Saturday, 27 November 2021

Art


Text Formatted

സിസിഫസ്: കാലം ഒരു അസ്ഥിര സാക്ഷിയാവുമ്പോള്‍

ഒടുങ്ങാത്ത ചെറുത്തുനില്‍പ്പിന്റെ ഛായാപടങ്ങളായ പരാഗ് സോണാര്‍ഘരേയുടെ പെയിന്റിങ്ങുകളെക്കുറിച്ച്, അവ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തെക്കുറിച്ച്.

Image Full Width
Image Caption
പരാഗ് സോണാര്‍ഘരേ
Text Formatted

ലയെ ഒരു സ്ഥാപനരൂപമായി ഉറപ്പിക്കാനുള്ള ശ്രമം പാഴാകുമ്പോഴും കല ഒരു ജ്ഞാനം എന്ന പാരഡൈമിനുള്ളില്‍ നില്‍ക്കുമ്പോഴും അത് നമ്മെ നയിക്കുന്നതെങ്ങോട്ടെന്ന് ശരിക്കും നാം അറിയുന്നില്ല. തീര്‍ത്തും സങ്കീര്‍ണ്ണമാനമായ ഒരു സമയം ഉള്‍ക്കൊള്ളുന്ന ഇന്നിനുള്ളില്‍ കലയെപ്പറ്റിയുള്ള നമ്മുടെതന്നെ ധാരണകളെ തകര്‍ക്കാന്‍ പര്യാപ്തമായ ഒരു അറിവിനായുള്ള തിരച്ചില്‍ തീരെ ഉണ്ടാവുന്നുമില്ല. കാലത്തിന്റെ ഈ അപൂര്‍വമായ വലയത്തിനുള്ളില്‍ ചില കലാകാരന്മാര്‍ മനുഷ്യരുടെ ധാരണകള്‍ക്കപ്പുറമുള്ള നിഗൂഢ സാന്നിധ്യങ്ങളിലേക്ക് അവരുടെ ആവിഷ്‌ക്കാര മാതൃകകളിലൂടെ നമ്മെ നയിക്കുന്നു. അങ്ങനെയാണ് അവര്‍ ഴാനറിനെ നിരാകരിക്കുന്നതും നമ്മളെ സ്വയം നിലക്കുനിര്‍ത്തി പ്രായോഗികമായി ഡ്രോയിംഗ് റൂമുകളുടെയും ഗാലറികളുടെയും നോട്ടം ക്രമീകരിക്കുന്നതും. നമ്മുടെ  തന്നെ ജനനേന്ദ്രിയ ഉപകരണത്തിന്റെ നഗ്‌നതയില്‍ ഒരു മൃഗം സംസാരിക്കുമ്പോള്‍, നമ്മുടെ തുടക്കങ്ങളെ, പ്രപഞ്ചത്തെയും പദാര്‍ത്ഥത്തെയും,  തയാറെടുപ്പില്ലാതെ, ആശ്ചര്യത്തോടെ, നാം നേരിടേണ്ടിവരുന്നു.

art
പരാഗ് സോനാര്‍ഘരെ വരച്ച നഗ്‌ന ശരീരങ്ങളുടെ പെയിന്റിങ്ങുകള്‍

മുംബൈയിലെ ഗാലറി മസ്‌ക്കാരയിലാണ് ഞാന്‍ ആദ്യമായി പരാഗ് സോണാര്‍ഘരേ വരച്ച  നഗ്‌ന ശരീരങ്ങളുടെ ഹൈ ഡഫനിഷന്‍ പെയിന്റിങ്ങുകള്‍ കാണുന്നത്, 2016 ല്‍ ടൈം എന്ന പേരില്‍ അഭയ് മസ്‌കാരയുടെ നേതൃത്വത്തില്‍ നടത്തിയ ഗാലറി മസ്‌കാരയുടെ അവസാന പ്രദര്‍ശനത്തില്‍. ടൈമില്‍ പരാഗിന്റെ നഗ്‌നപുരുഷ പെയിന്റിങ്ങുകള്‍ എന്നെ പിടിച്ചുനിര്‍ത്തിയത് അതിലുപയോഗിച്ചിരുന്ന വൈഭവം കൊണ്ടു മാത്രമായിരുന്നില്ല, വസ്ത്രധാരണ ശീലങ്ങളുടെയും പരിഷ്‌ക്കാരക്കൊഴുപ്പിന്റെയും മുന്നേറ്റങ്ങള്‍ വഴി തടയാനാവാത്ത കാര്‍ക്കശ്യത്താല്‍ അവഗണിക്കപ്പെട്ടുകിടന്ന ഉടലിന്റെ ദൃശ്യതയെ ആവാഹിച്ചെടുക്കാനുള്ള അതിലെ ശ്രമങ്ങളാലും കൂടിയായിരുന