Tuesday, 28 March 2023

നോവല്‍


Text Formatted
shleelam-title
Image Full Width
Image Caption
ചിത്രീകരണം : ജാസില ലുലു
Text Formatted

അധ്യായം ഒന്ന്​: ജയഭാരതി

ഒരു തരം ബലാല്‍സംഗം.
പക്ഷെ നിലവിളികളില്ല.
മറിച്ച് ഒടുക്കത്തെ സഹകരണം.

വിചിത്രവീര്യന്‍ ഉപകരണം കൈയ്യിലെടുത്തു. 
ഒരു ദിവസം മുമ്പ് കാശ്മീരില്‍ നിന്ന് കൂട്ടബലാല്‍സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ നിലവിളികള്‍ മനസ്സിലിട്ട് മാറി മാറി കേട്ടുകൊണ്ടിരുന്നു. പതിയെ ഒരാശാരിയെ പോലെ തന്റെ ഉപകരണത്തിന്റെ മൂര്‍ച്ച കൂട്ടാനെന്നവണ്ണം അയാള്‍ രാകിക്കൊണ്ടിരുന്നു. നേരിട്ട് കേട്ടിട്ടില്ലാത്ത ഏതോ ഒരു നിലവിളിയില്‍ തന്റെ ഉപകരണത്തില്‍നിന്ന് കൈ വഴുതുകയും എന്തെന്നില്ലാത്ത ആനന്ദം പൂര്‍വ്വാധികം പേടിയോടെ വിചിത്രവീര്യന്‍ അനുഭവിക്കുകയും ചെയ്തു. 
ജനല്‍വഴി മുട്ടോളം കാല്‍ പുറത്തേക്കിട്ട് ഒരു മേശയില്‍ കിടന്ന അയാള്‍ വിചിത്രമായ ഞെട്ടലോടെ പതിയെ തല പൊന്തിച്ചു. തൊട്ടടുത്തുളള വലിയ ഒരു ഹോട്ടലില്‍ നിന്നും മലിനജലം കറുത്ത് ഒഴുക്ക് നിലച്ച ഒരരുവിയിലേക്ക് മറ്റൊരു വഴിയുമില്ലാതെ ചാടിക്കൊണ്ടിരിക്കുകയാണ്. വെളിച്ചത്തിന്റെ ഒരു തരി പോലും തന്റെ മുറിയുടെ ആകെയുളള ആ ജനാലയെ നോക്കി കണ്ണിറുക്കാത്തതില്‍ വിചിത്രവീര്യന്‍ ആശ്വസിച്ചു.

കാലുകള്‍ തിരികെയെടുത്ത് അയാള്‍ തന്റെ പേടിയിലേക്ക് നോക്കി. 
അല്‍പം പൊട്ടിയൊലിച്ചിട്ടുണ്ട്. അങ്ങനെയൊരവയവം ഇല്ലായിരുന്നെങ്കില്‍ ലോകത്ത് ഇത്രയധികം വസ്ത്രങ്ങള്‍ വേണ്ടി വന്നേക്കില്ലെന്ന് അയാള്‍ക്ക് തോന്നി. പേടിച്ചു വിയര്‍ത്ത് തലകുമ്പിട്ടിരിക്കുന്ന തന്റെ ഒറ്റവര പോലുളള ഉപകരണത്തെ മുറിയിലേക്ക് അരിച്ചുകേറിക്കൊണ്ടിരിക്കുന്ന ഇരുട്ടില്‍ നിന്നു പോലും മറച്ചു പിടിക്കാന്‍ അയാള്‍ ആഞ്ഞു. നിലത്ത് പൊഴിച്ചിട്ട ഒരു കള്ളി മുണ്ടെടുത്തുടുത്ത് അയാള്‍ കട്ടിലിലേക്ക് ചാരിയിരുന്നു. 

തൊട്ടടുത്ത് മുറിയിലുളള ബംഗാളികളിലൊരാള്‍ ഉച്ചത്തില്‍ ഫോണില്‍ സംസാരിക്കുന്നത് വിചിത്രവീര്യന്‍ കേട്ടു. വിളിച്ചുവിളിച്ച് അയാളിപ്പോള്‍ തന്റെ പേരിനു മാത്രമുളള വാതിലും ചവിട്ടി തുറന്ന് ഉളളില്‍ കേറുമെന്ന് വിചിത്രവീര്യനു തോന്നി. അങ്ങനെയെങ്കില്‍ അയാള്‍ ചിലപ്പോള്‍ ആ ചുമരും പൊളിച്ച് അപ്പുറത്തെ കറുത്ത അരുവിയില്‍ വീണ് കാണാതാവും.