Wednesday, 20 October 2021

കോവിഡുകാല ജീവിതം


Text Formatted

കോവിഡുകാല പ്രതിസന്ധികള്‍: ചില സ്വകാര്യാന്വേഷണങ്ങള്‍

കോവിഡിന്റെ സാമ്പത്തികശാസ്ത്രം പ്രതികൂലമായി ബാധിച്ച മനുഷ്യരില്‍ ഒരാള്‍ കൂടിയാണ് ഞാന്‍. സ്വകാര്യസ്ഥാപനത്തില്‍ തുച്ഛവേതനക്കാരനായ അച്ഛന്റെ ശമ്പളം ജോലിയില്ലാതെ വീട്ടിലിരുന്ന സമയത്ത് വെട്ടിക്കുറച്ചത് നന്നായി ബുദ്ധിമുട്ടിച്ചു

Image Full Width
Image Caption
അഭിരാമി എസ്. ആർ.
Text Formatted

രിത്രത്തിന്റെ എല്ലാ ഘട്ടങ്ങളിലും ചില പ്രതിബന്ധങ്ങള്‍ ഉണ്ടാകാറുണ്ട്.
അഥവാ ഇത്തരം ചില പ്രതിസന്ധികളിലൂടെയും അതില്‍ നിന്നുള്ള മുന്നേറ്റങ്ങളിലൂടെയുമാണ് സാംസ്‌കാരിക പരിണാമം കരുത്താര്‍ജ്ജിക്കുന്നത്.
ഈ പ്രതിസന്ധി യുദ്ധമാകാം, പകര്‍ച്ചവ്യാധിയാകാം, സുനാമിയോ കൊടുങ്കാറ്റോ പ്രളയമോ ആകാം.
1665ല്‍ ലണ്ടനില്‍ പടര്‍ന്നു പിടിച്ച പ്ലേഗ് ഏകദേശം 75,000 ജീവനുകള്‍ കവര്‍ന്നു കൊണ്ടാണ് പിന്‍വാങ്ങിയത്. ചരിത്രത്തിലും സാഹിത്യത്തിലുമൊക്കെ ഇത് കറുത്ത അധ്യായമായി എഴുതപ്പെടുകയും ചെയ്തു. എന്നാല്‍ അതില്‍ നിന്നും ലണ്ടന്‍ കരകയറി. പ്ലേഗിനെ അനുബന്ധിച്ച് പ്ലേഗ് സാഹിത്യമുണ്ടായി. 2004ല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപപ്പെട്ട സുനാമിയാണ് നാളിതുവരെ ഉണ്ടായതില്‍ വച്ച് ഏറ്റവും വിനാശകാരിയായ പ്രകൃതി ദുരന്തം എന്ന നിലയില്‍ അറിയപ്പെടുന്നത്. പതിന്നാലു രാജ്യങ്ങളില്‍ നിന്ന് ഏതാണ്ട് 2,30,000 ആളുകള്‍ക്ക് ജീവന്‍ നഷ്ടമായി. നാശനഷ്ടങ്ങള്‍ ഏറെയുണ്ടായെങ്കിലും ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളെല്ലാം സാവധാനം അതില്‍ നിന്നും കരകയറി. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യതിരിക്തമായ, അതിഭീകരമായ ഒരു അവസ്ഥയിലൂടെയാണ് ലോകം ഇന്നു കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്.

കോവിഡിനെ ദൈനംദിനജീവിതത്തില്‍ ചരിത്രവല്‍ക്കരിക്കേണ്ടതുണ്ട്, അതിനെ ഒരു ചരിത്ര പ്രതിസന്ധിയായി തന്നെ കാണേണ്ടതുമുണ്ട്.

കൊറോണ എന്നത് കേവലമായ ഒരു പകര്‍ച്ചവ്യാധി എന്നതില്‍ നിന്നുപരി മനുഷ്യജീവിതത്തിന്റെ സമസ്തമേഖലകളെയും ബാധിക്കുന്ന, ഒരു പുതിയ സ്വത്വപ്രതിസന്ധിയ്ക്കു തന്നെ വഴി വയ്ക്കുന്ന ആഗോള പ്രതിഭാസമായി മാറിയിരിക്കുന്നു. ആരോഗ്യം, സാമ്പത്തികം, ഉല്പാദനം തുടങ്ങി ഒരു രാഷ്ട്രത്തിന്റെ ഉഭയകക്ഷി ബന്ധങ്ങളില്‍ പോലും അത് കൈകടത്തിയിരിക്കുന്നു. ഈ ചരിത്രസന്ധിയില്‍ കോവിഡിനെ സംബന്ധിച്ച വിപുലമായ പഠനങ്ങള്‍ - പ്രത്യേകിച്ചും മനശാസ്ത്രസംബന്ധിയായവ ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്. കോവിഡിനെ ദൈനംദിനജീവിതത്തില്‍ ചരിത്രവല്‍ക്കരിക്കേണ്ടതുണ്ട്, അതിനെ ഒരു ചരിത്ര പ്രതിസന്ധിയായി തന്നെ കാ