കഥയിലെ സമാന്തര ജീവിതം
സിതാര എസ്. / സുനിത ശ്രീനിവാസ്, അരുണ്‍ലാല്‍ മൊകേരി
Text Formatted
‘ചെറുപ്പത്തിന്റേതായ ആ ഒരു ചോര തിളയ്ക്കല്‍
എന്നിൽ ഇപ്പോള്‍ കുറവാണ്’
Image Full Width

Image Caption
സിതാര എസ്.
Text Formatted
സിതാര എസ്. മലയാള കഥയുടെ ആധുനിക- ഉത്തരാധുനിക പരിവര്‍ത്തന ദശയിലെ പ്രധാനപ്പെട്ട ഒരു കണ്ണിയാണ്. ഇ. സന്തോഷ്കുമാര്‍, കെ.രേഖ, സുഭാഷ് ചന്ദ്രന്, ധന്യാരാജ്, ബി. മുരളി, പ്രിയ. എ.എസ്. തുടങ്ങി തൊണ്ണൂറുകളില്‍ മലയാളഭാഷയിലെ കഥാസാഹിത്യത്തെ വിഷയസ്വീകരണത്തിലും രചനാലാവണ്യത്തിലും തുറന്നെഴുത്തിലും വിവിധപ്പെടുത്തിയ ഒരു പിടി എഴുത്തുകാരില്‍ പ്രധാനിയായിരുന്നു സിതാര. മലയാളത്തിന്റെ പെണ്ണെഴുത്ത് മറ്റു ഇന്ത്യന്‍ ഭാഷകളിലേതിനെ അപേക്ഷിച്ച് രാഷ്ട്രീയ സൂക്ഷ്മതയും വിസ്ഫോട ശേഷിയും ആര്‍ജിച്ചെടുത്തതില്‍ സിതാരയുടെ അഗ്നിയും നൃത്തശാലയും പോലെയുള്ള കഥകള്‍ക്ക് ചെറുതല്ലാത്ത പങ്കുണ്ട്. ഇന്നും എഴുത്താളര്‍ കൈ പൊള്ളുമെന്നോര്ത്ത് തൊടാത്ത ഇടങ്ങളെത്രയോ അന്നേ ഖനിച്ചു ചെന്ന അക്ഷരങ്ങളാണ് ഈ കഥാകാരിയുടേത്. സ്ത്രീവാദപരമായ കാഴ്ചപ്പാട് മുന്നോട്ടു വെയ്ക്കുമ്പോഴും സിതാരയുടെ എഴുത്തുകള്‍ പുരുഷനെ ആത്യന്തിക പ്രതിസ്ഥാനത്ത് നിര്‍ത്തുന്നില്ല. പുരുഷ പരിപ്രേക്ഷ്യത്തിലൂടെ നായക കഥാപാത്രങ്ങളെ മുന്‍നിര്‍ത്തി നിറയെ എഴുതിയിട്ടുള്ള ആളും ആണ് സിതാര. പ്രവാസവും മരുന്നും അതിജീവനവും സിതാരയുടെ ഭാവനക്ക് തേജസ്സ് ഏറ്റിയിട്ടേയുള്ളു. പുതിയ ഒരു പിടി കഥകളിലൂടെ എഴുത്തില്‍ സജീവമായി തിരിച്ചെത്തിയിട്ടുള്ള സിതാര തന്റെ വീക്ഷണങ്ങളും രാഷ്ട്രീയ ബോധ്യങ്ങളും നവമലയാള കഥയെക്കുറിച്ചുള്ള തന്റെ പ്രതീക്ഷകളും ചില ആശങ്കകളും പങ്കുവെയ്ക്കുകയാണ് ഈ അഭിമുഖത്തില്‍.
സുനിത ശ്രീനിവാസ്, അരുണ്‍ലാല്‍ മൊകേരി: എന്‍. ശശിധരന് എന്ന ധിഷണാശാലിയുടെ മകളാണ് സിതാര. നിരൂപകനും, കലാകാരനും, നാടകക്കാരനും ഒക്കെയായ അദ്ദേഹം 1960 കളിലെ സച്ചിദാനന്ദന് അടക്കമുള്ള മിക്ക ബുദ്ധികേന്ദ്രങ്ങളുടെയും സഹവര്ത്തിയുമായിരുന്നു. നിത്യസന്ദര്ശകരും സഹവാസികളും ആയിരുന്നു അവരില്‍ പലരും അക്കാലത്ത്. അത്തരത്തിലുള്ള സാഹിത്യ- സംസ്കാരിക സൗഹൃദം എന്ന കാപ്പിറ്റൽ എഴുത്തില്‍ എങ്ങനെയൊക്കെയാണ് സിതാരയെ സ്വാധീനിച്ചിട്ടുള്ളത് ?
സിതാര എസ്.: എനിക്ക് ഓര്മ വച്ച കാലം തൊട്ട് വായനക്കും എഴുത്തിനും അനുകൂലമായ ഒരു സാഹചര്യം എന്റെ വീട്ടിലുണ്ടായിരുന്നു. വായിക്കാന്‍ പ്രോത്സാഹിപ്പിച്ച അച്ഛന്, ഒരുപാട് പുസ്തകങ്ങള്‍, വീട്ടില്‍ വന്നുപോയിരുന്ന എഴുത്തുകാരും സാംസ്കാരിക
Already signed up? Log in

30 August 2021, Packet 40
You need to purchase the Packet to access this article.
- By purchasing single Packet for INR 50 you will get full access to all the articles in the particular packet including audio narrations.
- Subscribers could download Truecopy Webzine packets though apps in iOS or android platforms and from the website itself every week, till their suscription ends.
- Truecopy is the first premium Malayalam webzine with elegant layout, simple user interface and audio narration.
- Packed with intelligent ideas, critical reviews, illuminating opinions and brilliant creative writing the Truecopy Webzine brings together the best writings in Malayalam every week.