Wednesday, 29 March 2023

കഥ


Image Full Width
Text Formatted

ലപ്പുല്ലുകളനക്കി ഒച്ചവെച്ചു നടക്കുന്നത് നാട്ടിലെ എല്ലാ കാലുകള്‍ക്കും ഒരേപോലെ ഇഷ്ടമായിരുന്നു.
കുന്നിന്റെ ചെരിവുകളില്‍ പൊട്ടാറായ ഉരുളുകളെ അടക്കിപ്പിടിച്ചിരുന്ന റബ്ബര്‍ക്കാടിന്റെ വേരുകളില്‍ കൂടിപ്പിണഞ്ഞു ശൃംഗരിക്കുവാന്‍ എത്തിയിരുന്നവരിലൂടെ ഒരു കുണുങ്ങല്‍ ഓലപ്പുല്ലുകളില്‍ പറ്റിപ്പിടിച്ചിട്ടുണ്ട്. നെറ്റിയില്‍ വെളിച്ചംവെച്ചുകെട്ടി പുലര്‍ച്ചെ തേച്ചുമിനുക്കിയ നീളന്‍ കത്തീടെ തുമ്പുകൊണ്ട് മരപ്പട്ട ചിട്ടയൊപ്പിച്ചു ചെത്താന്‍ തുടങ്ങുമ്പോ ഓലപ്പുല്ലുകള്‍ കാല്‍ത്തണ്ടകളില്‍ തൊടും. അന്നേരം പ​ത്രോസ്സിനു കുളിരുകോരുക പതിവായിരുന്നു. അമ്മിണിച്ചേച്ചീടെ വെള്ളക്കൊമ്പി പശു കടിച്ചുപാതിയാക്കിയ തണ്ടുകള്‍ കുത്തിക്കൊള്ളുന്നതിനേക്കാളും പേതം ഈ കുളിരു കോരുന്നതു തന്നെയാ. ഇത്രകാലം കഴിഞ്ഞിട്ടും പുലര്‍ച്ചയിലെ കാറ്റിനും മൂത്തപ്പോള്‍ മുഞ്ഞി കുനിഞ്ഞുപോയ മരങ്ങള്‍ക്കും നെറ്റികേറിയ പ​ത്രോക്കും ഉള്ളാലെ യാതോരു മാറ്റവുമില്ല. തലയില്‍ കെട്ടിക്കേറ്റുന്ന വെളിച്ചം താങ്ങാതെ മുടിമൊത്തം കൊഴിഞ്ഞു എന്നതൊഴിച്ചാല്‍. 

കെഴക്കുദിക്കുന്നതിനു മുന്നേ പട്ട വെട്ടിത്തൊടങ്ങണം. ‘‘അമ്മച്ചിയൊണ്ടാര്‍ന്നപ്പോ...'' എന്നു പറഞ്ഞുതുടങ്ങുന്ന ഗൃഹാതുര സ്മരണകളില്‍ പലപ്പോഴും ഈയൊരച്ചടക്കബോധം മനഃപൂര്‍വ്വമല്ലാതെ പ​ത്രോസില്‍ വെളിപ്പെടുന്നുണ്ട്. അവരാച്ചന്‍ മൊയലാളീടെ മൂന്നേകാലേക്കര്‍ തോട്ടം, അതിലെ മൊത്തം റബറും  ഈ പ​ത്രോ ഒറ്റക്കാന്നേയ് വെട്ടുന്നത്. ഓര്‍മകള്‍ ലാവയുറയുന്നപോലുറയാന്‍ തുടങ്ങിയ കാലം തൊട്ട് മരങ്ങളെ ചൊറിയാന്‍ മാേത്ര പ​ത്രോക്കറിയൂ. 

നഞ്ചിടിക്കാനുള്ള പനങ്കുരു പൊട്ടിക്കാന്‍ കൊടപ്പനേല്‍ കേറീതാ, പന ചതിച്ചു, അപ്പന്‍ കുഴീലായി. പ​ത്രോ അന്നു തീരേ ചെറുതാ. പിന്നപ്പിന്നെ അമ്മച്ചി കത്തി മിനുക്കിയിറങ്ങുമ്പോ കൊച്ചിനേം കൂടെ കൊണ്ടോവും. തോട്ടത്തിലെ കൊതുകുകടി അന്നേ ശീലമാ. ചെങ്കല്ലതിരിലെ ചീമക്കൊന്നേടെ ചോടു പറ്റിയിരുന്ന് ഒന്ന്... രണ്ട്... മൂന്ന് എണ്ണിയെണ്ണി  കൊതുകൂട്ടന്മാരെ ക്ലാപ്പടിച്ചുവീഴ്​ത്തും. കൊച്ചിരുന്ന് കൈകൊട്ടുന്നതും കേട്ട് അമ്മച്ചി നിരതെറ്റാതെ ഒട്ടുവള്ളിപൊളിച്ച് പട്ടവെട്ടാന്‍ തിരക്കിടും. ചൊരത്തുമ്പോ ഒരു മരമെങ്ങാനും കണ്ണില്‍പ്പെടാതെ പോയാല്‍ പിന്നൊരു പുകിലിനതു മതിയന്നൊക്കെ. കൊന്ന കൊതുകുകളെകൊണ്ട് ഇറുമ്പുകള്‍ക്കു വിരുന്നൊരുക്കുന്നത് പ​ത്രോക്കു മടുക്കാന്‍ തുടങ്ങിയിരുന്നു. അവന് കൊതുകുകളോട് അകമഴിഞ്ഞ സഹതാപം തോന്നി. പിന്നവന്‍ കൊതുകിനെ അടിച്ചില്ല. കറുത്ത ഉടലില്‍ വെള്ളവരകളും ചെറുമഞ്ഞ പൊട്ടുകളുമായ ആ ജീവനുകളോട് കൗതുകവും സ്നേഹവും മാത്രം അഥവാ, കടി സഹിച്ചുള്ള ഈതിപ്പറത്തല്‍. കൊച്ചിന്റെ കൈകൊട്ടല്‍ കുറഞ്ഞുവരാന്‍ തുടങ്ങീപ്പൊ അമ്മച്ചി മകന് പ്രായമാവുന്നുണ്ടെന്ന് കരുതി. പതിയേ ഒരു കത്തിയെടുത്തുകൊടുത്തിട്ട് പാഴ്​മരങ്ങളുടെ പട്ട തെളിച്ച് വെട്ടുപഠിച്ചോളാന്‍ പറഞ്ഞു. അരയാഴ്ച തികച്ചെടുക്കാതെ നല്ലോണം റബറു ചൊരത്താന്‍ പഠിച്ചെടുത്ത ആ കൊച്ചെറുക്കനോട് തോട്ടപ്പണിക്