ലെങ്കിൽ അപ്പുറത്തേക്കോ ഇപ്പുറത്തേക്കോ വീണു  പോകും. രണ്ടായാലും അപകടമാണ്. ഭ്രാന്ത് ചികിത്സിക്കാമെങ്കിലും അതിൽ രോഗിയായി മാറുന്ന ആളിന് ചികിത്സയിൽ വേണ്ട റോൾ കിട്ടാത്ത അവസ്ഥയാണ് നമ്മുടെ നാട്ടിലുള്ളത്.

ബന്ധങ്ങളിൽ നിന്നുള്ള മോചനം രോഗിയാക്കപ്പെട്ടയാൾ അഭിലഷിക്കുന്നുണ്ടെങ്കിലും അവർ കൂടുതൽ കൂടുതൽ ബന്ധങ്ങളുടെ ബന്ധനത്തിലേക്ക് ആഴ്ത്തപ്പെടുന്നു.  ഉന്മാദത്തിൻറെ  ഒരു പ്രശ്നം കടുത്ത മാനസിക വേദനയാണ്.  അതിൽ നിന്ന് മോചിപ്പിക്കാനുള്ള ചികിത്സയും ചികിത്സയെ പിന്തുണക്കുന്ന ബന്ധങ്ങളുമാണ് അവർക്കാവശ്യം.  വ്യക്തികൾ കുടുംബത്തിന്റെ മാനം നില നിർത്താനുള്ള ഉപകരണങ്ങൾ  മാത്രമാകുമ്പോൾ രോഗം  മറച്ചു വെക്കാനാണ് ബന്ധുക്കൾ   ശ്രമിക്കുന്നത്.  ബന്ധങ്ങൾക്കിടയിൽ ഉടലെടുക്കുന്ന സംഘർഷമായിരിക്കും ചിലപ്പോൾ മനസ്സിന്റെ താളപ്പിഴയായി മാറുന്നത്.  അതിൽ കണ്ണികളായവർ തൽക്കാലമെങ്കിലും മാറി നിന്ന് രോഗിക്ക് പുതിയ ബന്ധങ്ങൾക്ക് അവസരം നൽകുകയോ അവരെ സ്വതന്ത്രരായി വിടുകയോ ചെയ്‌താൽ ചികിത്സ എളുപ്പമാകുന്നതാണ് കാണുന്നത്.  പിന്നീട് അവർക്ക് ഇഷ്ടം തോന്നുമ്പോൾ വന്നു കൂടാൻ അവസരം ഉണ്ടായാൽ മതി. 

കഴിഞ്ഞൊരു ദിവസം ആശുപത്രി കിടക്കയിൽ നിന്നും അഭ്യസ്തവിദ്യയായ ഒരുവൾ അയച്ച ഫോൺ സന്ദേശത്തിൽ, തന്നെ കെട്ടിയിട്ട് ഇഞ്ചക്ഷൻ നൽകുകയാണെന്ന് പറഞ്ഞു. അവളുടെ നാക്കു കുഴഞ്ഞിരുന്നു.

എന്നാൽ, അതിനുള്ള ഒരു അന്തരീക്ഷം നമുക്ക് ചുറ്റുമില്ല.  സ്വന്തമാക്കി വച്ചിരിക്കുന്ന ആളെ നമുക്കിഷ്ടമുള്ള പോലെയാക്കി തിരികെ തരണമെന്നാണ് വിഷമമുണ്ടായ ആളിന്റെ ബന്ധുക്കൾ ചികിത്സകരോട് ആവശ്യപ്പെടുന്നത്.  ചികിത്സകരും അത് വഴി വിഷമസന്ധിയിൽ പെടുകയേ ഉള്ളൂ. ബന്ധുക്കൾ മനസ്സിൽ സങ്കല്പിക്കുന്ന ആൾ അവിടെ യാഥാർത്ഥത്തിൽ ഉണ്ടാവില്ല.  കഴിഞ്ഞൊരു ദിവസം ആശുപത്രി കിടക്കയിൽ നിന്നും അഭ്യസ്തവിദ്യയായ ഒരുവൾ അയച്ച ഫോൺ സന്ദേശത്തിൽ, ത