Wednesday, 29 March 2023

നോവല്‍


Text Formatted
3am-title
Image Full Width
Image Caption
ചിത്രീകരണം: ശ്രീജിത്ത്​ പി.എസ്​.
Text Formatted

അധ്യായം 18 (തുടർച്ച): 
ഈ പ്രഭാതത്തിന്റെ മഞ്ഞുനീങ്ങി നഗ്നരെന്നു തെളിയുംവരെയുറങ്ങാമീ
കെട്ടിപ്പിടിത്തങ്ങൾക്കുള്ളിൽ

സ്താന്‍ബുളില്‍ നിന്ന് അലി തിരിച്ചെത്തി കളിമണ്ണ് തിരഞ്ഞെടുത്ത് പണി തുടങ്ങിയിരുന്നു. ആദ്യ ദിവസങ്ങളില്‍ അലിയുടെ കൈ നീക്കങ്ങളെ ശ്രദ്ധിച്ച മേരിക്ക് അയാളുടെ നാട്ടിലെ ഗലികളെ മനസിലായിത്തുടങ്ങിയിരുന്നു.
ഇഷ്ടികകള്‍ പാകിയ വഴികളില്‍ അവള്‍ വിരലോടിച്ചു.
നഗരത്തിന്റെ ഒരരികു മേരിയെ സ്വന്തമായി എല്പിച്ച് അലി കളിമണ്ണിന്റെ ഗുണം പരിശോധിക്കാന്‍ ലാബിലേക്ക് പോയ ദിവസം  മേരിയെ തിരക്കി എമിലി എത്തി.

ഇന്നു പണിയുണ്ടെന്ന് മേരി പറഞ്ഞില്ല പകരം നഗരത്തെ പണിതു കൊണ്ടിരുന്നു.

അവളുടെ കൈകളില്‍ കളിമണ്ണു കുഴഞ്ഞു കിടന്നു.
വെള്ളം കൂടുതല്‍ ചേര്‍ത്ത് ചില ഭാഗങ്ങള്‍ മിനുസപ്പെടുത്താനാണ് അവള്‍ ശ്രമിച്ചു കൊണ്ടിരുന്നത്. അതുവരെ നഗരത്തിലെ ബാര്‍ബര്‍ഷാപ്പിനെ നോക്കിക്കൊണ്ടിരുന്ന എമിലി മേരിയുടെ അടുത്തു വന്നു അവളുടെ കൈകള്‍ എടുത്ത് തന്റെ മുഖത്തു വച്ചു. വെള്ളത്തില്‍ കുഴഞ്ഞ കളിമണ്ണു അവളുടെ കവിളില്‍ ഒട്ടിപ്പിടിച്ചു. മേരി ആ കൈ കൊണ്ട് അവളെ ഓമനിച്ചു. എമിലിയുടെ കവിളിലും മൂക്കിലും നെറ്റിയിലും കളിമണ്ണു തണുത്തു കിടന്നു. ഒന്നും പറയാതെ എമിലി മേരിയുടെ കൈ കഴുത്തില്‍ വച്ചു. മേരി കൈ എടുത്ത് കളിമണ്ണില്‍ മുക്കി എടുത്ത് അവളുടെ കഴുത്തില്‍  തേച്ചു. കളിമണ്ണിന്റെ തണുപ്പില്‍ അവള്‍ പുളഞ്ഞു. താന്‍ കൈ വക്കുമ്പോള്‍ പുളയാത്ത ആമിര്‍ അലിയുടെ നഗരത്തെ തനിക്കു വേണ്ടെന്ന് മേരി തീരുമാനിച്ചു. പകരം തന്നെ പരിഗണിച്ച മറ്റൊരു നഗരത്തെ അവള്‍ അഴിച്ചു പണിതു തുടങ്ങി.

3am-40-(4).jpg

മേരി എമിലിയെ എടുത്ത് കൊണ്ടു വന്ന് താന്‍ നിര്‍മിച്ചു തുടങ്ങിയ നഗരത്തിനു മുകളില്‍ വച്ചു. പുതിയൊരാകാശത്തിനെ താങ്ങാന്‍ കഴിയാത