Monday, 08 August 2022

കവി വായന


Text Formatted

എതിരവധൂതന്‍

രാഷ്ടീയ മതവും മത രാഷ്ടീയവും ആത്മാനുഭൂതിയായ മതവിശ്വാസങ്ങളെ എങ്ങനെ അന്യവല്‍ക്കരിക്കുന്നു എന്ന് നാം കവിതയില്‍ കാണുന്നുണ്ട്. ഇവിടെയുമുണ്ട് കലയുടെയും സാഹിത്യത്തിന്റെയും ആത്മീയ അനുഭവത്തെ സാമൂഹികമായ സാഹോദര്യത്തിന്റെ സ്വരതാളമാക്കി മാറ്റുന്ന കവിവിദ്യ- പി.എ. നാസിമുദ്ദീന്റെ കവിതകളുടെ വായന

Image Full Width
Image Caption
പി.എ. നാസിമുദ്ദീന്‍
Text Formatted

കാവ്യേതരമെന്നോ കാവ്യബാഹ്യമെന്നോ  സമകാലിക കവിത  കരുതിപ്പോരുന്ന അനുഭവപരമായ വിഷയ ലോകങ്ങളാണ് മതേതരത്വം, ജനാധിപത്യം, സമത്വം, സാഹോദര്യം, വര്‍ഗീയത, ഫാസിസം, സാമ്രാജ്യത്വം തുടങ്ങിയവ. അത്രയൊന്നും പഴയതല്ലാത്ത ഒരു ചരിത്രകാലത്ത് കവിതയുടെ ഊര്‍ജമായി പ്രവഹിച്ചുപോന്ന ആനുഭവിക ലോകമായിരുന്നു അതെന്ന്  നാം പെട്ടെന്ന് മറന്നു കൂടാത്തതാണ്. കവിത ഏതെങ്കിലും സാമൂഹികാവശ്യങ്ങള്‍ക്കുവേണ്ടിയുള്ള പ്രചാരണ ഉപാധിയാണ്  എന്ന സങ്കല്‍പം നിലനിന്ന കാലമേ ആയിരുന്നില്ല അതെന്നുകൂടി നാമോര്‍ക്കണം. അക്കാലം കവികളുടെ ധ്യാനാത്മകവും അബോധാത്മകവുമായ ഒരു അനുഭൂതിവൃത്തി തന്നെയായിട്ടാണ് സര്‍ഗാത്മക കവിതകളെ കരുതിപ്പോന്നിരുന്നത്. അനന്യമായ അനുഭൂതിയുടെ ആവിഷ്‌ക്കാരം തന്നെയായിരുന്നു അവയും. ആ അനന്യതയും ആത്മചോദനയും ഏതോ ഒരു മഹാ അപരലോകവുമായി ഉള്‍ച്ചേര്‍ന്ന് ഉണര്‍ന്നു പ്രവര്‍ത്തിച്ചു. അര്‍ത്ഥമറിയാത്ത കവിതകള്‍ പോലും അന്ന് ഉള്‍പുളകത്തോടെ ആളുകള്‍ നെഞ്ചേറ്റി.  
കല കലയ്ക്കുവേണ്ടിയാണെന്ന ഓസ്‌കാര്‍ വൈല്‍ഡിന്റെ നിലപാടിനെ കേരളം കവിത കൊണ്ടു തന്നെയാണ് അക്കാലത്ത് എതിരിട്ടു പോന്നത്. ജീവിതത്തില്‍നിന്നും ജീവിതത്തിനു വേണ്ടിയുണ്ടാകുന്നതാണ് കല എന്ന ഗാന്ധിജിയുടെ കലാസിദ്ധാന്തത്തെ കവിതയില്‍  അവര്‍ ഉയര്‍ത്തിപ്പിടിച്ചു. അത് കലാത്മകമായ ഒരപരാധമായിരുന്നില്ല.

കലയുടെയും സാഹിത്യത്തിന്റെയും ആത്മീയ അനുഭവത്തെ സാമൂഹികമായ സാഹോദര്യത്തിന്റെ സ്വരതാളമാക്കി മാറ്റുന്ന കവിവിദ്യയാണ്​ പി.എ. നാസിമുദ്ദീനിൽ കാണുന്നത്​

സ്‌പെയിനില്‍ ഫ്രാങ്കോവിന്റെ ഫാസിസ്റ്റ് മുന്നേറ്റം ചെറുക്കാന്‍ സ്റ്റീഫന്‍ സ്‌പെന്റര്‍, ഓഡന്‍ തുടങ്ങിയ കവികള്‍ പടക്കളത്തിലേയ്ക്ക് പോയതിനെ അനുസ്മരിപ്പിച്ച് ഈ വിധം പുരോഗമന സാഹിത്യകാരന്‍മാരുടെ ധര്‍മങ്ങളെ എ. ബാലകൃഷ്ണപ്പിള്ള സിദ്ധാന്തീകരിക്കുന്നുണ്ട്. മറ്റുള്ളവരെപ്പോലെ ടാഗോറൂം നൂല്‍നൂല്‍ക്കണമെന്ന് ഗാന്ധിജി പറഞ്ഞതും എഴുത്തും അപരലോകവും തമ്മില്‍ ഉള്‍ച്ചേര്‍ന്നു പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനാണ്. ഒറ്റയ