Tuesday, 19 October 2021

രണ്ട് ചോദ്യങ്ങള്‍


Text Formatted

താലിബാൻ അകത്താകുമ്പോള്‍
പുറത്താകുന്ന രാജ്യം ഇന്ത്യയാണ്​

താലിബാന്‍ വരുന്നതു കൊണ്ട് ഒരു ഭാഗത്ത് ഇന്ത്യ എന്ന രാഷ്ടത്തിന്റെ സുരക്ഷാ താല്‍പര്യങ്ങള്‍ കൂടുതല്‍ അപകടത്തിലാകുന്നു. അതേ സമയം, താലിബാന്റെ രണ്ടാം വരവ്, താലിബാന്റെ ഇന്ത്യന്‍ പതിപ്പെന്ന് നിശ്ചയമായും വിശേഷിപ്പിക്കാവുന്ന സംഘപരിവാറിനെ  ഉള്ളില്‍  സന്തോഷിപ്പിക്കുന്നു.

Image Full Width
Image Caption
എ.എം. ഷിനാസ്
Text Formatted

മനില സി. മോഹന്‍: ഇരുപത് വര്‍ഷങ്ങള്‍ക്കുശേഷം താലിബാന്‍ അഫ്ഗാനിസ്ഥാന്‍ ഭരണം പിടിച്ചെടുത്തു. അമേരിക്ക എളുപ്പം പിന്‍മാറി. രാഷ്ട്രീയ നയതന്ത്ര സമവാക്യങ്ങളും ബലാബലങ്ങളും പല തരത്തില്‍ റീസൈന്‍ ചെയ്യപ്പെടുകയും റീഡിഫൈന്‍ ചെയ്യപ്പെടേണ്ടതുമുണ്ട്. ചൈന, റഷ്യ, ഇറാന്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ രാഷ്ട്രീയവും നയതന്ത്രപരവും ജ്യോഗ്രഫിക്കലുമായ താത്പര്യങ്ങള്‍ എന്താണ്?/ എന്തായിരിക്കും? ഒപ്പം തന്നെ ആഗോള ഇസ്​ലാമിസ്റ്റ് തീവ്രവാദ സംഘടനകളായ ഐ.എസ് പോലുള്ളവയെ താലിബാന്റെ ഭരണ നേട്ടം എന്ത് തരത്തിലാണ് ബാധിക്കുക?

എ. എം. ഷിനാസ്: താലിബാന്റെ രണ്ടാം വരവ് വാസ്തവത്തില്‍ ആഗോള ഇസ്​ലാമിസ്റ്റ് തീവ്രവാദത്തിന്, അത്തരം സംഘടനകള്‍ക്ക് വലിയ പ്രചോദനോര്‍ജം നല്‍കും. അമേരിക്കയുടെ 20 വര്‍ഷത്തെ അഫ്ഗാന്‍ അധിനിവേശവും സിറിയയിലെ ഇടപെടലും-റഷ്യയുടെ ഇടപെടലുമുണ്ട്- കാരണം ഐ.എസ് വളരെ പരിക്ഷീണമായ അവസ്ഥയിലാണ്. എന്നാല്‍ പോലും താലിബാന് ഐ.എസ്സുമായി ബന്ധമുണ്ട്. താലിബാനെ വളരെയധികം ആശ്രയിക്കുന്ന, സ്വാധീനിക്കുന്ന സംഘടനയാണ് ഐ.എസ്. അതുപോലെ, ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന്റെ പ്രോത്സാഹനത്തോടെ ഭീകരപ്രവര്‍ത്തനം നടത്തുന്ന ലഷ്‌കറെ ത്വയ്യിബെ, ജയ്ഷെ മുഹമ്മദ് തുടങ്ങിയ സംഘടനകള്‍ക്കും താലിബാനുമായി നാഭീനാള ബന്ധമുണ്ട്.  ഈ രണ്ടു സംഘടനകളും താലിബാനില്‍ ലയിക്കുമെന്നാണ് ഏറ്റവും ഒടുവിലത്തെ വാര്‍ത്ത. അതുപോലെ വെസ്റ്റേണ്‍ ചൈനയിലെ ഷിന്‍ജിയാങ് മേഖലയിലെ ഉയിഗൂര്‍ മുസ്​ലിംകളുടെ തീവ്രവാദ സംഘടനയായ തുര്‍ക്കിസ്ഥാന്‍ ഇസ്​ലാമിക് പാര്‍ട്ടി-ആദ്യം അതിന്റെ പേര് ഈസ്റ്റ് തുര്‍ക്കിസ്ഥാന്‍ മൂവ്മെൻറ്​ എന്നായിരുന്നു.  ചൈന അവരെ വളരെ നിഷ്ഠുരമായിത്തന്നെയാണ് കൈകാര്യം ചെയ്യുന്നത്. റീഎജ്യുക്കേഷന്‍ സെന്റേഴ്സ്, വൊക്കേഷണല്‍ ട്രെയിനിംഗ് സെന്റേഴ്സ് എന്നു പറഞ്ഞ് വലിയ വലിയ അനേകം ജയിലുകള്‍ അവിടെയുണ്ട്. ഉയിഗൂര്‍ മുസ്​ലിംകളുടെ വലിയൊരു വിഭാഗത്തെ ഇപ്പോള്‍ പുനര്‍വിദ്യാഭ്യാസം എന്നൊക്കെ പറഞ്ഞ് ആ ജയിലുകളില്‍ അടച്ചിട്ട